ഈ ഒരു കാര്യത്തിൽ മമ്മൂട്ടിയെ വെല്ലേണ്ട ഒരു നടൻ ഇനി വേറെ ജനിക്കണം

12

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ശീലമാണ് വലിയ ഹിറ്റുകൾ സൃഷ്ടിക്കുക എന്നത്. ഇന്ത്യൻ സിനിമയിലെ പല താരങ്ങൾക്കും ഒരുപക്ഷേ മമ്മൂട്ടിയെ പോലെതന്നെ അതിന് കഴിയുന്നുണ്ടാകാം. എന്നാൽ ഹിറ്റായ സിനിമകൾക്ക് തുടർച്ചകൾ സൃഷ്ടിക്കുകയും അതെല്ലാം വൻ ഹിറ്റുകളാക്കാൻ സാധിക്കുകയും ചെയ്യുന്നത് മമ്മൂട്ടിക്ക് മാത്രമാണ്.

ഒരു വിജയസിനിമയുടെ രണ്ടും മൂന്നും ഭാഗങ്ങളിറങ്ങുകയും അവയെല്ലാം ബംമ്പർ ഹിറ്റുകളാകുകയും ചെയ്യുന്നത് മമ്മൂട്ടിയുടെ കരിയറിൽ സാധാരണ കാര്യങ്ങൾ പോലെ സംഭവിച്ചതാണ്. പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗമായി മധുരരാജ വന്ന് എല്ലാ ബോക്‌സോഫീസ് റെക്കോർഡുകളും തകർത്ത് ഒന്നാമനായി നിൽക്കുന്ന കാഴ്ച ഇപ്പോൾ തന്നെ നമ്മുടെ മുമ്പിലുണ്ട്.

Advertisements

അടുത്തതായി വരാൻ പോകുന്നത് ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാൽ ആണ്. അമൽ നീരദ് സംവിധാനം ചെയുന്ന ആ സിനിമ മമ്മൂട്ടിയുടെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയാണ്. അതിന് ശേഷം സിബിഐ സീരീസിലെ അഞ്ചാം ചിത്രം പ്രദർശനത്തിനെത്തും. ഒരുപക്ഷേ ഒരു കഥാപാത്രം ഇത്രയും വിജയകരമായി അഞ്ച് ഭാഗങ്ങളിൽ തുടരുന്നത് സേതുരാമയ്യരെ പോലെ മറ്റൊന്ന് ചൂണ്ടിക്കാട്ടാൻ പറഞ്ഞാൽ കുറച്ച് ബുദ്ധിമുട്ടും.

ആവനാഴിയുടെ രണ്ടാം ഭാഗമായി ഇൻസ്പെക്ടർ ബൽറാം വൻ ഹിറ്റായി. ആവനാഴിയിലെയും അതിരാത്രത്തിലെയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ബൽറാം വേഴ്‌സസ് താരാദാസ് എന്ന പേരിൽ ഒരു സിനിമയും ഉണ്ടായി.

ആഗസ്റ്റ് ഒന്നിൻറെ രണ്ടാം ഭാഗമായി ആഗസ്റ്റ് 15 എത്തി. ഭൂമി കുലുക്കുന്ന വിജയമായി മാറിയ ദി കിംഗ് എന്ന സിനിമയ്ക്ക് ദി കിംഗ് ആൻറ് ദി കമ്മീഷണർ എന്ന പേരിൽ തുടർച്ചയുണ്ടായി.

Advertisement