മയൂഖം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന താരമാണ് മംമ്ത മോഹൻദാസ്. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിക്കൊണ്ട് മലയാളത്തിൽ മാത്രം ഒതുങ്ങി നില്ക്കാതെ താരം അന്യഭാഷകളിലും തന്റെ കഴിവ് തെളിയിച്ചു. അഭിനേത്രി മാത്രമല്ല നല്ലൊരു പാട്ട്കാരി കൂടിയാണ് താരം.
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരത്തിന് കാൻസറാണെന്ന് അറിയുന്നത്. തുടർന്ന് ചികിത്സയുടെ ഭാഗമായി താരം സിനിമയിൽ നിന്ന് വിട്ട് നിന്നു. 2011 ലായിരുന്നു മംമ്ത തന്റെ സുഹൃത്തായ പ്രജിത്തിനെ വിവാഹം കഴിക്കുന്നത്. ബഹ്റിനിലെ ബിസിനസ്മാനായിരുന്നു അദ്ദേഹം. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഇരുവരും വിവാഹ മോചിതരായി.
സ്ഥിരമായി ഒരു നാട്ടിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് മംമ്ത ഇതിനിടെ വെളിപ്പെടുത്തിയിരുന്നു. താൻ ഗ്ലോബൽ സിറ്റിസൺ എന്നാണ് തന്നെ വിളിക്കുന്നത്. ഒരു സ്ഥലത്തും സെറ്റിൽ ചെയ്തിട്ടില്ല. എനിക്ക് ഒരു സ്ഥലത്ത് സെറ്റിൽ ചെയ്യാൻ ആഗ്രഹവുമില്ല. എനിക്ക് ഇങ്ങനെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീങ്ങിക്കൊണ്ടിരിക്കാനാണ് ഇഷ്ടം. പക്ഷെ ഞാൻ ഇപ്പോൾ ഇന്ത്യയിൽ മനപ്പൂർവം സമയം ചെലവഴിക്കുകയാണ്. 2014 ലാണ് ഞാൻ സ്വയം ഒരു തിരിച്ചറിവ് നേടിയതെന്നും താൻ ജനിച്ച് വളർന്നത് ബഹ്റിനിലാണെന്നും താരം പറയുന്നു.
കൂടാതെ തനിക്ക് അസുഖം വന്ന സമയത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ജീവിതത്തിൽ പ്രത്യേകിച്ച് ഡ്രാമയൊന്നുമില്ലായിരുന്നു. മാധ്യമങ്ങൾ പറയുന്നത് വായിക്കാൻ താൽപര്യമുണ്ട്. 2010 ലായിരുന്നു അർബുദമാണെന്ന് സ്ഥിരീകരിച്ചത്. തുടക്കത്തിലൊന്നും അസുഖത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. 2010 അവസാനിക്കാറായ സമയത്താണ് പറഞ്ഞത്. ആ സമയത്ത് ചികിത്സ കഴിഞ്ഞിരുന്നു. കഥ തുടരുന്നു, അൻവർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷമായാണ് രോഗത്തെ കുറിച്ച് പറഞ്ഞത്. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലൂടെ അതേക്കുറിച്ച് വ്യക്തമാക്കുകയായിരുന്നു.
ആ സമയത്ത് വിഗൊക്കെ ഉപയോഗിക്കുന്നുണ്ടായിരുന്നു. അൻവറിലെ ഗാനം ചിത്രീകരിച്ച സമയത്തായിരുന്നു വിഗ് റിമൂവ് ചെയ്തത്. അപ്പോൾ, അതുകണ്ട പൃഥ്വിരാജും അമൽ നീരദും ഇതാണോ ഹെയർ സ്റ്റൈൽ, ഇപ്പോഴല്ലേ കാണുന്നത്, കൊള്ളാമല്ലോയെന്നായിരുന്നു പറഞ്ഞത്. സിനിമയിലെ പാട്ടിൽ ഇതേ ഹെയർസ്‌റ്റൈൽ തന്നെ പരീക്ഷിക്കാമെന്നും പറഞ്ഞിരുന്നു.
അതേസമയം, കാൻസറിന് തൊട്ടുമുൻപായാണ് പാസഞ്ചർ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. അന്ന് നിങ്ങളെന്തിനാണ് ഷോൾ ധരിച്ചിരിക്കുന്നത്, എന്താണ് മുടി വെട്ടിയത്, ഷോൾ ധരിക്കുന്നതെന്തിനാണെന്നൊക്കെ കുറേപേർ ചോദിച്ചിരുന്നു. ആളുകളുടെ ക്യൂരിയോസിറ്റി ഇന്ററിസ്റ്റിംഗാണ്. ഒരു ബഹുമാനവുമില്ലാതെയാണ് അവർ ഇതേക്കുറിച്ച് ചോദിച്ചിരുന്നതെന്നും മംമ്ത വെളിപ്പെടുത്തി.
ശരീരം മുഴുവനും പൊതിഞ്ഞാണ് അന്നൊക്കെ നടന്നതെന്നും എഡിറ്റോറിയിലിന് നൽകിയ അഭിമുഖത്തിൽ മംമ്ത വെളിപ്പെടുത്തുന്നു.