മമ്മൂസ് എന്ന് വിളിക്കുന്ന ആളുകള്‍ കുറവാണ്, ആ വിളിയില്‍ തന്നെ ആത്മബന്ധം വ്യക്തമാണ്; വിജയരാഘവനെ കുറിച്ച് മമ്മൂട്ടി

548

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും വിജയരാഘവനും. ഇരുവരും സിനിമയില്‍ നായകന്മാരായും സഹതാരങ്ങളുമൊക്കെയായി തിളങ്ങിയവരാണ്. ഇപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത് ഹരമായി കൊണ്ടുനടക്കുന്നവരാണ് ഈ താരങ്ങള്‍. അഭിനയം ലഹരിയാണ് ഇരുവര്‍ക്കമെന്ന് മുന്‍പത്തെ അഭിമുഖങ്ങളിലും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ വീണ്ടും ഒരുമിച്ചൊരു ചിത്രത്തിലെത്തിയിരിക്കുകയാണ് മമ്മൂട്ടിയും വിജയരാഘവനും. മമ്മൂട്ടിയുമായുള്ള ബന്ധത്തെ പറ്റി വിജയരാഘവന്‍ സംസാരിക്കുകയും ചെയ്തു. കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രൊമോഷന്റെ ഭാഗമായി 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ മമ്മൂട്ടിക്കൊപ്പമുള്ള ദീര്‍ഘകാലത്തെ ബന്ധത്തെ കുറിച്ച് പറഞ്ഞത്.

Advertisements

വിജയരാഘവന്‍ തന്നെ വിളിക്കുന്ന പേരില്‍ തന്നെ ആ ബന്ധമുണ്ടെന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. മമ്മൂസ് എന്ന് വിളിക്കുന്ന ആളുകള്‍ കുറവാണ്. ഒരുപാട് വര്‍ഷമായി സിനിമയില്‍ ഒന്നിച്ചുള്ള ആളുകളാണ് ഞങ്ങള്‍. വന്ന കാലം മുതല്‍ എല്ലാ പ്രായങ്ങളും ഞങ്ങള്‍ പരസ്പരം കണ്ടവരാണ്. സമപ്രായക്കാരാണ്. അങ്ങനെ ഒരുപാട് പേരുണ്ട്. ഒന്നുരണ്ട് പേരൊക്കെ പോയെന്നും അദ്ദേഹം പറയുന്നു.

ALSO READ-അന്ന് ആ പാട്ടും ബഹളവും കേട്ട് ഒരുപാട് കരഞ്ഞിരുന്നു;കിട്ടിയ സമ്മാനങ്ങള്‍ എടുത്തുവെച്ച വീടിന്റെ ഭാഗം തന്നെ ഇടിഞ്ഞു പോയി; ദു രി ത ജീവിതം പറഞ്ഞ് സൗമ്യ

പിന്‍നിലാവ് മുതല്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ടെന്ന് മമ്മൂട്ടി പറയുന്നു. പിന്‍നിലാവില്‍ ഞങ്ങള്‍ ഫ്രണ്ട്സാണ്. മോഹന്‍ലാല്‍, മുകേഷ്, സന്തോഷ്, വിജയരാഘവന്‍ ഇവരെല്ലാം ആ സിനിമയില്‍ എന്റെ സുഹൃത്തുക്കളായാണ് അഭിനയിച്ചത്. പിന്നെ ഇയാളെന്റെ വില്ലനായി അഭിനയിച്ചെന്നും താരം പറയുന്നു.

പിന്നെ സാമ്രാജ്യത്തില്‍ എന്റെ ഹൃദയം സൂക്ഷിപ്പുകാരനാണ്. കിംഗിലുണ്ട്. പറഞ്ഞുപോവുകയാണെങ്കില്‍ എണ്ണിയാല്‍ തീരില്ല മമ്മൂട്ടി പറഞ്ഞയുകയാണ്.

ALSO READ-സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹി, പാവപ്പെട്ടവരുടെ പണം അടിച്ചുമാറ്റുന്നവര്‍ അറിയണം അവരുടെ കണ്ണീരൊപ്പാനും ഇവിടെ ഈ മനുഷ്യനെ ഉള്ളൂവെന്ന്; വൈറല്‍ കുറിപ്പ്

ഇതിനിടെ ഇരുവരും തമ്മില്‍ ഒരിക്കല്‍ നടന്ന രസകരമായ സംഭാഷണം റോണി ഡേവിഡും അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

‘കുട്ടേട്ടന്‍ പറഞ്ഞ ഒരു ഉഗ്രന്‍ തമാശയുണ്ട്. ഒരിക്കല്‍ വളരെ പേഴ്‌സണല്‍ ആയി പറഞ്ഞ കാര്യമാണ്. തന്റെ അച്ഛനായി അഭിനയിക്കണം, വളരെയധികം അഭിനയ പ്രാധാന്യമുള്ള ചലഞ്ചിങ്ങായ കഥാപാത്രമാവണം എന്ന് ഒരിക്കല്‍ ഞാന്‍ മമ്മൂസിനോട് പറഞ്ഞു.’

‘എന്നാല്‍ പിന്നെ ഞാന്‍ തന്നെ ചെയ്താല്‍ പോരേ, തനിക്കെന്തിനാണ് തരുന്നത് എന്നാണ് മമ്മൂക്ക കുട്ടേട്ടനോട് പറഞ്ഞത്. അതാണ് നമ്മുടെ ആള്,’-റോണി പറഞ്ഞു.

Advertisement