സൂപ്പര്‍ സംവിധായകന്‍ ജോഷിയും മെഗാതാരം മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നതായി സൂചന. ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറിനായാണ് മലയാളത്തിലെ എക്കാലത്തെയും വിജയകൂട്ടുകെട്ട് വീണ്ടും വരുന്നത്.
ഈ മാസ് ആക്ഷന്‍ സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് രണ്‍ജി പണിക്കര്‍ ആയിരിക്കുമെന്നും സൂചന.ഏറെക്കാലം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജോഷി വീണ്ടും മമ്മൂട്ടിച്ചിത്രവുമായി വരുന്നത്.
കേരളത്തിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കഥയാണ് ഈ സിനിമയ്ക്കായി പ്ലാന്‍ ചെയ്യുന്നതെന്നാണ് സൂചനകള്‍.
ആര്‍ ഡി രാജശേഖറായിരിക്കും ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുക എന്നും അറിയുന്നു. കുറച്ചുനാളായി സംവിധാനരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന ജോഷി ഈ മമ്മൂട്ടിച്ചിത്രത്തിലൂടെ ഒരു വമ്ബന്‍ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.
‘ദുബായ്’ എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം ജോഷിയും രണ്‍ജിയും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്. ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.