മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. ഈ പ്രായത്തിലും ഫിറ്റനസിലും സൗന്ദര്യത്തിലും അദ്ദേഹം നല്‍കുന്ന പ്രാധാന്യം ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ കുറിച്ച് സഹതാരങ്ങളെല്ലാം വാചാലനാവാറുണ്ട്.
ആർക്കും തട്ടിയെടുക്കാനാകാത്ത മെഗാതാരമെന്ന പദവി ആരാധകർ സമ്മാനിച്ച താരമാണ് മമ്മൂട്ടി. 70 കടന്ന പ്രായത്തിലും താരത്തിന്റെ ചുറുചുറുക്കും ആരാധക വൃന്ദവും ഏതൊരു സിനിമാതാരത്തേയും കൊതിപ്പിക്കുന്നതാണ്.
താരം ഇപ്പോൾ തന്റെ പ്രായത്തെ കുറിച്ച് പറഞ്ഞ കമന്റാണ് സോഷ്യൽമീഡിയയിൽ വൈരലാകുന്നത്. സ്വകാര്യ ചാനലിന്റെ അവാർഡ് ഷോയിലായിരുന്നു മമ്മൂട്ടിയുടെ തമാശകലർന്ന വാക്കുകൾ. ‘പൂക്കാലം’ എന്ന സിനിമയിലെ പ്രകടനത്തിന് നടൻ വിജയരാഘവന് അവാർഡ് സമ്മാനിക്കുന്നതിനിടെയാണ് മമ്മൂട്ടി ഈ തമാശ പറഞ്ഞത്. മികച്ച സഹനടനുള്ള അവാർഡ് ആണ് വിജയരാഘവൻ നേടിയത്.
മൊട്ടയടിച്ചാണ് ‘പൂക്കാല’ത്തിൽ വിജയരാഘവൻ എത്തിയതെന്നും, ഇപ്പോൾ വന്നത് നരച്ച മുടിയായിട്ടാണ് എന്നുമാണ് മമ്മൂട്ടി ചൂണ്ടിക്കാട്ടിയത്. വിജയരാഘവൻ മൊട്ടയടിച്ച് കുറേ പണം നേടി. ഇനി നരച്ച മുടികൊണ്ടും പണം സ്വന്തമാക്കും എന്ന് മമ്മൂട്ടി പറയുന്നു,
ഈ സമയത്ത്, ഇല്ല ഡൈ ചെയ്യാൻ പോകുകയാണ് താൻ, അല്ലെങ്കിൽ വൃദ്ധ വേഷങ്ങളേ തനിക്ക് ലഭിക്കൂവെന്നും വിജയരാഘവൻ മറുപടി നൽകുന്നുണ്ട്. ഈ സമയത്താണ്, ‘എന്റെയൊക്കെ മുടി നരച്ചതാ, ഡൈയടിച്ചതാ’- എന്ന് തമാശയോടെ മുമ്മൂട്ടി പറയുന്നത്.
ഈ രഹസ്യങ്ങൾ എല്ലാവരും അറിയട്ടേയെന്നും തമാശയോടെ മമ്മൂട്ടി വ്യക്തമാക്കി. മറ്റ് നടീ നടൻമാരും മമ്മൂട്ടി പറയുന്നത് കേട്ട് ചിരിക്കുന്നതാണ് വീഡിയോയിൽ കാണാവുന്നത്. കൂചാതെ, ചെറുപ്രായത്തിൽ തന്നെ വൃദ്ധ കഥാപാത്രത്തെ മികച്ച രീതിയിൽ വിജയരാഘവൻ അവതരിപ്പിച്ചിട്ടുണ്ട് എന്നും മമ്മൂട്ടി അഭിനന്ദിക്കുന്നുണ്ട്.
നടൻ നെടുമുടി വേണുവൊക്കെ അങ്ങനെ ചെയ്തിട്ടുണ്ട്. വിജയരാഘവനാണ് ഇത്രയും പ്രായമായി അഭിനയിക്കുന്നത്. തനിക്ക് അടുത്ത സൗഹൃദവുമുണ്ട് വിജയരാഘവനുമായി. വിജയരാഘവൻ എന്റെ മകനായും അഭിനയിച്ചിട്ടുണ്ടെന്നും മമ്മൂട്ടി വെളിപ്പെടുത്തി.
ടി വി ചന്ദ്രന്റെ ‘ഡാനി’ എന്ന ചിത്രത്തിൽ അത്തരം ഒരു കഥാപാത്രമായിരുന്നു വിജയരാഘവൻരേത് എന്നും മമ്മൂട്ടി വ്യക്തമാക്കി. തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കഥാപാത്രമായിരുന്നു ആ ചിത്രത്തിൽ എന്ന് വിജയരാഘവൻ ഓർമിക്കുകയും ചെയ്യുന്നുണ്ട്.
ടി വി ചന്ദ്രൻ സംവിധാനം ചെയ്ത ‘ഡാനി’ സിനിമയിൽ ടൈറ്റിൽ റോളായിരുന്നു മമ്മൂട്ടിയുടേത്. ‘റോബർട്ട്’ എന്ന കഥാപാത്രമായി വിജയരാഘവനുമെത്തി. ‘ഡാനി’ക്ക് മികച്ച അഭിപ്രായവും ലഭിച്ചിരുന്നു.
അതേസമയം, ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘പൂക്കാലം’. ‘ഇട്ടൂപ്പ്’ എന്ന കേന്ദ്ര കഥാപാത്രമായിട്ടായിരുന്നു ചിത്രത്തിൽ വിജയരാഘവൻ വേഷമിട്ടത്. 100 വയസുള്ള കഥാപാത്രമായിരുന്നു അത്. മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ വിജയരാഘവന്റേത്.