അന്ന് കുറേ നേരും നുണയും എനിക്ക് പറയേണ്ടി വന്നു; കാര്യം നടക്കണമല്ലോ; കുഞ്ചാക്കോ ബോബൻ, പ്രിയ വിവാഹത്തിൽ ദല്ലാളായ കഥ പറഞ്ഞ് മമ്മൂക്ക

190

മലയാളി പ്രേക്ഷകർക്കിടയിലെ ചോക്ലേറ്റ് ബോയാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക് എത്തിയ താരത്തിന് അന്ന് മുതലേ ആരാധകർ ഏറെയാണ്. സിനിമാ കുടുംബത്തിൽ നിന്ന് തന്നെയാണ് ചാക്കോച്ചന്റെ വരവ്. അച്ഛൻ ബോബൻ കുഞ്ചാക്കോ ഉദയ സ്റ്റുഡിയോയുടെ അമരക്കാരനായിരുന്നു. സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത താരം തിരിച്ച് വരുന്നത് വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ്.

ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ വിവാഹത്തിന് തനിക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. ആനന്ദ് അവാർഡ്ദാന ചടങ്ങിൽ കുഞ്ചാക്കോ ബോബന് മികച്ച നടനുള്ള അവാർഡ് നല്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ചാക്കോ ബോബന്റെയും, പ്രിയയുടെയും പ്രണയവിവാഹമായിരുന്നു. കുഞ്ചാക്കോയുടെ ആരാധികയായിരുന്നു പ്രിയ.

Advertisements

Also Read
നിങ്ങൾ ഭാഗ്യവാനാണ്! രണ്ട് മക്കളെ കുറിച്ച് ഞാനത് പറഞ്ഞപ്പോൾ മമ്മൂട്ടിയുടെ മുഖത്തുണ്ടായത് അതുവരെ കാണാത്ത ഭാവം; വെളിപ്പെടുത്തി ശ്രീനിവാസൻ

താരത്തിൻ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പ്രിയയെ താൻ ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നെന്നും. ലൗ അറ്റ് ഫസ്റ്റ് സൈറ്റാണെന്നുമൊക്കെയാണ് അന്ന് മുതലേ പ്രചരിച്ചിരുന്ന കഥകൾ. അതിനിടയിലാണ് മമ്മൂട്ടിയുടെ കഥ പറഞ്ഞുക്കൊണ്ട് സ്റ്റേജിൽ പിഷാരടി കഥ പറഞ്ഞ് തുടങ്ങിയത്. കഥ ഇങ്ങനെ; ചാക്കോച്ചൻ പ്രിയയുമായി പ്രണയത്തിലായ ശേഷം പ്രിയയുടെ വീട്ടിൽ പ്രേമം പിടിച്ചു. സിനിമയിൽ ഉള്ളവർ അലമ്പാണെന്നും, സ്വഭാവം നല്ലതല്ല എന്നും കേട്ട പ്രിയയുടെ അച്ഛൻ ചാക്കോച്ചന്റെ സ്വഭാവം അറിയാൻ അന്വേഷിച്ചത് മമ്മൂക്കയുടെ സുഹൃത്തായ വിശ്വംഭരനോട് ആയിരുന്നു.

അദ്ദേഹം കളക്ടറും, പ്രിയയുടെ അച്ഛന്റെ സുഹൃത്തുമായിരുന്നു. തുടർന്ന മമ്മൂക്ക നല്കിയ ഒറ്റ ഉറപ്പിലാണ് ഇരുവരുടെയും വിവാഹം നടന്നത്. അതേസമയം പ്രിയയുടെ അച്ഛന് ആ വിരോധം ഇപ്പോഴും മമ്മൂക്കയോട് തീർന്നിട്ടില്ല എന്നാണ് കൗണ്ടറായി മമ്മൂക്ക പറഞ്ഞത്. എന്താണ് ചാക്കോച്ചനെ കുറിച്ച് അന്ന് പറഞ്ഞത് എന്ന് രമേഷ് പിഷാരടി ചോദിച്ചപ്പോൾ കുറച്ച് കള്ളങ്ങളും പറയേണ്ടി വന്നു എന്നാണ് മമ്മൂക്ക മറുപടി നല്കിയത്.

Also Read
നീ ഗതി പിടിക്കില്ലെന്ന പലരും പറഞ്ഞപ്പോൾ, സിനിമയുടെ പൂജയ്ക്ക് മമ്മൂക്ക എന്നെ വിളിച്ച് തിരി കത്തിപ്പിച്ചു; കണ്ണുനിറഞ്ഞൊഴുകി; നന്ദി പറഞ്ഞ് ജോജു

നല്ല സുന്ദരനാണ്, നല്ല പെരുമാറ്റമാണ്, വലിയൊരു നടനായി വരേണ്ട ആളാണ്. മര്യാദക്കാരനാണ് അങ്ങനെ കുറേ നേരും നുണയും എനിക്ക് പറയേണ്ടി വന്നു. കാര്യം നടക്കണമല്ലോ. വിവാഹത്തിന് ദല്ലാളായി പ്രവർത്തിക്കുന്ന ആൾക്കാർ കുറച്ച് അങ്ങോട്ടും ഇങ്ങോട്ടും എല്ലാം കൂട്ടി പറയും. ഞാനും അതേ ചെയ്തുള്ളു എന്നാണ് മമ്മൂട്ടി കൂട്ടിച്ചേർത്തത്.

Advertisement