മെഗാതാരം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം റോഷാക്ക് തീയേറ്ററില്‍ മികച്ച അഭിപ്രായം നേടി നിറഞ്ഞോടുകയാണ്. മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിച്ച ചിത്രം ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്.
മമ്മൂട്ടിക്ക് പുറമെ ചിത്രത്തില്‍ ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ജഗദീഷ് തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്. ആസിഫ് അലിയുടെ അതിഥി താരമായിട്ടുള്ള വേഷവും ഏറെ ചര്‍ച്ചയാവുകയാണ്.
ഇതിനിടെ ചിത്രത്തിന്റെ പ്രമോഷനിടയില്‍ പറഞ്ഞ കാര്യത്തെ ചൊല്ലി പുലിവാല് പിടിച്ചിരിക്കുകയാണ് നടി ഗ്രേസ് ആന്റണി. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയത് ഗ്രേസിന്റെ പ്രകടനം പ്രശംസിക്കപ്പെടുമ്പോള്‍ തന്നെ താരത്തിന് എതിരെ ട്രോളുകളും ഉയരുകയാണ്.
മുന്‍പ് പറഞ്ഞ വാക്കുകളെ സംബന്ധിച്ച് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിക്കുകയാണ് ഗ്രേസ്. റോഷാക്കിന്റെ പ്രൊമോഷന് വേണ്ടി പോയപ്പോള്‍ മമ്മൂട്ടി വെള്ളം പോലെയാണെന്ന് ഗ്രേസ് പറഞ്ഞിരുന്നു. പിന്നീട് ഇക്കാര്യം മമ്മൂട്ടി ഫുള്‍ ടൈം വെള്ളമാണെന്ന് ഗ്രേസ് ആന്റണി പറഞ്ഞെന്ന രീതിയില്‍ ചിലര്‍ ട്രോളിയിരുന്നു.
അതേസമയം, മമ്മൂട്ടി ഫുള്‍ ടൈം വെള്ളമാണെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നു ഗ്രേസ് പറയുന്നു. മമ്മൂട്ടി വെള്ളം പോലെയാണെന്ന് താന്‍ പറയാനുണ്ടായ കാരണവും റോഷാക്കിന്റെ പ്രസ് മീറ്റില്‍വെച്ച് ഗ്രേസ് പറഞ്ഞിരുന്നു.
‘മമ്മൂക്ക ഫുള്‍ ടൈം വെള്ളമാണെന്ന് ഗ്രേസ് ആന്റണി പറഞ്ഞു എന്ന ഒരു ഒരു ട്രോള്‍ വന്നിട്ടുണ്ട്. ഞാനത് ഇന്ന് രാവിലെ മമ്മൂക്കക്ക് അയച്ചുകൊടുത്തു. മമ്മൂക്ക ചിരിച്ചുകൊണ്ടുള്ള ഒരു സ്മൈലി അയച്ചു’- എന്നും ഗ്രേസ് പറഞ്ഞു.
‘ഞാന്‍ ഉദ്ദേശിച്ചത്, എനിക്ക് കൂടുതലും മമ്മൂക്കയായിട്ടാണ് കോമ്പിനേഷന്‍ സീന്‍സ് ഉള്ളത്. അദ്ദേഹവുമായിട്ട് ഏറ്റവും കൂടുതല്‍ കോണ്‍വര്‍സേഷന്‍ നടത്താനും അടുത്തിരിക്കാനും എനിക്കാണ് ഭാഗ്യം ഉണ്ടായിട്ടുള്ളത്.’- ഗ്രേസ് വിശദീകരിക്കുന്നു.
‘എന്റെ കൂടെ സംസാരിക്കുമ്പോള്‍ ഇക്ക എന്റെ പ്രായത്തിലേക്ക് വരും. അതേ സമയത്ത് ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് വരുമ്പോള്‍ ഇക്ക നേരെ അവരുടെ ലെവലിലേക്കെത്തും. അവരെങ്ങനെയാണോ അപ്രോച്ച് ചെയ്യുന്നത് ഇക്ക ആ ലെവലിലേക്ക് എത്തും. ഇതിനെല്ലാം ഞാന്‍ സാക്ഷിയാണ്.’- എന്നും ഗ്രേസ് പറയുന്നു.
‘ഒരാള്‍ക്ക് അടുത്തയാളായി മാറാന്‍ കുറച്ച് സമയമൊക്കെ വേണ്ടേ, അദ്ദേഹം സെക്കന്റ് വെച്ചാണ് മാറുന്നത്.’. ‘എപ്പോഴും ഞാന്‍ വിചാരിക്കും എങ്ങനെയാണ് ഈ മനുഷ്യന്‍ ട്വിസ്റ്റാകുന്നതെന്ന്. കാരണം അത്രയും പെട്ടെന്നാണ് ആളു മാറുന്നത്. സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് ആക്ഷന്‍ പറഞ്ഞാല്‍ അദ്ദേഹം ലൂക്കയാകും. അപ്പോള്‍ തന്നെ ഞാന്‍ അടുത്ത് പോയാല്‍ മമ്മൂട്ടിയായി മാറും.’
‘അതുവെച്ചിട്ടാണ് മമ്മൂട്ടി വെള്ളം പോലെയാണ്, ഇങ്ങനെയൊഴുകി പോകുമെന്ന് പറഞ്ഞത്. അല്ലാതെ മമ്മൂക്ക വെള്ളമാണെന്നല്ല ഞാന്‍ പറഞ്ഞത്’ -ഗ്രേസ് വിശദീകരിച്ചു.