‘മനസ്സിൽ ഒരുപാട് പ്രണയമുണ്ട്, പ്രണയം മാത്രമേ ഉള്ളൂ; ചെറിയ കാര്യം മതി എനിക്ക് പ്രണയം തോന്നാൻ’: അനാർക്കലി മരിക്കാർ

170

ആനന്ദം എന്ന സിനിമയിലൂടെ ബോയ് കട്ട് അടിച്ച് മലയാള സിനിമയിലേക്ക് കയറി വന്ന നടിയാണ് അനാർക്കലി മരിക്കാർ. തുടർന്ന് ഒരു പിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് സുലൈഖ മൻസിൽ. അനാർക്കലിയുടേതായി വരുന്ന ഫോട്ടോ ഷൂട്ടുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിയില്ലാത്ത താരം കൂടിയാണ് അനാർക്കലി. മലയാള സിനിമയിൽ നിലനിൽക്കുന്ന ഹൈറാർക്കിയെ കുറിച്ചും മുൻപ് അനാർക്കലി സംസാരിച്ചിരുന്നു. മലയാള സിനിമാ സെറ്റിൽ പലതട്ടിലുള്ള താരങ്ങൾക്ക് രണ്ട് രീതിയിലാണ് ഭക്ഷണം വിളമ്പാറുള്ളത് എന്നാണ് അനാർക്കലി വെളിപ്പെടുത്തിയത്.

Advertisements

ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് അനാർക്കലി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തനിക്ക് ഒരാളോട് പ്രണയം തോന്നാൽ ചെറിയ കാര്യങ്ങൾ മതി എന്നാണ് അനാർക്കലി പറയുന്നത്. ഒട്ടും വിചാരിക്കാത്ത ആളുകളോടൊക്കെ തനിക്ക് പ്രണയം തോന്നിയിട്ടുണ്ട് എന്നും അനാർക്കലി വെളിപ്പെടുത്തി.

ALSO READ- അറംപറ്റിയത് പോലുള്ള അവസാന യാത്ര പറച്ചില്‍, ജീവനെടുത്ത് വിമാനാപകടം, ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 25 വയസ്സ് പ്രായം, തീരാനോവായി തരുണി

തനിക്ക് പ്രണയം എന്ന് പറയുമ്പോൾ ഒരാളെ മാത്രമായി ഓർക്കാൻ കഴിയില്ലെന്നും നിലവിൽ തനിക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ടെന്നും അനാർക്കലി പറഞ്ഞു. ‘ആദ്യ പ്രണയം എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്. മനസ്സിൽ ഒരുപാട് പ്രണയമുണ്ട്. പ്രണയം മാത്രമേ ഉള്ളൂ.’

‘പ്രണയത്തെ കുറിച്ച് പ്രത്യേകിച്ച് കോൺസെപ്റ്റുകൾ ഒന്നും പറയാനില്ല. പ്രണയിക്കുന്ന ആൾക്ക് എന്തൊക്കെ ക്വാളിറ്റികൾ വേണമെന്ന് ചോദിച്ചാലും അറിയില്ല. എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉള്ള ആളുകളോടും പ്രണയം തോന്നാറുണ്ട്’- അനാർക്കലി പറഞ്ഞു.

ALSO READ- അതിസുന്ദരിയായി മീനു ലക്ഷ്മി, സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സോഷ്യല്‍മീഡിയ സുന്ദരിമാരും, വൈറലായി വിവാഹവീഡിയോ

‘ചെറിയ ചെറിയ കാര്യങ്ങളൊക്കെ മതി എനിക്ക് ആളുകളോട് പ്രണയം തോന്നാൻ. പ്രത്യേകിച്ച് ക്വാളിറ്റി ഒന്നും വേണമെന്നില്ല. എന്തെങ്കിലും ഒരു കാരണമൊക്കെ മതിയാകും. ഞാൻ ഒട്ടും വിചാരിക്കാത്ത ആളുകളോട് പ്രണയം തോന്നിയിട്ടുണ്ട്. വളരെ എമ്പതെറ്റിക്ക് ആയ വ്യക്തിയാണ് ഞാൻ. ഭയങ്കര ബ്രോഡായി കാണുന്ന ആളുകൂടിയാണ്,’- എന്നും താരം വിശദീകരിച്ചു. അനാർക്കലി പറഞ്ഞു.

Advertisement