ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു, എന്നാല്‍ വിവാഹശേഷം അവന്റെ സ്വഭാവം മാറി, സന്തോഷത്തോടെ കഴിഞ്ഞത് ഒന്നോ രണ്ടോ മാസം മാത്രം, ദാമ്പത്യജീവിതം തകര്‍ന്നതിനെ കുറിച്ച് മംമ്ത പറയുന്നു

8174

എംടിയുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന മലയാള ചിത്രത്തിലൂടെ ആണ് മംമ്ത മോഹന്‍ദാസ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.

തുടര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടര്‍ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചതോടെ നടി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. അതിനു ശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തി ന്റെ താരരാജാവ് മോഹന്‍ലാലിന് ഒപ്പം ബാബ കല്യാണിയില്‍ നായികയായി അഭിനയിച്ചു.

Advertisements

ആ വര്‍ഷം തന്നെ, കറു പഴനിയപ്പന്‍ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തില്‍ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ല്‍ മമത തെലുങ്കില്‍ ശങ്കര്‍ദാദ സിന്ദാബാദ് എന്ന ചിത്രത്തില്‍ പിന്നണി ഗാനം പാടി. കൂടാതെ നിരവധി തെലുങ്ക് ചിത്രങ്ങളിലും മമത അഭിനയിച്ചു.

Also Read: മൂന്ന് നയൻതാരക്ക് സമമാണ് ഒരു മഞ്ജു വാര്യർ; തമിഴിലെ ലേഡി സൂപ്പർസ്റ്റാറിന് വെല്ലുവിളിയാകുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറോ; ആരാധകർക്കിടയിൽ ചർച്ച മുറുകുന്നു

ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ് മമ്ത. 2011ലായിരുന്നു മംമ്തയുടെ വിവാഹം. പ്രജിത് പദ്മനാഭനെയായിരുന്നു താരം വിവാഹം ചെയ്തത്. മംമ്തയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയായിരുന്നു ഇദ്ദേഹം. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടില്ല.

ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് മംമ്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വളരെ ആഡംബരമായിട്ടായിരുന്നു തങ്ങളും വിവാഹമെന്നും എന്നാല്‍ തങ്ങള്‍ വിവാഹശേഷം ഒന്നോ രണ്ടോ മാസം മാത്രമേ സന്തോഷത്തോടെ കഴിഞ്ഞിട്ടുള്ളൂവെന്നും താരം പറയുന്നു.

Also Read: തിരിച്ചടികൾക്ക് കാരണം താലി; നല്ല സമയം നോക്ക് വീണ്ടും താലി കെട്ടാൻ ജ്യോതിഷിയുടെ ഉപദേശം; തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ വീണ്ടും വിവാഹിതയാകുമോ

വിവാഹത്തിന് ശേഷം തമ്മിലുള്ള സൗഹൃദം നഷ്ടപ്പെട്ടു. പ്രജിത്തിന്റെ സ്വഭാവത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി എന്നും ഇത് വിവാഹമോചനത്തിലേക്ക് എത്തിച്ചുവെന്നും തന്റെ ഭാഗത്ത് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും എല്ലാം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് വിവരങ്ങള്‍ താന്‍ അമ്മയോട് പറഞ്ഞതെന്നും മംമ്ത പറയുന്നു.

താന്‍ സിനിമകളുടെ എല്ലാം ഭാഗമായിരുന്നു. എന്നാല്‍ എല്ലാ സന്തോഷങ്ങളും തന്റെ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ മുങ്ങിപ്പോയി എന്നും പക്ഷേ ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്താന്‍ വയ്യെന്നും ജീവിതം ഒന്നിനും വേണ്ടി കരഞ്ഞുതീര്‍ക്കാനുള്ളതല്ലെന്നും അത് ആസ്വദിക്കാനുള്ളതാണെന്നും മംമ്ത പറയുന്നു.

Advertisement