വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് മംമ്ത മോഹന്‍ദാസ്. മലയാള സിനിമയിലെ ക്ലാസ്സിക് കൂട്ടുകെട്ടായ എംടി ഹരിഹരന്‍ ടീമിന്റെ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹന്‍ദാസ് മലയാള സിനിമയിലക്ക് അരങ്ങേറിയത്.
നടി എന്നതിലുപരി മികച്ച ഗായികയും മോഡലുമാണ് താരം. മലയാളത്തിന് പിന്നാല തമിഴകത്തേക്കും ചേക്കേറിയ താരം അഭിനയവും ഗാനാലാപനവും ആയി അവിടേയും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സജീവസാന്നിദ്യമാണ് മംമ്ത.
തന്റെ ചെറിയ പ്രായത്തില്‍ തന്നെ മഹാമാരിയെ തോല്‍പ്പിച്ച പോരാളിയാമ് മംമ്്ത്. തന്‍രെ അതിജീവനത്തെ കുറിച്ച് താരം തുറന്നപറഞ്ഞിട്ടുണ്ട്. മുമ്പൊരിക്കല്‍ അര്‍ബുദ രോഗബാധിതയായിരുന്ന സമയത്ത് നാഗാര്‍ജുനയെ കുറിച്ച് മംമ്ത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്ര്ദ്ധനേടുന്നത്.
തന്നെ നാഗ് സാര്‍ കെഡിയിലേക്ക് വിളിച്ച സമയത്ത് തന്റെ രോഗത്തെ കുറിച്ച താന്‍ അറിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇനി ഒരു സിനിമയും തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തനിക്ക് പ്രതീക്ഷപോലുമില്ലായിരുന്നുവെന്നും താന്‍ ഫോണിലൂടെ കരയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞത് ഇപ്പോള്‍ കുറച്ച് ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാം എന്നിട്ട് ബാക്കി ചെയ്യാന്‍ കാത്തിരിക്കാമെന്നും ചികിത്സ തുടങ്ങിക്കോ എന്നുമായിരുന്നുവെന്നും മംമ്ത പറയുന്നു.
താന്‍ കീമോ തെറാപ്പി ചെയ്യുന്ന ആറുമാസത്തിനിടെയായിരുന്നു കെഡി സിനിമ ചെയ്തത്. താന്‍ മാനസികമായി തകര്‍ന്ന നിമിഷം അങ്ങനെ ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞത് വലിയ ആശ്വാസമായി എന്നും ഷൂട്ട് തുടങ്ങുമ്പോള്‍ താന്‍ നാഗ് സാറിനോട് പറഞ്ഞിരുന്നു ഇനി താന്‍ കാണാന്‍ ഇതുപോലെയാവില്ലെന്നും മുടിയൊക്കെ പോകുമെന്നും എ്ന്നാല്‍ അതൊന്നും പ്രശ്‌നമല്ല നമ്മളീ സിനിമ ചെയ്യുമെന്നായിരുന്നു അദ്ദേഹം പറഞ്ഞെതെന്നും അത് തനിക്ക് ഒത്തിരി ധൈര്യം തന്നുവെന്നും മംമ്ത പറയുന്നു.