മലയാള സിനിമയിലെ ക്ലാസ്സിക് സിനിമകളുടെ അമരക്കാരനായ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് മംമ്താ മോഹൻദാസ്. 17 വർഷത്തിലധികമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മംമ്ത ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയാണ്.
അതേ സമയം അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവർക്കും മാതൃക കൂടിയാണ് മംമ്ത. രണ്ടു തവണ ക്യാൻസറിനോട് പൊരുതി വിജയിച്ച താരം കൂടിയാണ് മംമ്ത . ഇതിനോടകം ഒത്തിരി ചി്ത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വ്യാജ വാർത്തകളുടെ ഇരയാണെന്ന് താനെന്ന് പറയുകയാണ് താരം. കരിയർ തുടങ്ങുമ്പോൾ മുതൽ തന്നെ വ്യാജ വാർത്തകൾക്ക് ഇരയായിരുന്നെന്നും താൻ ചെയ്ത ഒരു ചിത്രത്തെ നെഗറ്റീവായി പബ്ലിസിറ്റി ചെയ്യുകയും അത് പേഴ്സണലി ബാധിക്കുകയും ചെയ്തെന്നും മംമ്ത വെളിപ്പെടുത്തി.
കൂടാതെ തനിക്ക് അസുഖം വന്നപ്പോൾ താൻ പറഞ്ഞതല്ലാതെ അതിനൊപ്പം കുറച്ചുകൂടി കാര്യങ്ങൾ ചേർത്ത് മസാലയാക്കി വാർത്തകൾ പ്രചരിപ്പിച്ചെന്നും മംമ്ത പറയുന്നു. ഒരിക്കൽ അസുഖത്തെ കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടുന്ന സാഹചര്യം വന്നപ്പോൾ അസുഖത്തെ കുറിച്ച് ഏറ്റവും കുറച്ച് കാര്യങ്ങൾ മാത്രമാണ് പൊതുജനങ്ങളോട് പറയാൻ താൽപര്യപ്പെട്ടതെന്നും മംമ്ത പറയുന്നു.
എന്നാൽ, അതിനൊപ്പം കുറേ മസാലകളും ചേർത്തായിരുന്നു വാർത്തകൾ പുറത്തെത്തിയത്. ഓട്ടോ ഇമ്മ്യൂണിന്റെ പ്രശ്നം വന്നപ്പോൾ തന്റേതെന്ന് പറഞ്ഞ് ഇന്റർനെറ്റിൽ കൈയുടെയും കാലിന്റെയും ഒരുപാട് ചിത്രങ്ങൾ പ്രചരിച്ചു. എന്നാൽ അവയൊന്നും തന്റെ ആയിരുന്നില്ലെന്നും തന്റെ കൈയും എന്റെ കാലും എന്നു പറഞ്ഞാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും മംമ്ത വിശദീകരിക്കുന്നു.
എന്നാൽ ഇതുകണ്ട ആളുകൾ വിചാരിക്കുന്നത് അയ്യോ ഇങ്ങനെ ആയോ മംമ്ത എന്നാണ്. ഈ ചിത്രങ്ങൾ പ്രചരിക്കുന്നതിന് പിന്നാലെ കുറേ ആൾക്കാർ കുറേ സിംപതി മെസ്സേജുകൾ അയക്കാൻ തുടങ്ങി. എന്നാൽ തനിക്ക് അതിന്റെയൊന്നും ആവശ്യമില്ലെന്നും മംമ്ത തുറന്നടിച്ചു.