മമ്മൂട്ടിയാണ് അയ്യപ്പനാവേണ്ടിയിരുന്നത്; അയ്യപ്പനും കോശിയിലേക്കും പൃഥ്വിരാജും ബിജു മേനോനും എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തി സച്ചിയുടെ ഭാര്യ സിജി

4096

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ നിറവിൽ നിൽക്കുകയാണ് അയ്യപ്പനും കോശിയും സംവിധായകൻ സച്ചിയും. അകാലത്തിൽ വിടവാങ്ങിയ സച്ചിക്കാണ് ഇത്തവണ പ്രഖ്യാപിച്ച ദേശീയ പുരസ്‌കാരത്തിൽ മികച്ച സംവിധായകനുള്ള അവാർഡ്. എന്നാൽ ഇതൊന്നും കാണാൻ സച്ചിയില്ലെന്ന സങ്കടത്തിലാണ് പ്രേക്ഷകരും സച്ചിയോട് അടുപ്പമുള്ളവരും.

അയ്യപ്പനും കോശിയും എന്ന സിനിമ രചിച്ച് സംവിധാനം ചെയ്ത് തിയേറ്ററുകളിൽ എത്തിക്കുകയും വിലിയ ഹിറ്റാക്കി മാറ്റുകയും ചെയ്തതിന് ശേഷമാണ് സംവിധായകൻ സച്ചി വിട പറയുന്നത്. മലയാളികളുടെ പ്രിയപ്പെട്ട രചയിതാവും സംവിധായകനും ആയിരുന്നു അകാലത്തിൽ വിടപറഞ്ഞ സച്ചി എന്ന കലാകാരൻ. സംവിധാനം ചെയ്ത രണ്ടും ചിത്രങ്ങളും വമ്പൻ വിജയങ്ങളാക്കി മാറ്റിയ സച്ചി നരിവധി സൂപ്പർ ഹിറ്റ് സിനിമകൾ രചിക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

അതേ സമയം കഴിഞ്ഞ വർഷം പുറത്തിറങ്ങി സൂപ്പർ വിജയം നേടിയ സച്ചിയുടെ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് കോശിയും ബിജു മേനോൻ അയ്യപ്പൻ നായരുമായി തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഈ ചിത്രം റിലീസ് ചെയ്തു നാലു മാസങ്ങൾക്കു ശേഷം ആയിരുന്നു സച്ചിയുടെ പെട്ടെന്നുള്ള വിയോഗം. ഹിപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു മരണം. അതേസമയം, 2020ൽ റിലീസായ ചിത്രം രണ്ട് വർഷത്തിന് ഇപ്പുറം ദേശീയ പുരസ്‌കാരം വരെ വാരിക്കൂട്ടിയിരിക്കുകയാണ്.

ALSO READ- അമ്മയ്ക്ക് ക്യാൻസർ വന്നതോടെ അച്ഛൻ ഉപേക്ഷിച്ച് പോയെന്ന് പലരും പറഞ്ഞു; എന്നാൽ സത്യം അതല്ല; വെളിപ്പെടുത്തലുമായി സായി കുമാറിന്റെ മകൾ

ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചും സച്ചിയുടെ വിയോഗത്തെ കുറിച്ചും തുറന്നു പറയുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സിജി. ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ നിറഞ്ഞ് നിന്നത് സച്ചിയാണ്. ആദ്യം തോന്നിയത് സച്ചിയ്ക്ക് മരണമില്ലെന്നാണ്. സച്ചി ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നു. അതിന്റെ കൈയ്യൊപ്പ് ചാർത്തിയിട്ടാണ് സച്ചി പോയത്, സന്തോഷമാണ്. അതിനൊപ്പം ഒരുപാട് ദുഃഖവുമുണ്ട്. സച്ചി എന്ന പ്രതിഭയെ അടയാളപ്പെടുത്തിയ സിനിമയാണ് അയ്യപ്പനും കോശിയും. രാജ്യത്തെ ഏറ്റവും വലിയ സംവിധായകനെന്ന നിലയിലേക്ക് എത്തിയതിൽ ഒത്തിരി അഭിമാനം തോന്നുന്നുവെന്നുമാണ് സിജി പറയുന്നത്.

സച്ചിയുടെ അഭാവം അദ്ദേഹത്തെ പരിചയപ്പെട്ട വ്യക്തികൾക്ക് മറക്കാൻ സാധിക്കില്ല. അതാണ് പുള്ളിയുടെ സ്വഭാവം. സച്ചിയുടെ മരണശേഷമാണ് എങ്ങനെയാണ് ആളുകളുമായി ബന്ധം പുലർത്തിയിരുന്നതെന്ന് അറിയുന്നത്. ഞാൻ സങ്കടപ്പെടുന്നതിനെക്കാളും മറ്റുള്ളവരെ ആശ്വസിപ്പിക്കുകയാണ് ചെയ്തതെന്നും സിജി പറയുന്നുണ്ട്.

ALSO READ-‘പഴയ ജീവിതം എനിക്ക് വേണ്ട; ഹിന്ദി ബിഗ് ബോസിൽ പങ്കെടുക്കുക എന്നതാണ് ഇനി ലക്ഷ്യം, വീട്ടുകാർ പോലും എനിക്ക് വോട്ട് അഭ്യർത്ഥിച്ചിരുന്നില്ല’ എന്ന് റിയാസ് സലീം

പലരും ഫോണിലൂടെ വിളിച്ച് കരയുകയും അലറുകയുമൊക്കെ ചെയ്യും. അതിലൂടെ സച്ചി എന്തോരു മനുഷ്യനാണെന്ന് മനസിലാവുമെന്നും സിജി പറയുന്നു. കൂടാതെ അയ്യപ്പനും കോശിയും ചിത്രം രചിച്ചു കഴിഞ്ഞപ്പോൾ അയ്യപ്പൻ നായർ ആയി മമ്മൂട്ടിയും കോശി ആയി ബിജു മേനോനും ആയിരുന്നു സച്ചിയുടെ മനസ്സിൽ എന്ന് വെളിപ്പെടുത്തുകയാണ് സിജി. മൂകാംബികയിൽ വച്ചാണ് അയ്യപ്പന്റെയും കോശിയുടെയും കഥ എഴുതുന്നത്. ഓരോ സീൻ കഴിയുമ്പോഴും തന്നെ വായിച്ച് കേൾക്കിപ്പിക്കുമായിരുന്നു എന്നും സിജി പറയുന്നു.

എഴുതുന്ന സമയത്ത് മമ്മൂക്കയായിരുന്നു അയ്യപ്പൻ നായരുടെ വേഷം ചെയ്യണെന്ന് കരുതിയിരുന്നത്. ബിജു മേനോൻ കോശിയായിട്ടും അഭിനയിക്കാൻ തീരുമാനിച്ചിരുന്നു. എഴുത്തിന്റെ സമയങ്ങളിൽ മമ്മൂക്കയും ബിജു മേനോനും പോവുന്നത് പോലെയാണ് തോന്നിയിട്ടുള്ളത്. എന്നാൽ, സിനിമയുടെ ക്ലൈമാക്സിൽ യാഥാർഥ അടി തന്നെ വേണമെന്ന് സച്ചിയ്ക്ക് വാശിയുണ്ടായിരുന്നു. അതാണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട കാര്യം.

അങ്ങനെയാണ് കഥാപാത്രത്തെ മാറ്റുന്നത്. രാജു ഈ വേഷം ചെയ്യുമോ എന്ന് ഞാൻ സച്ചിയോട് ചോദിച്ചിരുന്നു. സച്ചി പറഞ്ഞത് ഈ രണ്ട് കഥാപാത്രങ്ങൾ രാജുവിന്റെ മുന്നിൽ വച്ചാൽ അവൻ ആവശ്യപ്പെടുന്നത് കോശിയെയാവും. കാരണം അതിൽ ഒരുപാട് ലയർ ഉണ്ടെന്ന് രാജുവിന് അറിയാമെന്നും സച്ചി പറഞ്ഞിരുന്നു.

പൃഥ്വിയും സച്ചിയും തമ്മിൽ വലിയൊരു അടുപ്പമുണ്ടായിരുന്നെന്നും സിജി പറയുന്നുണ്ട്. പൃഥ്വി എന്താണെന്ന് സച്ചിയ്ക്കും നേരെ തിരിച്ചും അറിയാം. അവരുടെ കമ്യൂണിക്കേഷൻ വളരെ എളുപ്പമാണ്. അട്ടപ്പാടിയിൽ നടക്കുന്ന കഥയായത് കൊണ്ട് അവിടുത്തെ ഒരു നാടൻ പാട്ട് വേണമെന്ന് കരുതി. അങ്ങനെയാണ് നഞ്ചമ്മയെ കൊണ്ട് പാടിപ്പിച്ചത്. പിന്നീട് പാട്ട് പാടിപ്പിച്ച് കഴിഞ്ഞ് ഇറങ്ങിയ ഉടനെ സച്ചി കരയുകയായിരുന്നു. എനിക്ക് സഹിക്കാൻ പറ്റുന്നില്ല, എന്റെ കരൾ പിടഞ്ഞ് പോയെന്ന് പറഞ്ഞ് സച്ചി കരഞ്ഞെന്നും സിജി പറയുന്നുണ്ട്.

Advertisement