മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ എപ്പോഴും കൂടെ പോകും; ആര് ദേഷ്യപ്പെട്ടാലും താന്‍ പ്രതികരിക്കാന്‍ പോകില്ല; കേട്ട് ചിരിച്ചോണ്ടിരിക്കും; പിഷാരടി പറയുന്നു

441

മലയാളികളുടെ പ്രിയപ്പെട്ട മെഗാതാരമാണ് മമ്മൂട്ടി. അദ്ദേഹത്തോടുള്ള ആരാധനയ്ക്ക് കാരണം അഭിനയം മാത്രമല്ല, സഹപ്രവര്‍ത്തകരോടുള്ള സ്‌നേഹം കൊണ്ടുകൂടിയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് രമേഷ് പിഷാരടി.

താന്‍ സംവിധാനം ചെയ്ത ‘ഗാനഗന്ധര്‍വ്വന്‍’ സിനിമയ്ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം പൊതു വേദികളില്‍ എല്ലാം പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ചാണ് പിഷാരടി സംസാരിക്കുന്നത്. എപ്പോഴും മമ്മൂട്ടിക്കൊപ്പം എത്തുന്നത് എങ്ങനെയാണെന്നാണ് താരം പറയുന്നത്.

Advertisements

മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാലും താന്‍ കൂടെ പോകും എന്നാണ് പിഷാരടി തുറന്നു പറയുന്നത്. ഇനി മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ എപ്പോഴും കൂടെ പോകും. ആത്മബന്ധമെന്നൊന്നും അതിനെ പറയാനാകില്ല. ഗാനഗന്ധര്‍വന്‍ ചെയ്ത ശേഷവും കോവിഡ് സമയത്തും അല്ലാതെയും ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാന്‍ പറ്റുന്നുണ്ട്. ഞാന്‍ എപ്പോഴും അദ്ദേഹത്തോടൊപ്പം പോകുന്നതാണ്- എന്നാണ് പിഷാരടി പറയുന്നത്.

ALSO READ- തമിഴില്‍ വലിയ സ്റ്റാര്‍ വാല്യുവില്‍ നില്‍ക്കുന്ന നടി; അവര്‍ അതിന്റെ അഹങ്കാരമാണ് എന്നോട് കാണിച്ചത്; സിനിമയില്‍ നിങ്ങള്‍ ഉണ്ടാവില്ല എന്ന് ഞാന്‍ തുറന്നടിച്ചു: ദിനേശ് പണിക്കര്‍

ഇനി എന്നെങ്കിലും മമ്മൂക്ക ഇനി കൂടെ വരേണ്ടന്ന് പറഞ്ഞാല്‍ പിന്നെ ഞാന്‍ പോകില്ല. പക്ഷെ അങ്ങനെ അദ്ദേഹത്തെ കൊണ്ട് പറയാതിരിപ്പിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും പിഷാരടി വിശദീകരിക്കുന്നു.

അതേസമയം, തന്റെ സ്വഭാവത്തിന്റെ സവിശേഷതയെ കുറിച്ചും പിഷാരടി സംസാരിക്കുന്നുണ്ട്. പൊതുമധ്യത്തില്‍ വെച്ച് ആര് ദേഷ്യപ്പെട്ടാലും താന്‍ പ്രതികരിക്കാന്‍ പോകില്ല. കേട്ട് ചിരിച്ചോണ്ടിരിക്കുന്നതാണ് പതിവെന്ന് പിഷാരടി പറയുന്നു.

അതേസമയം, നമ്മുടെ എല്ലാ കാര്യങ്ങളുടെയും കണ്‍ട്രോള്‍ വേറൊരാള്‍ക്ക് കൊടുക്കരുത്. ഞാന്‍ ഒരു ലിമിറ്റ് വെച്ചിട്ടുണ്ട് അതിനുള്ളില്‍ വന്ന് ആരെങ്കിലും കൈ കടത്തിയാല്‍ മാത്രമെ എനിക്ക് പ്രശ്നമുള്ളു. അല്ലാത്ത പക്ഷം തനിക്കൊരു ചുക്കുമില്ലെന്നാണ് പിഷാരടിയുടെ വാക്കുകള്‍.

ALSO READ- അഭിനയത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം ജീവിതത്തിന്; നമ്മളെ ഓക്കെയാക്കാന്‍ നമ്മള്‍ തന്നെ ശ്രമിക്കണമെന്ന് പഠിച്ചു; ദര്‍ശനയും അനൂപും

തന്നെ സംബന്ധിച്ചിടത്തോളം എതിരെ വരുന്നവന്‍ എന്ത് ചീത്ത വിളിച്ചാലും അത് തന്റെ വിഷയമല്ല തന്നെ ബാധിക്കില്ല. കാരണം അത് വെറും ശബ്ദമല്ലേ. ഞാന്‍ അമേരിക്കയിലൊക്കെ പോകുമ്പോള്‍ സാധനമൊക്കെ വാങ്ങാന്‍ കേറിയാല്‍ തൊട്ട് കാണിക്കുമ്പോള്‍ ഞാന്‍ മലയാളത്തില്‍ ചീത്ത പറയാറുണ്ട്.

പക്ഷെ അതൊക്കെ അവര്‍ക്ക് മനസിലാവില്ലല്ലോ എന്ന ധൈര്യത്തിലാണ് പറയുന്നത്. ഒരാള്‍ നമ്മളെ ചീത്ത പറയുമ്പോള്‍ നമുക്ക് കൊള്ളുന്നതിനുമൊക്കെ കാരണം ഭാഷയും ആ ചീത്ത പറയുന്ന മനുഷ്യനേയും അറിയാവുന്നത് കൊണ്ടാണ്. അവന്‍ പറയുന്നത് മനസിലാക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ അത് നമ്മളെ ബാധിക്കില്ല അതാണ് സത്യമെന്നും പിഷാരടി പറയുന്നു.

Advertisement