ഞാൻ ഒതുക്കപ്പെട്ടത് തൃഷയുടെ കുഴപ്പം കൊണ്ടല്ല; എന്റെ അതൃപ്തി അറിഞ്ഞ നാഗ് സാർ എന്നോട് സോറി പറഞ്ഞു; മനസ്സ് തുറന്ന് മംമ്ത

380

2005ൽ മയൂഖം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന നടിയാണ് മംമ്ത മോഹൻദാസ്. സാധാരണ കണ്ട് വന്നിരുന്ന നായിക നടിമാരിൽ നിന്ന് വ്യത്യസ്തയായി വന്ന താരം തന്റെ സിനിമാ ജീവിതത്തിന്റെ 18ാം വർഷത്തിലാണ്. കാര്യങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത മംമ്ത മലയാളവും കടന്ന് തമിഴിലും, തെലുങ്കിലും, കന്നഡയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അഭിനേത്രി എന്നതിലുപരി ഗായിക കൂടിയാണ് താരം. മംമ്ത എന്ന പേരിന് കാൻസറിന്റെ അതിജീവനത്തിന്റെ കഥയും പറയാനുണ്ടാകും. ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ മംമ്തയെ തോല്പിക്കാൻ മറ്റാർക്കും കഴിയില്ല എന്ന് തന്നെ പറയാം.

മംമ്തയുടെ തുറന്ന് പറച്ചിലുകൾ എല്ലാം തന്നെ വെള്ളിത്തിരക്ക് പുറത്തും ചർച്ചാവിഷയമാവാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നല്കിയ നടിയുടെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ആദ്യം വട്ടം എനിക്കാ കാൻസർ വന്ന സമയത്ത് തെലുങ്കിൽ നാഗാർജ്ജുനയുടെ സിനിമയിൽ നിന്ന് എനിക്കൊരു ഓഫർ വന്നിരുന്നു. തന്റെ രോഗവിവരം അറിഞ്ഞശേഷവും അവരെന്നെ തന്നെ നായികയാക്കുകയായിരുന്നു.

Advertisements

Also Read
കുഞ്ഞിനെ ഞാൻ കാണാൻ പോകുന്നില്ല, സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് ദിവ്യയ്ക്ക് തനിയെ നോക്കാനാകുമെന്ന് അർണവ്; സ്വന്തം കുഞ്ഞിനോടാണ് ഇങ്ങനെയെന്ന് വിമർശിച്ച് പ്രേക്ഷകർ

അതിന് മുമ്പ് അദ്ദേഹത്തിന്റെ കൂടെ ഞാൻ ചെയ്ത സിനിമയിൽ ഞാൻ വളരെ അധികം ഒതുക്കപ്പെട്ടിരുന്നു. അതിലെനിക്ക് നിരാശയും ഉണ്ടായിരുന്നു. ആ സിനിമയിൽ തൃഷയും ഞാനുമായിരുന്നു നായികമാർ. സിനിമയുടെ സെക്കന്റ് ഹാഫിൽ എനിക്ക് തീരം പ്രാധാന്യം ഇല്ലാതെയായി. അത് തൃഷയുടെ കുഴപ്പമായിരുന്നില്ല. എഴുത്തുക്കാരൻ എന്നോട് ട്രാൻസ്പരന്റ് ആയിരുന്നില്ല. സിനിമക്ക് ശേഷമാണ് എന്റെ കഥാപാത്രത്തെ ഒന്നും അല്ലാതാക്കിയെന്ന്. അതിലെനിക്കുള്ള അതൃപ്തി ഞാനറിയിക്കുകയും ചെയ്തു. ഇതൊന്നും നാഗ് സാറിന് അറിയിമായിരുന്നില്ല.

അതേസമയം ഞാനെന്റെ അത്യപ്തി ഒരു ഗാനരംഗത്തിനിടക്കാണ് അവരോട് പറയുന്നത്. അത് കേട്ടതും അദ്ദേഹം എന്നോട് സോറി പറഞ്ഞു. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ തന്നെ സിനിമയിൽ എന്നെ നായികയായി വിളിച്ചത്. അതിന്റെ ഷൂട്ടിങ്ങ് ഡേറ്റുകൾ എന്റെ കീമോ ചികിത്സക്ക് അനുസരിച്ച് അവർ ശരിയാക്കി തന്നു.

Also Read
അപകടത്തിന് ശേഷം മുഖത്തിന്റെ ആകൃതി മാറി; അത് ശരിയാക്കാനുള്ള ചികിത്സ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്; അപകട ശേഷം ആദ്യമായി പ്രതികരിച്ച് വിജയ് ആന്റണി

നിലവിൽ വികെപി സംവിധാനം ചെയ്യുന്ന ലൈവ് ആണ് മംമ്തയുടെ പുതിയ പടം. മംമ്തക്ക് പുറമേ ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേസമയം ദിലീപുമൊത്തുള്ള ചിത്രം ചർച്ചയിലുണ്ടെന്നും. ഇതിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

Advertisement