മലയാളികളുടെ സ്വകാര്യ അഹങ്കാരമായ താരമാണ് മെഗാതാരം മമ്മൂട്ടി. അഭിനയം കൊണ്ടുമാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും താരം ജനങ്ങള്‍ക്ക് പ്രിയപ്പെട്ടനാവുകയാണ്. താരം പലരേയും സഹായിച്ചിട്ടുണ്ടെങ്കിലും അതൊന്നും വാര്‍ത്തയാകാനോ ചര്‍ച്ചയാക്കാനോ മമ്മൂട്ടി ഇഷ്ടപ്പെടുന്നില്ല.
ഇക്കാര്യം തുറന്നുപറയുകയാണ് സംവിധായകന്‍ ടിഎസ് സജി. മമ്മൂക്ക ഒരുപാട് സഹായങ്ങള്‍ ചെയ്യുമെങ്കിലും അതൊന്നും പുറത്ത് അറിയാന്‍ ആഗ്രഹിക്കാറില്ലെന്ന് അദ്ദേഹം പറയുന്നു. തന്റെ ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ പെങ്ങളുടെ കല്യാണത്തിന് മമ്മൂട്ടി വീട്ടില്‍ പോയി സഹായിച്ചതിനെ കുറിച്ചാണ് സജി വെളിപ്പെടുത്തുന്നത്.
മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സജി പറയുന്നതിങ്ങനെ:
ഒരുപാട് കാര്യങ്ങള്‍ ചെയ്യാറുണ്ട് മമ്മൂക്ക. ചെയ്യുന്ന നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിയാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല.
അന്ന് ഞങ്ങളുടെ കൂടെ റാഫി എന്നൊരു അസിസ്റ്റന്റ് പയ്യനുണ്ട്. പുള്ളിയുടെ പെങ്ങളുടെ കല്യാണ സമയത്ത് അവന്‍ ഭയങ്കരമായി കഷ്ടപ്പെട്ട് ഓടി നടക്കുകയാണ്. ഇതുകണ്ട് മമ്മൂക്ക അടുത്ത് വിളിച്ചിട്ട് റാഫി എന്താണ് പ്രശ്നം എന്ന് ചോദിച്ചു. മമ്മൂക്കാ എന്റെ പെങ്ങളുടെ കല്യാണമാണ് എന്ന് റാഫി പറഞ്ഞു.
ആ നീ കല്യാണം നടത്ത് എന്നാണ് അന്ന് മമ്മൂക്ക പറഞ്ഞത്. തിരുവനന്തപുരത്താണ് റാഫിയുടെ വീട്. അവന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് വണ്ടി കയറില്ല. മമ്മൂക്ക അവിടെ വന്ന് വണ്ടിയില്‍ നിന്ന് ഇറങ്ങി ഒരു സാധാരണ മനുഷ്യനെ പോലെ നടന്ന് റാഫിയുടെ വീട്ടില്‍ എത്തി. അവിടെ വെച്ച് റാഫിയുടെ ഉമ്മയേയും ബാപ്പയേയും കാണുകയും അവരെ വിളിച്ച് വലിയൊരു എമൗണ്ട് കയ്യില്‍ കൊടുക്കുകയും ചെയ്തു.
ഇത് മമ്മൂട്ടി എന്ന നടന്‍ ചെയ്ത ഒരു വലിയ കാര്യമാണ്. പുള്ളി അതൊന്നും പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത മനുഷ്യനാണ് എന്ന് എനിക്ക് തോന്നുന്നെന്നാണ് സജി പറയുന്നത്.
കഴിഞ്ഞദിവസം ഭിക്ഷാടന മാഫിയയില്‍ നിന്നും മമ്മൂട്ടി ഇടപെട്ട് രക്ഷപ്പെടുത്തി സ്‌നേഹഭവനത്തിലാക്കിയ അനുഭവ കഥ ശ്രീദേവി എന്ന പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ ശ്രീദേവിയാണ് ആറാം വയസില്‍ മമ്മൂക്കയുടെ സെറ്റിലെത്തുകയും അവിടെ വെച്ച് അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് രക്ഷപ്പെടുത്തിയ കഥ വെളിപെടുത്തിയത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍, ജിയോ ബേബിയുടെ കാതല്‍ എന്നിയാണ് മമ്മൂട്ടിയുടെ ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രങ്ങള്‍.