വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് മംമ്ത മോഹൻദാസ്. മലയാള സിനിമയിലെ ക്ലാസ്സിക് കൂട്ടുകെട്ടായ എംടി ഹരിഹരൻ ടീമിന്റെ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹൻദാസ് മലയാള സിനിമയിലക്ക് അരങ്ങേറിയത്.
നടി എന്നതിലുപരി മികച്ച ഗായികയും മോഡലുമാണ് താരം. മലയാളത്തിന് പിന്നാല തമിഴകത്തേക്കും ചേക്കേറിയ താരം അഭിനയവും ഗാനാലാപനവും ആയി അവിടേയും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ‘ഒരുത്തി’ക്ക് ശേഷം വികെ പ്രകാശ് ഒരുക്കിയ ലൈവ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ, താൻ സ്ത്രീകേന്ദ്രീകൃത സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ കഥാപാത്രങ്ങൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം ഉണ്ടോയെന്നത് ഉറപ്പ് വരുത്തുമെന്ന് പറയുകയാണ് മംം്ത മോഹൻദാസ്. എഫ്.ടി.ക്യൂ. വിത്ത് രേഖ മേനോൻ പരിപാടിയിൽ സംസാരിക്കവെയാണ് തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം താൻ ശ്രദ്ധിക്കാറുണ്ടെന്ന് മംമ്ത പറഞ്ഞത്.
സ്ത്രീകേന്ദ്രീകൃത സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ സിമ്പിളായിട്ട് പറയുകയാണെങ്കിൽ സിനിമയിലെ മിക്ക സീനിലും ഞാൻ ഉണ്ടോയെന്ന് നോക്കാറുണ്ട്. ഏതോ സിനിമയിൽ പറഞ്ഞപോലെ എന്റെ തല എന്റെ ഫുൾഫിഗർ ഉണ്ടോയെന്ന് ശ്രദ്ധിക്കാറുണ്ടെന്നാണ് മംമ്ത പറയുന്നത്.
ഇക്കാര്യം നായകന്മാർക്ക് ആവശ്യപ്പെടാമെങ്കിൽ നമുക്കെന്തുകൊണ്ടായിക്കൂടാ നമുക്ക് ഡോമിനൻസ് ഉള്ള ഒരു സ്പേസിൽ അങ്ങനെ ചെയ്യുന്നതിൽ തെറ്റൊന്നുമില്ലെന്നും താരം അഭിപ്രായപ്പെട്ടു.
അതേസമയം, എല്ലാ സ്ത്രീകളും ഇരകളാണെന്ന് പറയാൻ കഴിയില്ല. അങ്ങനെ പറയുന്നത് തെറ്റാണ്. സ്ത്രീകൾ ഒരുപാട് ഇരകളാക്കപ്പെടുന്നുണ്ട്. അതെല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇങ്ങനെ ഒരു മാറ്റവുമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നത് ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്നും മംമ്ത പ്രതികരിച്ചു.
ലൈവ് സിനിമയിൽ പ്രധാനമായും ഫോക്കസ് ചെയ്യുന്നത് ഫേക്ക് ന്യൂസ്, സ്റ്റോക്കിംഗ് എങ്ങനെയൊക്കെ ഒരാളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്നതാണ്. താൻ വിചാരിക്കുന്നത് ഒട്ടുമിക്ക സ്ത്രീകൾക്കും സ്റ്റോക്കിംഗ് നേരിടേണ്ടിവന്നിട്ടുണ്ടാവും എന്നാണെന്നും മംമ്ത പറയുന്നു.
മംമ്തയുടെ ഏറ്റവും പുതിയ ചിത്രമാണ് ലൈവ്. ചിത്രത്തിൽ പ്രിയവാര്യർ, സൗബിൻ ഷാഹിറും ഷൈൻ ടോം ചാക്കോയുമാണ് മറ്റു പ്രധാന അഭിനേതാക്കൾ.