ആഴത്തിലുള്ള ഹൃദയസ്പര്‍ശിയായ സിനിമ വരുന്നെന്ന് ‘കാതലിനെ’ വാഴ്ത്തി സൂര്യ; മറുപടി നല്‍കി നായകന്‍ മമ്മൂട്ടി; ചര്‍ച്ചയായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

68

ഗ്രേറ്റ് ഇന്തയന്‍ കിച്ചണ്‍ ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചയ്യുന്ന ചിത്രമാണ് ‘കാതല്‍’. 12 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് നായികയായി ജ്യോതിക എത്തുന്ന ചിത്രമെന്ന നിലയില്‍ കാതല്‍ ഇതിനോടകം എത്രയോ ചര്‍ച്ചയായതാണ്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. സിനിമയുടെ പ്രഖ്യാപനത്തോടെ തന്നെ സോഷ്യല്‍മീഡിയയടക്കം ചിത്രത്തിനായി കാത്തിരിപ്പിലാണ്.

അതേസമയം, സിനിമയുടെ സെറ്റിലേക്ക് സൂര്യയും ജ്യോതികയും ഒരുമിച്ച് എത്തിയതും ശ്രദ്ധേയമായിരുന്നു. ഇതിനിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. നിറഞ്ഞ് ചിരിക്കുന്ന ജ്യോതികയും മമ്മൂട്ടിയുമാണ് ഫസ്റ്റ് ലുക്കിലുള്ളത്.

Advertisements

അതേസമയം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് തമിഴ് സൂപ്പര്‍താരം സൂര്യ പങ്കുവെച്ച വാക്കുകളും ഇതിന് മമ്മൂട്ടി നല്‍കിയ മറുപടിയുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ALSO READ- സിനിമയില്‍ പ്രശസ്തനാകും;ദേശീയ പുരസ്‌കാരം നേടും; പ്രീഡിഗ്രിക്കാലത്ത് കൈനോട്ടക്കാരന്‍ പറഞ്ഞതെല്ലാം സത്യമായി; ഞെട്ടിയ നിമിഷത്തെ കുറിച്ച് ശ്രീനിവാസന്‍

‘ഹൃദയസ്പര്‍ശിയായ, ആഴത്തിലുള്ള, നന്നായി എഴുതിയ ഒരു സിനിമ നമ്മുടെ മുന്നിലേക്ക് വരുന്നു’- എന്നാണ് സൂര്യ കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിന് മറുപടിയുമായി മമ്മൂട്ടിയും എത്തി.

‘നന്ദി ഡിയര്‍. നിങ്ങളുടെ നല്ല വാക്കുകള്‍ക്ക്. എല്ലാ പ്രതീക്ഷകള്‍ക്കും അനുസൃതമായി ഞങ്ങള്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചത്. സൂര്യ സിനിമയുടെ സെറ്റ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

കാതല്‍ സിനിമ ഒക്ടോബര്‍ 18നാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസമാണ് സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചത്. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രമാണ് കാതല്‍.

ALSO READ- കുടുംബത്തിലെ തന്നെ ആദ്യത്തെ സംഭവം; നന്ദി പറയാന്‍ ഗുരുവായൂരിലേക്ക് ഓടിയെത്തി സംയുക്തയും ബിജു മേനോനും; വിശേഷങ്ങളുമായി ഊര്‍മ്മിള ഉണ്ണി

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement