മിനിസ്ക്രീൻ പ്രേക്ഷകരുടെ സുപരിചിതയായ നടിയാണ് അമൃത ഗണേശ്. തിങ്കൾ കലമാൻ എന്ന പരമ്പരയിലൂടെ എത്തിയ നടി ഇപ്പോൾ കുടുംബവിളക്ക് എന്ന പരമ്പരയിലെ ഇന്ദ്രജ എന്ന കഥാപാത്രമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
ഇപ്പോൾ പരമ്പരയിലെ തന്നെ മറ്റൊരു താരമായ ആനന്ദ് നാരായണൻ അമൃതയുടെ വിശേഷങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ്. സീരയലിൽ കാണുന്നത് പോലെയല്ല യഥാർത്ഥ ജീവിതത്തിൽ അമൃത എന്ന് നടി തന്നെ പറയുന്നുണ്ട്. യഥാർത്ഥ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി.
ALSO READ
ഡോക്ടർ ഇന്ദ്രജയുമായി തനിക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്ന് നടി പറയുന്നുണ്ട്. കാസർഗോഡ് സ്വദേശിയാണ് അമൃത. അമ്മയും അച്ഛനും മാത്രമാണുള്ളത്. ‘തിങ്കൾകലമാൻ’ എന്ന സീരിയൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് കുടുംബവിളക്കിൽ നിന്ന് വിളി വരുന്നത്.
സീരിയലിന്റെ പേരോ പ്രതിഫലമോ ഒന്നും ഞാൻ അന്ന് ചോദിച്ചിരുന്നില്ല. തിങ്കൾകലമാനിൽ തന്റെ അമ്മവേഷം ചെയ്ത രജനി ചേച്ചിയാണ് തന്റെ നമ്പർ കൊടുക്കുന്നത്. പിന്നീടാണ് ചേച്ചി തന്നോട് നമ്പർ കൊടുത്ത കാര്യം പറയുന്നത്. ആ സമയത്ത് ഇത് അറിഞ്ഞിരുന്നില്ല. കുടുംബവിളക്ക് സീരിയലിലേയ്ക്കാണ് തന്നെ വിളിച്ചതെന്ന് അറിഞ്ഞപ്പോൾ ശരിക്കും കിളി പോയത് പോലെയായിരുന്നു. ഈ സീരിയലിൽ എത്തുക എന്ന് പറയുന്നത് തന്നെ വലിയ സംഭവമാണെന്നും നടി പറയുന്നു.
ഏറെ ടെൻഷനോടെയാണ് കുടുംബവിളക്കിൽ അഭിനയിക്കാൻ എത്തിയത്. മറ്റൊരു താരത്തിന് പകരമായിട്ടാണ് കുടുംബവിളക്കിൽ ഞാൻ എത്തുന്നത്. പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ക്യാരക്ടർ ആയിരുന്നു ഇത്.
താൻ വന്ന് ചെയ്താൽ കുളമാവുമോ എന്ന് ചിന്തിച്ച് നല്ല പേടിയുണ്ടായിരുന്നു. ഞാൻ വരുന്നതിന് മുൻപ് യൂട്യൂബിൽ ഈ കഥാപാത്രത്തിന്റെ എപ്പിസോഡ് എടുത്തു നോക്കിയുരുന്നു. അപ്പോൾ പുള്ളിക്കാരി ഡ്രൈവ് ചെയ്യുന്നുണ്ട്, ഉഗ്രനായി അഭിനയിച്ചിട്ടുണ്ട്. അപ്പിയറൻസിന്റെ കാര്യത്തിലും ഒരു രക്ഷയുമില്ല. അതിന് വേണ്ടി മുടിയൊക്കെ മുറിച്ചിട്ടായിരുന്നു സീരിയലിൽ എത്തിയത്. ആദ്യ ദിവസം നല്ല ടെൻഷൻ ഉണ്ടായിരുന്നു. ടെൻഷൻ കാരണം ആദ്യ ദിവസം ചെറുതായി കരഞ്ഞു.
ALSO READ
ഇപ്പോൾ പ്രണയമില്ല, എന്നാൽ ഉണ്ടായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ ക്രഷ്. ഇപ്പോൾ അയാൾ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഡിഗ്രിക്ക് പഠിക്കുമ്പോാഴായിരുന്നു സീരിയസ് പ്രണയം ഉണ്ടായിരുന്നത്. നാല് വർഷം നീണ്ടു നിന്ന ബന്ധമായിരുന്നു അത്. വീട്ടിലൊക്കെ ഇതിനെ കുറിച്ച് താൻ പറഞ്ഞിരുന്നു.
എന്നാൽ അത് പിന്നെ വേർപിരിയുകയായിരുന്നു. ആൾ ഭയങ്കര പൊസസീവ് ആയിരുന്നു. നമ്മുടെ കരിയറിലേയ്ക്ക് അടുത്ത ചുവട് വയ്ക്കാൻ പറ്റാതെ വന്നപ്പോൾ രണ്ട് പേരും പരസ്പരം പറഞ്ഞ് പിരിയുകയായിരുന്നു എന്നും നോർത്തിന്ത്യൻ ആയിരുന്നു എന്നും നടി പറയുന്നുണ്ട്.