തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് സ്‌നേഹ. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് താരം. മലയാളത്തിലേക്കും താരം തിരിച്ചെത്തുകയാണ്. മമ്മൂട്ടിക്കൊപ്പമാണ് വീണ്ടും മലയാള സിനിമയിലേക്ക് സ്‌നേഹ എത്തുന്നത്.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫറിലാണ് പ്രധാന കഥാപാത്രമായി സ്‌നേഹ എത്തുന്നത്. 2006ലിറങ്ങിയ തുറുപ്പുഗുലാനാണ് മമ്മൂട്ടിയും സ്നേഹയും ഒന്നിച്ചെത്തിയ ആദ്യ ചിത്രം. കോമഡിയിലേക്ക് മമ്മൂട്ടി ചുവടുമാറ്റിയ സമയത്തെ ചിത്രത്തിന് അന്ന് വന്‍ വരവേല്‍പാണ് ലഭിച്ചത്. റിപ്പീറ്റ് വാച്ചിങിനായി ആരാധകര്‍ തെരഞ്ഞെടുക്കുന്ന കോമഡി ചിത്രമാണ് തുറുപ്പു ഗുലാന്‍.
തുറുപ്പ് ഗുലാനില്‍ നായികയായ ലക്ഷ്മി എന്ന കഥാപാത്രമായിട്ടായിരുന്നു സ്നേഹ എത്തിയത്. പിന്നീട് പ്രമാണി, വന്ദേ മാതരം, ദ ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ സ്നേഹയെത്തിയിരുന്നു. വീണ്ടിം മറ്റൊരു ചിത്രത്തിലൂടെ മമ്മൂട്ടിക്ക് ഒപ്പ അഭിനയിക്കാന്‍ എത്തുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് താരം മറച്ചുവെയ്ക്കുന്നില്ല.
ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് ഏറെ പേടിയോടെ ആയിരുന്നു എന്നും എന്നാല്‍ അദ്ദേഹം തന്നെ ഏറെ കംഫര്‍ട്ടബിളാക്കിയെന്നും വളരെ എളിമയുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നും സ്‌നേഹ പറയുന്നു.
‘ആദ്യമായി മമ്മൂട്ടിയോട് ഒപ്പം അഭിനയിക്കാന്‍ പോകുന്ന സമയത്ത് ഞാന്‍ വളരെ പേടിച്ചിരുന്നു. പക്ഷെ അദ്ദേഹം വളരെ എളിമയുള്ള മനുഷ്യനായിരുന്നു. സഹതാരങ്ങള്‍ക്ക് ഒപ്പമിരുന്ന് സംസാരിക്കും. അതാണ് എനിക്ക് അദ്ദേഹത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. ഇപ്പോഴും അദ്ദേഹം അങ്ങനെ തന്നെയാണ്. അക്കാര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് സ്‌നേഹ പറയുന്നത്.
ആ ഷൂട്ടിങിലൂടെ മലയാളം സിനിമാ ഇന്‍ഡസ്ട്രിയെ കുറിച്ചും ഈ ലോകത്തെ കുറിച്ച് തന്നെയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനും കഴിഞ്ഞു. ആദ്യ ദിവസം മുതല്‍ അദ്ദേഹം എന്നെ വളരെ കംഫര്‍ട്ടബിളാക്കി. മമ്മൂക്കക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് എപ്പോഴും ഒരു ഫണ്‍ എക്സ്പീരിയന്‍സാണെന്നും സ്‌നേഹ പറയുന്നുണ്ട്.
മലയാളത്തിലേക്ക് തിരിച്ചുവരാനായി ക്രിസ്റ്റഫര്‍ മൂവി തെരഞ്ഞെടുക്കാനുള്ള കാരണം തിരക്കഥയാണെന്നു സ്‌നേഹ പറയുന്നു. കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്. അത് അല്‍പം വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നെ പ്രചോദിപ്പിക്കുന്ന പ്രോജക്ടുകള്‍ മാത്രമേ ഞാന്‍ ചെയ്യാറുള്ളു. ഉണ്ണിയേട്ടന്‍( ബി. ഉണ്ണികൃഷ്ണന്‍) എപ്പോഴും അത്തരം പ്രോജക്ടുകളുമായാണ് എത്താറുള്ളതെന്നും സ്‌നേഹ പറയുന്നു.