രമേശ് പിഷാരടിയുടെ സിനിമയില്‍ മമ്മൂട്ടി ഗാന ഗന്ധര്‍വ്വന്‍ ആകുന്നു

60

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ഗാന ഗന്ധര്‍വ്വന്‍ ആകുന്നു. പ്രശസ്ത നടനും മിമിക്രി കലാകാരനുമായ രമേശ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രത്തില്‍ ആണ് മമ്മൂട്ടി നായകനാവുന്നത്. പഞ്ചവര്‍ണ്ണതത്ത എന്ന തന്റെ ആദ്യ സംവിധാന സംരംഭം തന്നെ സൂപ്പര്‍ ഹിറ്റ് ആക്കിയ പിഷാരടി ഗാന ഗന്ധര്‍വ്വന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ അന്നൗണ്‍സ്മെന്റ് ഇന്ന് കേരള പിറവി ദിനത്തിലാണ് നടത്തിയിരിക്കുന്നത്.

Advertisements

കേരള പിറവി ദിനത്തില്‍ ഒരു സര്‍പ്രൈസ് ന്യൂസ് ഉണ്ടാകും എന്നും രമേശ് പിഷാരടി നേരത്തെ തന്നെ പറഞ്ഞിരുന്നു. രമേശ് പിഷാരടി ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഹാസ്യവും സംഗീതവുമെല്ലാം കൂട്ടിയിണക്കിയ ഒരു പക്കാ ഫാമിലി എന്റെര്‍റ്റൈനെര്‍ തന്നെയായിരിക്കും ഗാന ഗന്ധര്‍വ്വന്‍ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഏതായാലും മമ്മൂട്ടി ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു പ്രഖ്യാപനം തന്നെയാണ് ഇപ്പോള്‍ ഉണ്ടായത്.

ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ആണ് ജയറാം- കുഞ്ചാക്കോ ബോബന്‍ ടീമിനെ വെച്ച് രമേശ് പിഷാരടി ഒരുക്കിയ പഞ്ചവര്‍ണ്ണ തത്ത എന്ന ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ റിലീസ് ചെയ്തത്.

അക്ഷരാര്‍ഥത്തില്‍ വിഷു വിന്നര്‍ ആയി മാറിയ ചിത്രം ഏറെ കാലത്തിനു ശേഷം ജയറാമിന് ഒരു സൂപ്പര്‍ ഹിറ്റ് സമ്മാനിച്ചു. പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളാല്‍ സമൃദ്ധമായ ഈ ചിത്രം ജയറാം എന്ന നടന്റെ മികച്ച പ്രകടനവും നമ്മുക്ക് തന്നു.

അതുപോലെ മമ്മൂട്ടി എന്ന നടനെയും താരത്തെയും ഉപയോഗിച്ച് കൊണ്ട് തന്നെ ഒരു കിടിലന്‍ എന്റെര്‍റ്റൈനെര്‍ ഗാന ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലൂടെ രമേശ് പിഷാരടി തരും എന്നാണ് മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും എന്ന് കരുതുന്ന ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ തന്നെ പുറത്തു വിടും.

Advertisement