‘ആ ഡയലോഗ് കേട്ടിട്ട് പേടിയാകുന്നു’ എന്ന് അവതാരക; എന്നും രാവിലെ ഭാര്യയോട് സംസാരിക്കണമെന്ന് അവതാരകയുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തി മമ്മൂട്ടി!

86

മമ്മൂട്ടി കമ്പനി നിർമ്മിച്ച് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിയോ ബേബിയുടെ പുതിയ സിനിമയാണ് കാതൽ ദി കോർ. വർഷങ്ങൾക്ക് ശേഷം തമിഴ് നടി ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചി്രതത്തിനുണ്ട്.

20 വർഷത്തിന് ശേഷം ജ്യോതിക മലയാളത്തിലേക്ക്, ആദ്യമായി മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നു തുടങ്ങിയ പ്രത്യേകതകൾ കാരണം സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ കാതൽ വലിയ ശ്രദ്ധ നേടിയിരുന്നു.

Advertisements

ഇപ്പോഴിതാ കാതൽ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി സില്ലി മോങ്ക്സ് മോളീവുഡിന് നൽകിയ അഭിമുഖത്തിൽ അവതാരകയോട് മമ്മൂട്ടി ചോദിച്ച ചോദ്യമാണ് ഇപ്പോൾ വൈറലാകുന്നത്.

ALSO READ- ‘എന്റെയും ശ്രീനിവാസന്റെയും നായികയായതിന് ഉർവശിയെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്; അവർ കരിയറിൽ താഴേയ്ക്ക് പോകുന്നെന്ന് പോലും പറഞ്ഞു’: ജഗദീഷ്

കാതൽ സിനിമയുടെ ട്രെയ്ലറിൽ മമ്മൂട്ടി കഥാപാത്രം ജ്യോതികയോട് താൻ ആരോടും അധികം സംസാരിക്കുന്ന ഒരാളല്ല എന്ന് പറയുന്നുണ്ട്.കല്യാണം കഴിഞ്ഞിട്ട് പത്തിരുപത് വർഷമായില്ലേയെന്നും ഇനിയിപ്പോൾ എന്താണ് ഒരുപാട് സംസാരിക്കാൻ ഉള്ളത് എന്നും ചോദിക്കുന്നുണ്ട്.

ഇത് സംബന്ധിച്ചായിരുന്നു അവതാരക മമ്മൂട്ടിയോട് ചോദിച്ചത്. സിനിമയുടെ ട്രെയ്ലറിന്റെ അവസാനം പറയുന്ന ഈ ഡയലോഗ് കേട്ടപ്പോൾ തനിക്ക് ആകെ പേടിയായി എന്ന് അവതാരക പറയുകയാണ്.

ഇതോടെ മമ്മൂട്ടിയുടെ ചോദ്യം കല്യാണം കഴിച്ചതാണോ എന്നതായിരുന്നു. അതിന് മറുപടിയായി ചെറുതായിട്ട് കഴിച്ചു എന്നാണ് അവതാരിക മറുപടി നൽകിയത്. അതുകേട്ടതും മമ്മൂട്ടി ചിരിച്ചു കൊണ്ട് ഇനി വലുതായിട്ട് എപ്പോഴാണ് എന്ന് ചോദിച്ച് തഗ്ഗടിക്കുകയായിരുന്നു.

ALSO READ- ‘ഇത്രയും നല്ലൊരു ഒരു കുഞ്ഞിനെ സമ്മാനിച്ചതിന് നന്ദി’; ഏക മകൻ സായ് ടീനേജിലേക്ക്; പിറന്നാൾ ആഘോഷം ഗംഭീരമാക്കാൻ നവ്യയും സന്തോഷും

തന്റെ ഭർത്താവ് ഇവിടെയുണ്ടെന്നും കല്യാണം കഴിഞ്ഞ വ്യക്തിയെന്ന നിലയിൽ തനിക്ക് ട്രെയ്ലറിന്റെ അവസാനം പറയുന്ന ആ ഡയലോഗ് കേട്ടപ്പോൾ പേടി തോന്നിയെന്നും അവർ മറുപടി പറയുകയായിരുന്നു.

ഇതോടെ പേടിക്കേണ്ടെന്ന് പറഞ്ഞ മമ്മൂട്ടി അവതാരികയുടെ ഭർത്താവിനെ അന്വേഷിക്കുകയും എന്നും രാവിലെ ഒരു മണിക്കൂർ ഭാര്യയോട് സംസാരിക്കണമെന്ന് ഭീഷണിയുടെ സ്വരത്തിൽ പറയുകയുമായിരുന്നു.


തുടർന്ന് അവതാരകയോട് പേടിക്കണ്ട കുഴപ്പമില്ല എല്ലാം താൻ സെറ്റ് ചെയ്തിട്ടുണ്ടെന്നും പറയുകയാണ്. ഉടനെ മമ്മൂട്ടിയോട് ആ ഡയലോഗ് കേട്ടപ്പോൾ പേടി തോന്നിയില്ലേ എന്ന് അവതാരക ചോദിച്ചു. താൻ പത്ത് നാൽപത് കൊല്ലമായില്ലേ കല്യാണം കഴിച്ചിട്ട്. ഇനിയിപ്പോൾ എന്ത് സംസാരിക്കാനാണ് എന്നായിരുന്നു മമ്മൂട്ടി പറയുന്നത്.

കൂടാതെ,തങ്ങൾ എന്നും സംസാരിക്കും. ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ കാര്യങ്ങൾ സംസാരിക്കാറുണ്ട്. തങ്ങൾ രണ്ടുപേരും മാത്രമല്ലേയുള്ളൂ. വേറെയാരും സംസാരിക്കാനില്ലല്ലോ എന്നും മമ്മൂട്ടി പറയുകയാണ്.

Advertisement