മയൂഖം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹൻദാസ്. പക്ഷെ കരിയറിന്റെ ഉയർച്ചയിൽ തന്നെ താരത്തിന് ക്യാൻസർ രോഗത്തോട് പോരാടേണ്ടി വന്നു. ഇന്ന് നിരവധി ക്യാൻസർ രോഗികൾക്ക് പ്രചോദനമാണ് താരം. ആദ്യ വട്ടം കാൻസറിനെ പ്രതിരോധിച്ച് തിരിച്ചെത്തിയ താരത്തിന് അധികം വൈകാതെ തന്നെ രണ്ടാം വട്ടവും കാൻസർ ബാധിച്ചിരുന്നു.
തുടർന്ന് അമേരിക്കയിൽ ചികിത്സ തേടിയ താരം തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇതിനിടെ താരം താൻ നേരിട്ട് കൊണ്ടിരിക്കുന്ന പുതിയ രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയിരുന്നു. വെള്ളപ്പാണ്ട് പോലെ തോന്നുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ ആണ് മംമ്തയ്ക്ക് ബാധിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് മംമ്ത തന്റെ രോഗാവസ്ഥയെ കുറിച്ച് പറഞ്ഞത്.
ഇടയ്ക്ക് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നു. അതെന്റെ ജീവിതത്തിലെ പ്രോസസിന്റെ ഭാഗമായാണ് കാണുന്നതെന്നാണ് താരം ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. 2022 ജനുവരി ഒന്നിന് എനിക്ക് ആദ്യം വന്ന കോൾ മഹേഷും മാരുതിയിലെ ആയിരുന്നു. നല്ലൊരു ദിവസം മംമ്തയെ വിളിക്കാൻ തോന്നിയെന്നായിരുന്നു രാജു ചേട്ടൻ എന്നോട് പറഞ്ഞത്. അത് ഞാൻ എന്തായാലും ചെയ്യാൻ തീരുമാനിച്ചതാണെന്നുമായിരുന്നു മംമ്ത പറയുന്നത്.
കഥ തുടരുന്നു ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ ആസിഫ് അലി എല്ലാ അഭിമുഖത്തിലും മംമ്തയെ കുറിച്ച് പറഞ്ഞിരുന്നു. കീമോയും റേഡിയേഷനുമൊക്കെ കഴിഞ്ഞ് ആശുപത്രിയിൽ നിന്നും ഇറങ്ങിയ സമയത്താണ് ഞാൻ ആ സിനിമ ചെയ്യുന്നത്. അന്ന് എനിക്ക് കുറച്ചൂടെ കോൺഫിഡൻസൊക്കെ ഉണ്ടായിരുന്നു. ആ ചിത്രത്തിൽ ഞാനായിരുന്നു ലീഡിംഗ് ക്യാരക്ടർ. ആസിഫ് അന്ന് ഭയങ്കര സിംപ്ലിസിറ്റിയായിരുന്നു.
അന്ന് ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്റെ അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെ സെറ്റിലുള്ളവർക്ക് അറിയാമായിരുന്നുവെന്നാണ് മംമ്ത പറയുന്നത്. അതിന്റെ സഹതാപം തോന്നിക്കാണുമായിരിക്കും ആസിഫിന്. അത് കേട്ടപ്പോൾ ക്യൂട്ട് എന്നാണ് പറഞ്ഞത്.
അകത്ത് എക്സ്പ്രഷനുണ്ടെങ്കിലും പുറത്ത് വരാത്ത അവസ്ഥയുണ്ടായിരുന്നു. അത് അന്ന് ആസിഫിൽ കണ്ടിരുന്നു. 13 വർഷത്തിന് ശേഷം മെച്വേർഡായ ആസിഫിനെയാണ് കണ്ടത്.
ആസിഫിനെ കാണാതെ ക്യാരക്ടറിനെ മാത്രമാണ് ഇപ്പോൾ കാണാനാവുന്നത്. ആ മാറ്റത്തിൽ എനിക്കൊരുപാട് സന്തോഷം തോന്നുന്നുവെന്നും മംമ്ത തുറന്നു പറയുന്നു.