നീ ഗതി പിടിക്കില്ലെന്ന പലരും പറഞ്ഞപ്പോൾ, സിനിമയുടെ പൂജയ്ക്ക് മമ്മൂക്ക എന്നെ വിളിച്ച് തിരി കത്തിപ്പിച്ചു; കണ്ണുനിറഞ്ഞൊഴുകി; നന്ദി പറഞ്ഞ് ജോജു

2763

മലയാളികളുടെ മെഗാതാരമാണ് മമ്മൂട്ടി. കരിയരിൽ സ്വയം വളരുമ്പോഴും മറ്റുള്ളവർക്ക് വളരാൻ അവസരമൊരുക്കുന്ന താരം കൂടിയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഈ സഹായത്തെയും പിന്തുണയെയും കുറിച്ച് പലരും മുൻപും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി നൽകിയയ പിന്തുണയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ ജോജു ജോർജ്.

തന്റെ കരിയറിൽ മമ്മൂക്കയുടെ പിന്തുണയെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ലെന്നാണ് ജോജു ജോർജ് ഇമോഷണലായി പറയുന്നത്. ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. നാലാമത് ആനന്ദ് ടിവി അവാർഡ് വേദിയിൽ വെച്ചായിരുന്നു താരത്തിന്റെ വാക്കുകൾ.

Advertisements

മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരമാണ് ചടങ്ങിൽ വെച്ച് ജോജു ജോർജ് ടൊവിനോ തോമസിൽ നിന്നും സ്വീകരിച്ചത്. തുടർന്നാണ് ജോജു മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചത്. ഈ സമയത്ത് മമ്മൂട്ടിയും വേദിയിലേക്ക് വന്നിരുന്നു. ഇടയ്ക്ക് കാലിൽ തൊടാൻ ശ്രമിച്ചപ്പോൾ മമ്മൂട്ടി മാറി നിൽക്കുന്നതും വീഡിയോയിൽ കാണാം.

ALSO READ- ‘അമ്മായിയമ്മയെ തൃപ്തിപ്പെടുത്തുന്ന മരുമകളല്ല’; രവീന്ദറും മഹാലക്ഷ്മിയും തമ്മിലുള്ള പ്രശ്‌നത്തിന് കാരണം അമ്മയോ? വൈറലായി രവീന്ദറിന്റെ വാക്കുകൾ

ടൊവിനോ അവാർഡ് നൽകി കൊണ്ട് തനിക്ക് അവാർഡ് തന്നത് മമ്മൂക്കയാണ്, പുള്ളിയുടെ ഒരു ഗതികേട് നോക്കണേ, തന്റെ കൈയ്യിൽ നിന്നും അവാർഡ് മേടിക്കുന്നുവെന്നായിരുന്നു ജോജുവിനോട് പറഞ്ഞത്.

അതേസമയം, ടൊവിനോയും സുരാജുമാണ് ഇന്നത്തെ ചടങ്ങിലെ ഏറ്റവും വലിയ ഭാഗ്യവാൻമാർ എന്നാണ് തനിക്ക് തോന്നുന്നത്. കുട്ടിക്കാലം മുതലേ സൂപ്പർതാരമായി താൻ കണ്ട മമ്മൂക്കയുടെ കൈയ്യിൽ നിന്നും പുരസ്‌കാരം മേടിക്കാൻ അവർക്ക് കഴിഞ്ഞെന്നാണ് ജോജു ജോർജ് പറയുന്നത്.

ALSO READ- അച്ഛന്റെ മൃ ത ദേഹം ദഹിപ്പിച്ചതും, അസ്ഥി വാരാൻ പോയതും താൻ ഒറ്റയ്ക്കാണ്; കുടുബം പോലും കൂടെ ഉണ്ടായില്ല; അനുഭവം പറഞ്ഞ് നടി നിഖില വിമൽ

താൻ ആദ്യമായി ഡയലോഗ് പറഞ്ഞത് മമ്മൂക്കയുടെ പടത്തിലാണെന്നും നീ അഭിനയിച്ചാൽ ശരിയാവില്ലെന്നും, ഗതിപിടിക്കില്ലെന്നുമൊക്കെയുള്ള കമന്റുകൾ ആ സമയത്ത് കേൾക്കേണ്ടി വന്നിരുന്നെന്നും എന്നാൽ എല്ലാം മാറിയത് മമ്മൂട്ടിയുടെ പിന്തുണ കാരണമാണെന്നും ജോജു പറയുന്നുണ്ട്.

അഭിനയിക്കാൻ അറിയില്ല, നീ ഒരിക്കലും ഗതി പിടിക്കില്ലെന്ന് വരെ പറഞ്ഞു

ആളുകൾ നീ കുഴപ്പമില്ലെടാ എന്ന് ആളുകൾ പറഞ്ഞത് ബെസ്റ്റ് ആക്ടർ കണ്ടപ്പോഴായിരുന്നു. അത് മമ്മൂക്കയുടെ പടമായിരുന്നു. ഇതിനിടയിലൊക്കെ മമ്മൂക്ക തന്നെ ഒരുപാട് റെക്കമെന്റ് ചെയ്തിരുന്നെന്നും അദ്ദേഹം പറയുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേഷമായിരുന്നു പുള്ളിപ്പുലിയും ആട്ടിൻകുട്ടിയിലേത്. അതുകഴിഞ്ഞ് ഒരുവർഷത്തോളം തനിക്ക് സിനിമ കിട്ടിയില്ല. ഇനി ചെറിയ വേഷങ്ങളിലേക്ക് ഇവനെ വിളിക്കണ്ട, അവൻ വലിയ വേഷം ചെയ്തുവെന്നായിരുന്നു എല്ലാവരുടേയും വിലയിരുത്തൽ. തുടർന്ന് ഒരു വർഷം കഴിഞ്ഞ് അഭിനയിച്ച സിനിമയാണ് രാജാധിരാജ.

‘ഈ സിനിമയുടെ പൂജയുടെ സമയത്ത് ഞാനിങ്ങനെ മാറി നിൽക്കുകയായിരുന്നു. ആ സമയത്ത് മമ്മൂക്ക എന്നെ വിളിച്ച് തിരി കത്തിപ്പിച്ചു. മുഖം താഴ്ത്തിപ്പോയാണ് ഞാൻ തിരി കത്തിച്ചത്. കാരണം കണ്ണ് നിറഞ്ഞൊഴുകയായിരുന്നു.’- ജോജുഇമോഷണലായി അനുഭവം വെളിപ്പെടുത്തുന്നു.

കൂടാതെ, ‘നീ അഭിനയിച്ചിട്ട് ശരിയായില്ലെങ്കിൽ നിന്നെ പറഞ്ഞ് വിടുമെന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോൾ എനിക്ക് ടെൻഷനായി. ഇവിടുന്ന് പറഞ്ഞ് വിട്ടാലുള്ള നാണക്കേട് ഓർത്തായിരുന്നു ടെൻഷൻ. മമ്മൂക്കയ്ക്കൊപ്പമാണ് അഭിനയിക്കുന്നത്. മൂന്നാല് പ്രാവശ്യമായിട്ടും ഡയലോഗ് തെറ്റി. മമ്മൂക്ക എന്നെ വിളിച്ച് മാറ്റിനിർത്തി നീ ആ ഡയലോഗ് വലിച്ച് നീട്ടി പറഞ്ഞേയെന്ന് പറഞ്ഞു. ആ ഇത്രേയുള്ളൂയെന്ന് പറഞ്ഞ് സീൻ ഓക്കെയാക്കി.’


‘ഇപ്പോൾ ഇത് മമ്മൂക്ക ഓർത്തിരിക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല’- ജോജു പറയുന്നു. എനിക്ക് മീൻ ഇഷ്ടമാണെന്ന് ജോജുവിന് അറിയാമായിരുന്നു. പിറ്റേ ദിവസം ഒരു ടെംപോ നിറയെ എനിക്ക് മീൻ കൊണ്ടുതന്നു- എന്നാണ് മമ്മൂട്ടി തിരിച്ച് പറയുന്നത്.

Advertisement