പത്ത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ പാസഞ്ചര്‍ എന്ന ചിത്രം മുതല്‍ ദിലീപ്-മമ്ത കൂട്ടുകെട്ട് സ്‌ക്രീനില്‍ തിളങ്ങുകയാണ്. പിന്നീട് മൈ ബോസിലെയും ടൂ കണ്‍ട്രീസിലെയും പ്രകടനം ഇരുവരെയും മികച്ച ജോഡികളാക്കി.
ഇപ്പോഴിതാ വീണ്ടും ഒരു ചിത്രത്തില്‍ ഒന്നിക്കുകയാണ് ദിലീപും മമ്ത മോഹന്‍ദാസും. ഈ മാസം തീയറ്ററുകളിലെത്തുന്ന കോടതി സമക്ഷം ബാലന്‍ വക്കീലിലാണ് ഇരുവരും വീണ്ടും ജോഡിയാകുന്നത്.
തങ്ങള്‍ക്കിടയിലെ കെമിസ്ട്രി വളരെ പെട്ടെന്ന് സംഭവിച്ച ഒന്നല്ലെന്നും അഭിനേതാക്കളെന്ന നിലയിലും സുഹൃത്തുക്കളെന്ന നിലയിലും തമ്മിലടുക്കാന്‍ ഒരുപാട് സമയമെടുത്തെന്നുമാണ് ദീലീപുമായുള്ള കോമ്ബിനേഷനെക്കുറിച്ച് മമ്തയുടെ വാക്കുകള്‍.
മൈ ബോസിലെയും ടൂ കണ്‍ട്രീസിലെയും കോമ്ബിനേഷനാണ് പ്രേക്ഷകരുടെ പ്രിയ ജോഡിയാക്കി ദിലീപ്-മമ്ത കൂട്ടുകെട്ടിനെ മാറ്റിയത്. ‘
ഞങ്ങള്‍ ഈ സിനിമകളില്‍ അടിയുണ്ടാക്കി അടിയുണ്ടാക്കി ഒടുവില്‍ സുഹൃത്തുക്കളായി. ഈ ചിത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിയാനായത്. അത് ഞങ്ങളുടെ സൗഹൃദത്തെ രൂപപ്പെടുത്തി’, മമ്ത പറഞ്ഞു.
കോടതി സമക്ഷം ബാലന്‍ വക്കീലിലും ഇതേ കെമിസ്ട്രിയായിരിക്കും പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ കുറച്ച് വ്യത്യസ്തമായ ഒന്നിനായി കാത്തിരിക്കാനാണ് എനിക്ക് പറയാനുള്ളത്, മമ്ത കൂട്ടിച്ചേര്‍ത്തു.