ആദ്യമായി സീമയെ കാണുമ്പോൾ മമ്മൂട്ടി ഒരു നടനല്ല, എന്നിട്ടും പെരുമാറിയതിങ്ങനെ; ഇതുവരെ ചീത്തപ്പേര് കേൾപ്പിക്കാത്ത ഹാൻഡ്‌സം നടൻ, വെളിപ്പെടുത്തൽ വൈറൽ

4322

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരമാണ് മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരം കൂടിയാണ്. 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം പിന്നീട് 400 ൽ അധികം സിനിമകളുടെ ഭാഗമായി. സിനിമാജിവിതത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെയാണ് അദ്ദേഹം ആദ്യകാലങ്ങളിൽ അഭിനയിച്ചിരുന്നത്. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം.

എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. പിന്നീട് കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്.

Advertisements

ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് തമിഴ് മാധ്യമപ്രവർത്തകൻ വിഷൻ. ചെറുപ്പം മുതൽ തന്നെ താൻ കമലിന്റെയും മമ്മൂട്ടിയുടെയും ആരാധകനാണെന്ന് പറഞ്ഞ വിഷൻ സിനിമയിൽ മമ്മൂട്ടി ചാൻസ് തേടി നടന്നപ്പോഴുണ്ടായിരുന്ന കാലത്തെ ഒരു സംഭവവും പങ്കുവെയ്ക്കുകയാണ്.

ALSO READ- മക്കൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ആ ത്മ ഹ ത്യ ചെയ്‌തേനെ; പല പ്രശ്നങ്ങളും ഉണ്ട്; പുറത്തു പറയാൻ താത്പര്യമില്ല; ഒരു ജോലിയാണ് അത്യാവശ്യം; സുധിയുടെ ഭാര്യ

മമ്മൂട്ടി ആദ്യമായി സീമയെ കാണുമ്പോൾ മമ്മൂട്ടി വലിയ നടനായിരുന്നില്ലെന്നും എങ്കിലും വ്യത്യസ്തമായ റിയാക്ഷനാണ് അദ്ദേഹം നൽകിയിരുന്നതെന്നുമാണ് ദി വിസിൽ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്.

മമ്മൂട്ടി അഭിഭാഷകനായിരിക്കുമ്പോൾ അദ്ദേഹം ചാൻസ് തേടി നടക്കുമായിരുന്നു. സീമ അന്നത്തെ ടോപ്പ് അക്ട്രസ് ആണ്. തമിഴിലും അഭിനയിച്ചിട്ടുണ്ട്. അവർ സ്റ്റുഡിയോയിൽ നിന്നും മേക്കപ്പ് ഇട്ടിട്ട് ഇറങ്ങിവരികയാണ്. അപ്പോൾ പുറത്ത് നമ്മുടെ പാർട്ടി ഇരിക്കുകയാണ്. കാലിൻമേൽ കാലും കേറ്റി വെച്ച് ഫോർമലായി ഡ്രസ് ഇട്ട് ഇരിക്കുകയായിരുന്നു.

ALSO READ- സൗന്ദര്യ സംരക്ഷണം പോലും ചെയ്യാറില്ല; സ്റ്റിറോയ്ഡ് എടുത്തതാണോ, വല്ല ഇൻഞ്ചക്ഷനും ചെയ്തോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്: നടി നയൻതാര ചക്രവർത്തി

ഈ സമയത്ത് സീമ ഇറങ്ങിവന്നപ്പോൾ ജസ്റ്റ് നോക്കിയിട്ട് എന്തോ വായിച്ചുകൊണ്ടിരിക്കുകയാണ്. ഒരു നടിയെ കാണുമ്പോൾ സാധാരണ ഒരാളുടെ റിയാക്ഷൻ എങ്ങനെയായിരിക്കും എന്ന് അറിയാമല്ലോ. അങ്ങനെയൊരു റിയാക്ഷനുമില്ലാതെ ഏതോ ഒരുത്തി പോകുന്നുവെന്ന ഭാവത്തിൽ മമ്മൂട്ടി ഇരുന്നെന്നാണ് വിഷൻ പറയുന്നത്.

ഈ ഇരിക്കുന്നതാരാണെന്ന് സീമ സംവിധായകനോട് പോയി ചോദിച്ചു. അദ്ദേഹം അഭിഭാഷകനാണ്, സിനിമയിൽ കേറാനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് സംവിധായകൻ സീമയോട് പറഞ്ഞു. വെരി ഹാൻഡ്സം മാൻ എന്ന് പറഞ്ഞിട്ട് സീമ പോയി. അതാണ് അദ്ദേഹത്തിന്റെ പേഴ്സണൽ ആറ്റിറ്റിയൂഡ് എന്ന് വിഷൻ വെളിപ്പെടുത്തുന്നു.

ഇതുവരെ ഗോസിപ്പ് ഒന്നും കേൾപ്പിക്കാത്ത നടനാണ് മമ്മൂട്ടി. കാണാൻ നല്ല ഭംഗിയാണ്, വലിയ ഹീറോയാണ്, ഗോസിപ്പുണ്ടാവാൻ നല്ല സാധ്യതയുണ്ട്. എന്നാൽ ഒരു നടിക്കൊപ്പവും അദ്ദേഹത്തെ പറ്റി ഗോസിപ്പുകൾ ഉണ്ടായിട്ടില്ലെന്നും വിഷൻ വിശദീകരിച്ചു.

കൂടാതെ, അദ്ദേഹത്തിന്റെ പിറന്നാളിന് ദുൽഖർ സൽമാൻ ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോൾ അങ്ങയെ പോലൊരു ആളാവാനാണ് ആഗ്രഹിച്ചത്, ആദ്യമായി ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ അങ്ങയെ പോലെ ഒരു നടനാവാൻ ആഗ്രഹിച്ചു, ആദ്യമായി അച്ഛനായപ്പോൾ അങ്ങയെ പോലെ ഒരു പിതാവാവാൻ ആഗ്രഹിച്ചു, ഭാവിയിൽ അങ്ങയുടെ പാതിയെങ്കിലും ആവണമെന്ന് പറഞ്ഞാണ് ദുൽഖർ ട്വീറ്റ് ചെയ്തത്.

ഒരു നടനെന്ന നിലയിൽ അദ്ദേഹം കംപ്ലീറ്റ് ആക്ടറാണ്. അച്ഛനെന്ന നിലയിലും അങ്ങനെ തന്നെയാണ്. ഒരു മനുഷ്യനെന്ന നിലയിലും അങ്ങനെ തന്നെയാണ്. എല്ലാ രീതിയിലും അദ്ദേഹം പെർഫെക്ടായ മനുഷ്യനാണെന്നും വിഷൻ പറഞ്ഞു.

Advertisement