ഷൂട്ടിംഗ് തുടങ്ങിയ രാത്രി ആ നടി കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി; പിന്നെയാണ് കാരണം മമ്മൂട്ടിയുമായുള്ള പിണക്കമാണെന്ന് വ്യക്തമായത്: കിരീടം ഉണ്ണി

13668

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ എക്കാലത്തേയും നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങളിൽ ഒന്നാണ് ഭൂതക്കണ്ണാടി. ഈ ചിത്രത്തിലെ അഭിനയത്തിന്റെ പേരിൽ ഇന്നും മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ ലഭിക്കാറുണ്ട്.

ഇപ്പോഴിതാ ആ സിനിമയുടെ സെറ്റിലുണ്ടായ ചില സംഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവ് കിരീടം ഉണ്ണി. ആ സിനിമയിടെ ഷൂട്ടിംഗിനിടെ നടി സുകന്യ പിണങ്ങി പോയെന്നാണ് കിരീടം ഉണ്ണി പറയുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിരീടം ഉണ്ണി ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisements

അന്ന് താൻ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായികയായി തീരുമാനിച്ചത് സുകന്യയെയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്താൻ സുകന്യക്ക് അഡ്വാൻസ് നൽകിയിരുന്നു. എന്നാൽ പിന്നീട് ഷൂട്ടിംഗം ആരംഭിച്ചതോടെ സുകന്യ ചിത്രത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ് സെറ്റിൽ നിന്ന് പോവുകയായിരുന്നു. പിന്നീട് മറ്റൊരു നടിയാണ് ആ വേഷത്തിലെത്തിയത്.

ALSO READ- ബ്യൂട്ടി ക്വീൻ പരാമർശം ഇഷ്ടപ്പെടാതെ നാദിറയും ശ്രുതിയും തർക്കത്തിൽ; നാദിറ അശ്ലീല ആംഗ്യം കാണിച്ചെന്ന് റിനീഷ; ബിഗ് ബോസിൽ മത്സരം കടുക്കുന്നു

അന്ന് സുകന്യ പോകാൻ കാരണം മമ്മൂട്ടിയോടുള്ള പിണക്കം കാരണമാണ് എന്ന് അറിയില്ലായിരുന്നു. ചിത്രത്തിൽ നിന്ന് പിന്മാറിയത് താൻ പിന്നീട് അറിഞ്ഞെന്നും സത്യാവസ്ഥ എന്താണെന്ന് ഇന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നടി സുകന്യയെയായിരുന്നു എന്റെ ചിത്രത്തിൽ നായികയായി നിശ്ചയിച്ചിരുന്നത്. ഞാൻ അവരെ പോയി കണ്ടു, സംസാരിച്ച് അഡ്വാൻസും കൊടുത്തു. പിന്നീട് ഷൂട്ടിങ് ആരംഭിച്ച സമയത്ത് ആ കുട്ടി ഷൊർണൂർ വന്നു. പണിയൊക്കെ തുടങ്ങിയ രാത്രി ആ കുട്ടി പറഞ്ഞു ഞാൻ ഈ സിനിമയിൽ അഭിനയിക്കില്ലെന്ന്. ഞാൻ പോവാണ്, എനിക്ക് ഈ പടം ശരിയാവില്ല എന്നൊക്കെ.’

ALSO READ- വിവാഹം കഴിഞ്ഞ് 33 വർഷം കഴിഞ്ഞു; എല്ലാ കാര്യത്തിലും വ്യത്യസ്തരാണ് ഞങ്ങൾ; ഞാൻ യാത്ര ഇഷ്ടപ്പെടുമ്പോൾ വീട് വിടുന്നത് പോലും ഭർത്താവിന് ഇഷ്ടമല്ല: ലക്ഷ്മി നായർ

ഇതിന് കാരണം എന്താണെന്ന് ചോദിച്ചപ്പോൾ സിനിമയുടെ കോസ്റ്റിയൂമിനെ കുറിച്ചുള്ള പ്രശ്നമാണെന്നാണ് പറഞ്ഞത്. തോർത്തൊക്കെ ഇട്ട് അഭിനയിക്കേണ്ട സീനുണ്ട്. അത് ചെയ്യാൻ പറ്റില്ലെന്നൊക്കെ പറഞ്ഞിരുന്നു.

അപ്പോൾ, ഞാൻ പറഞ്ഞു, ക്യരക്ടർ അങ്ങനെയല്ലെ അതുകൊണ്ടല്ലെ അത്തരം ഡ്രസുകൾ ഇടേണ്ടി വരുന്നത്, ഒരു പുള്ളോത്തിയാണ് കഥാപാത്രം. സ്വാഭാവികമായും അതുപോലെയുള്ള വസ്ത്രം ധരിക്കേണ്ടി വരും. പക്ഷെ എന്തൊക്കെ പറഞ്ഞിട്ടും അവർ കേട്ടില്ല. എനിക്ക് ആ ഡ്രസ്സൊന്നും ശരിയാവില്ല, ഞാൻ എന്തായാലും പോവാന്ന് പറഞ്ഞ് അവർ പോയി. പിന്നീടാണ് എനിക്കതിന്റെ യഥാർത്ഥ കാരണം മനസിലായത്.’-എന്ന് കിരീടം ഉണ്ണി പറയുന്നു.

മുൻപ് മമ്മൂട്ടിയും സുകന്യയും തമ്മിൽ സാഗരം സാക്ഷി എന്നൊരു ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഷോട്ടിനിടയിൽ മമ്മൂട്ടിയും സുകന്യയും തമ്മിൽ എന്തോ പ്രശ്നമുണ്ടായെന്നും അതിന് ശേഷം രണ്ടാളും തമ്മിൽ പ്രശ്നത്തിലാണെന്നുമാണ് താൻ അറിഞ്ഞതെന്നും കിരീടം ഉണ്ണി വെളിപ്പെടുത്തി.

Advertisement