മയൂഖം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന താരമാണ് മംമ്ത മോഹൻദാസ്. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിക്കൊണ്ട് മലയാളത്തിൽ മാത്രം ഒതുങ്ങി നില്ക്കാതെ താരം അന്യഭാഷകളിലും തന്റെ കഴിവ് തെളിയിച്ചു. അഭിനേത്രി മാത്രമല്ല നല്ലൊരു പാട്ട്കാരി കൂടിയാണ് താരം. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരത്തിന് കാൻസറാണെന്ന് അറിയുന്നത്. തുടർന്ന് ചികിത്സയുടെ ഭാഗമായി താരം സിനിമയിൽ നിന്ന് വിട്ട് നിന്നു. 2011 ലായിരുന്നു മംമ്ത തന്റെ സുഹൃത്തായടപ്രജിത്തിനെ വിവാഹം കഴിക്കുന്നത്. ബഹ്‌റിനിലെ ബിസിനസ്മാനായിരുന്നു അദ്ദേഹം. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഇരുവരും വിവാഹ മോചിതരായി. ഇപ്പോഴിതാ താൻ പങ്കാളിയിൽ നിന്നും ആഗ്രഹിക്കുന്നതെന്തെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മംമ്ത. ക്ലബ് എഫ് എമ്മിനോടാണ് പ്രതികരണം
ഗ്ലോബൽ സിറ്റിസൺ എന്നാണ് ഞാൻ എന്നെ തവന്നെ വിളിക്കുന്നത്. ഞാനൊരു സ്ഥലത്തും സെറ്റിൽ ചെയ്തിട്ടില്ല. എനിക്ക് ഒരു സ്ഥലത്ത് സെറ്റിൽ ചെയ്യാൻ ആഗ്രഹവുമില്ല. എനിക്ക് ഇങ്ങനെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീങ്ങിക്കൊണ്ടിരിക്കാനാണ് ഇഷ്ടം. പക്ഷെ ഞാൻ ഇപ്പോൾ ഇന്ത്യയിൽ മനപ്പൂർവം സമയം ചെലവഴിക്കുകയാണ്. 2014 ലാണ് ഞാൻ സ്വയം ഒരു തിരിച്ചറിവ് നേടിയത്. ഞാൻ ജനിച്ചതും, വളർന്നതും ബഹ്‌റിനിലാണ് അവിടെ ഓരോ സമയം പോവുമ്പോഴും ആ മണ്ണിനൊരും ഭംഗിയുണ്ട്. അതേപോലെ ലോസ് ആഞ്ചലസും. ഞാനവിടെ പോയി ഊർജസ്വലയായി തിരിച്ച് വരും’
പൈലറ്റ് അല്ലെങ്കിൽ ഫ്‌ളൈറ്റ് അറ്റൻഡർ ആകണമെന്നായിരുന്നു എനിക്ക് ആഗഹം. സിനിമയിലേക്ക് വരുമെന്ന് പോലും ഞാൻ കരുതിയിരുന്നില്ല. ഇതൊന്നും ആയില്ലെങ്കിൽ വിവാഹം കഴിച്ച് കുറേ കുട്ടികൾ ഉണ്ടാവുക എന്നതായിരുന്നു ഞാൻ ആഗഹിച്ചിരുന്നത്. സിനിമയിലൂടെയാണ് ഞാൻ സ്വപ്‌നങ്ങൾ കണ്ടിരുന്നത്. അന്ന് ആഴ്ച്ചയിലൊരിക്കൽ ബഹ്‌റിനിൽ ഞങ്ങളൊരു ഹിന്ദി സിനിമ കാണും. അതാണ് കാണിക്കുന്നത്. എല്ലാ ഹിന്ദി സിനിമയിലും ലൗ സ്റ്റോറിയുണ്ട്. പെർഫെക്ട്, മാര്യേജ്, കിഡ്‌സ് ഐഡിയകളാണ് അവ സെൽ ചെയ്യുന്നത്. ഇത് തന്നെയായിരിക്കും എന്റെ ജീവിതമെന്ന് നിങ്ങൾ ചിന്തിക്കും.
ജോലി ചെയ്യുന്ന സ്ത്രീകളെ സിനിമകളിൽ കാണിച്ചിരുന്നില്ല. അമ്മായിമ്മയും മരുമകളുമൊക്കെയായിരുന്നു. എന്റെ പാർടണർ എനിക്കൊപ്പം തന്നെ തുല്യമായ ഒരു ടീം പ്ലേയറാവണം എന്നാണ് ഞാനാഗ്രഹിക്കുന്നത്. കല്യാണം എന്നതിലൂടെ എനിക്കതിനെ ഡിഫൈൻ ചെയ്യാൻ താൽപര്യമില്ല. ഞാൻ സ്‌നേഹിക്കപ്പെടുകയും ആ വ്യക്തിയെ എനിക്ക് സ്‌നേഹിക്കാനും പറ്റണം’. എന്റെ ചുറ്റുവട്ടത്ത് നിന്നുള്ള ഒരാൾ തന്നെയായിരിക്കും എന്റെ ജീവിതപങ്കാളി എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ അതെല്ലാം മാറി.
ഇപ്പോൾ എന്നെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ കരിയർ ഒറിയന്റ്ഡ് ആണ്. നമ്മളുടെ സ്വപ്നങ്ങൾ എല്ലാം സാക്ഷാത്കരിക്കാൻ പൈസ ആവശ്യമാണ്. അത് എളുപ്പം വരില്ല. കഠിനമായി അധ്വാനിക്കണം. സിനിമാ രം?ഗത്തേക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാവേണ്ടതുണ്ട്, പക്ഷെ ഞാനതിൽ വീക്കാണ്’ ഇപ്പോൾ ഞാനതിന് ഒരു എഫേർട്ടിടുന്നു എന്നാണ് താരം വെളിപ്പെടുത്തിയത്.