മമ്മൂട്ടിയുടെ ഫ്‌ളൈറ്റ് ലേറ്റായി; സുരേഷ് ഗോപിയുടെ സിനിമ റിലീസുമായി; എനിക്ക് നഷ്ടമായത് അരക്കോടി രൂപ; വെളിപ്പെടുത്തി ദിനേശ് പണിക്കർ

410

മലയാള സിനിമയിലെ നടനും നിർമ്മാതാവുമാണ് ദിനേശ് പണിക്കർ. വില്ലനായും സ്വഭാവ നടനായും തിളങ്ങി നിന്ന താരം ഒരിക്കൽ സാമ്പത്തിക പ്രതിസന്ധി മൂലം സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്തിരുന്നു. നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമ്മാതാവ് കൂടിയാണ്് ദിനേശ് പണിക്കർ. ഇന്ന് അദ്ദേഹം ഒരു അഭിനേതാവ് കൂടിയാണ്. അദ്ദേഹം നിർമ്മിച്ച പത്തോളം സിനിമകൾ വലിയ ഹിറ്റായിരുന്നെങ്കിലും, കൂട്ടത്തിൽ ഏറ്റവും വലിയ വിജയമായ ചിത്രമായിരുന്നു സുരേഷ് ഗോപി നായകനായി എത്തിയ ‘രജപുത്രൻ’. അതേസമയം, അദ്ദേഹം നിർമ്മിച്ച് ഏറ്റവും വലിയ പരാജയം നേരിട്ട ചിത്രം മമ്മൂട്ടി ചിത്രമാണ് സ്റ്റാലിൻ ശിവദാസ് എന്നത്. അന്നത്തെ ഈ പരാജയത്തെ കുറിച്ച് പറയുകയാണ് ദിനേശ് പണിക്കർ.

Courtesy: Public Domain

മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തി 1999ൽ പുറത്തിറങ്ങിയ ചിത്രം തനിക്കുണ്ടാക്കിയ നഷ്ടങ്ങളെക്കുറിച്ചാണ് ദിനേശ് പണിക്കർ സംസാരിക്കുന്നത്. സ്‌ക്രിപ്റ്റ് ഇഷ്ടമല്ലാത്തതിനാൽ ചെയ്യണ്ടെന്ന് വെച്ച സിനിമയായിരുന്നുവെന്നും മമ്മൂട്ടി നിർബന്ധിച്ചിട്ടാണ് ചെയ്യാൻ തീരുമാനിച്ചതെന്നുമാണ് ദിനേശ് പറഞ്ഞത്. എന്നാൽ ചിത്രം പരാജയപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം വിവരിക്കുന്നു. അന്ന് ആ സിനിമ കാരണം 50 ലക്ഷം രൂപ തനിക്ക് നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദിനേഷ് പണിക്കർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Advertisements

ALSO READ- ‘കരിക്കകത്തമ്മയുടെ നടയിൽ പുനരാരംഭം’; അസുഖത്തെ തോൽപ്പിച്ച് വീണ്ടും വേദിയിലെത്തി മിഥുൻ രമേശ്; കൈയ്യടികളോടെ സ്വീകരണം

തനിക്ക് മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. അങ്ങനെ അദ്ദേഹത്തോട് ഒരു കഥ പറഞ്ഞു. അദ്ദേഹത്തിന് കഥ ഇഷ്ടമായി. മമ്മൂക്കയുടെ കാര്യങ്ങളെല്ലാം ഒത്ത് വന്നപ്പോൾ പിന്നെ ബാക്കി കാര്യങ്ങളിലേക്ക് കടന്നു.എന്നാൽ സ്‌ക്രിപ്റ്റ് തനിക്ക് ഇഷ്ടപ്പെട്ടില്ല. മമ്മൂക്കയെ കണ്ട് ഈ പടം ചെയ്യുന്നില്ലെന്ന് നേരിട്ടുതന്നെ അദ്ദേഹത്തോട് പറഞ്ഞു. അപ്പോഴേക്കും അഞ്ച് ലക്ഷം രൂപ മമ്മൂക്കക്ക് അഡ്വാൻസ് കൊടുത്തിട്ടുണ്ടായിരുന്നു.

Courtesy: Public Domain

തനിക്ക് ഈ പ്രൊജക്ട് ചെയ്യാൻ താൽപര്യമില്ലെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. മമ്മൂക്ക ഭയങ്കര ഷോക്കായിപ്പോയി. കാരണം ഷൂട്ട് തുടങ്ങാൻ ആകെ കഷ്ടിച്ച് രണ്ട് മാസം കൂടിയെ ഉണ്ടായിരുന്നുള്ളു. കാര്യം പറയാൻ പറഞ്ഞപ്പോൾ സ്‌ക്രിപ്റ്റ് ഇഷ്ടമായില്ലെന്ന് തന്നെ പറഞ്ഞു. അതോടെ മമ്മൂക്കക്ക് ദേഷ്യമാണ് വന്നത്. അത് ചെയ്‌തേ പറ്റുള്ളുവെന്ന് പറഞ്ഞു. മമ്മൂക്ക അത് കഴിഞ്ഞ് പിണങ്ങിയ പോലെയായിരുന്നു. അദ്ദേഹം അടുത്ത ഫ്‌ളൈറ്റിന് ചെന്നെയിലേക്ക് പോവാൻ തീരുമാനിച്ചു. ഇതോടെ സിനിമ ചെയ്യുന്നില്ലെന്ന് തന്നെ വിചാരിച്ചു. എയർപോട്ടിൽ അദ്ദേഹത്തെ കൊണ്ടുവിടുമ്പോൾ വീണ്ടും ആലോചിച്ചൂടെയെന്ന് മമ്മൂക്ക ചോദിച്ചു.

ALSO READ-നീ എന്നെ നോക്കിയതേ ഇല്ല, ലച്ചുവിനെ ആട്ടുകയാണ്; ലവ് ട്രാക്ക് പിടിച്ച് ദേവു; വിഷ്ണുവിനെ മടിയിൽ കിടത്തി തലോടൽ; എന്താണിവിടെ നടക്കുന്നതെന്ന് പ്രേക്ഷകർ

ഇതോടെ താൻ അതിൽ അലിഞ്ഞു പോയി. പടം എത്ര നഷ്ടത്തിലായാലും ചെയ്യാൻ തന്നെ തീരുമാനിച്ചു.. 25 ദിവസം കൊണ്ട് ആ സിനിമ ഷൂട്ട് ചെയ്തുകഴിഞ്ഞു.നല്ല കളക്ഷനിൽ പോയതായിരുന്നു ചിത്രം. എന്നാൽ മൂന്നാം ദിവസം സുരേഷ് ഗോപിയുടെ പത്രം റിലീസായി. അത് വലിയ നഷ്ടമായി. അതിന്റെ ഇടയിൽ മമ്മൂക്കെപടം അതിന്റെ മേലെ ഉയർന്നില്ല. അങ്ങനെ പത്രം തങ്ങളെ ചവിട്ടി മെതിച്ചു. മൂന്നാം നാൾ സിനിമ താഴേക്ക് പോയി.


തീരെ കളക്ഷൻ ഇല്ലാത്ത അവസ്ഥയിൽ അവസാനിപ്പിക്കേണ്ടി വന്നുവെന്നും ദിനേശ് പണിക്കർ വ്യക്തമാക്കുന്നു. ആ സിനിമ എനിക്ക് വരുത്തി വെച്ചത് ചില്ലറ നഷ്ടമല്ല. 50 ലക്ഷം രൂപയുടെ നഷ്ടമാണ്. മമ്മൂക്കയുടെ ഫ്‌ളൈറ്റ് വൈകി അതുകൊണ്ട് എനിക്ക് വന്ന നഷ്ടം 50 ലക്ഷം രൂപയാണെന്ന് ഞാൻ അന്ന് എവിടെയോ തമാശക്ക് പറഞ്ഞിിരുന്നെന്നും ദിനേശ് പണിക്കർ വ്യക്തമാക്കി.

Advertisement