മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടി ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷങ്ങൾ പിന്നിട്ടു. മമ്മൂട്ടിയുടെ വിവിധ പ്രായത്തിലുള്ള വിവിധ മേഖലകളിലുള്ള ആരാധകരുടെ വീഡിയോകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിയ്ക്കുന്നത്.
ALSO READ
മമ്മൂട്ടിയുടെ ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോയാണ് ഇത്. മമ്മൂട്ടിയെ സ്‌ക്രീനിൽ കാണുന്ന കുഞ്ഞ് മമ്മൂട്ടിയെ തൊടാൻ ശ്രമിക്കുന്നതും മമ്മൂക്ക എന്ന് വിളിച്ച് ഉമ്മ വയ്ക്കുന്നതും വീഡിയോയിൽ കാണാം.
എഡിറ്റർ ലിന്റോ കുര്യനാണ് വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
ALSO READ
പ്രായ ഭേദമന്യേ ഏവർക്കും പ്രിയപ്പെട്ട താരമാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. മമ്മൂക്ക എവിടെ പോയാലും ഫാൻസ് കൂടെ ഉണ്ടാവും. ഭിന്നശേഷിക്കാരനായ ആരാധകനുമുന്നിൽ വീഡിയോ കോളിലെത്തി മെഗാസ്റ്റാർ ഞെട്ടിച്ചത് വൈറലായിരുന്നു.
കുഞ്ഞിനോട് കുശലം പറയുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാറിനുള്ളിൽ ഇരിക്കുന്ന മമ്മൂട്ടി, തന്നോട് അസലാമു അലൈക്കും പറയുന്ന കുഞ്ഞിനോട് തിരിച്ചും അസലാമു അലൈക്കും പറയുന്നു. എന്തുണ്ട് വിശേഷം, സുഖമാണോ എന്ന് വീണ്ടും കുട്ടി ചോദിക്കുന്നു. അതിന് സുഖമാണ്. കുഞ്ഞിനോട് സുഖമാണോ എന്ന് മെഗാസ്റ്റാർ അങ്ങോട്ടും ചോദിക്കുന്നുണ്ട്.