എംടിയുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന മലയാള ചിത്രത്തിലൂടെ ആണ് മംമ്ത മോഹന്‍ദാസ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.
തുടര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടര്‍ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചതോടെ നടി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. അതിനു ശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തി ന്റെ താരരാജാവ് മോഹന്‍ലാലിന് ഒപ്പം ബാബ കല്യാണിയില്‍ നായികയായി അഭിനയിച്ചു.
ആ വര്‍ഷം തന്നെ, കറു പഴനിയപ്പന്‍ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തില്‍ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ല്‍ മമത തെലുങ്കില്‍ ശങ്കര്‍ദാദ സിന്ദാബാദ് എന്ന ചിത്രത്തില്‍ പിന്നണി ഗാനം പാടി. കൂടാതെ നിരവധി തെലുങ്ക് ചിത്രങ്ങളിലും മമത അഭിനയിച്ചു. ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ് മമ്ത.
ആസിഫ് അലി നായകനാവുന്ന മഹേഷും മാരുതിയുമാണ് മമ്തയുടെ പുതിയ ചിത്രം. തനിക്ക് പണ്ട് ക്രഷ് തോന്നിയ നായികയാണ് മംമ്ത എന്ന ആസിഫ് അലിയുടെ വാക്കുകള്‍ക്ക് മറുപടി നല്‍കുകയാണ് ഇപ്പോള്‍ മംമ്ത. കഥ തുടരുമ്പോള്‍ എന്ന ചിത്രത്തിലെ ഒരു പാട്ടില്‍ അഭിനയിക്കുമ്പോഴായിരു്ന്നു ക്രഷ് തോന്നിയതെന്നായിരുന്നു പണ്ട് ആസിഫ് അലി പറഞ്ഞത്.
ആസിഫിന് പ്രണയം തോന്നിയെന്ന് പറയുന്നതിന് മുമ്പേ താന്‍ ആസിഫിനോട് ഒരു കാര്യം പറഞ്ഞിരുന്നുവെന്നും തന്റെ സീനിയറായിരുന്ന ഒരു കോളേജ് മേറ്റിനെ കാണുമ്പോള്‍ ആസിഫിനെ പോലെ തന്നെയുണ്ടെന്നും ആസിഫിനെ കാണുമ്പോള്‍ അവനെ ഓര്‍മ്മ വരുമെന്നുമായിരുന്നുവെന്നും മംമ്ത പറഞ്ഞു.
തനിക്ക് അദ്ദേഹവുമായി വളരെ അടുപ്പമായിരുന്നു, ആസിഫിനെ കണ്ടപ്പോള്‍ ആ ഒരു കെയര്‍ കൊടുക്കാന്‍ തനിക്ക് തോന്നിയിരുന്നുവെന്നും ഇപ്പോഴും അങ്ങനെ തോന്നാറുണ്ടെന്നും മംമ്ത പറഞ്ഞു. അതേസമയം, തനിക്ക് വളരെ സിനിമാറ്റിക്ക് ആയി ഇരിക്കുന്ന സമയത്തായിരുന്നു മംമ്തയോട് ക്രഷ് തോന്നിയതെന്നും അത് തുറന്നുപറഞ്ഞപ്പോള്‍ ഇത്രയും ചര്‍ച്ചയാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ആസിഫ് പറയുന്നു.