മമ്മൂക്ക ഭയങ്കര ഫിറ്റാണ്, നല്ല ബോഡി ഷെയ്പ്പും; നയന്‍താരയെ തോര്‍ത്തെടുത്ത് ഇടുന്ന പോലെയാണ് തോളത്തിട്ടത്: ഷൂട്ടിങിനിടയില്‍ സംഭവിച്ചത് പറഞ്ഞ് വിപിന്‍ സേവ്യര്‍

744

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ ഫിറ്റ്‌നസ് എന്നും അസൂയയോടെയാണ് പ്രേക്ഷകര്‍ നോക്കി കാണാറുള്ളത്. എഴുപത് വയസ് പിന്നിട്ട മമ്മൂട്ടി ഇന്നും ആരോഗ്യവാനായി ഇരിക്കുന്നത് അദ്ദേഹത്തിന്റെ കഠിനധ്വാനം കൊണ്ടുതന്നെയാണ്. ആകാരഭംഗി മാത്രമല്ല, നല്ല ആരോഗ്യവും താരത്തിന് ഉണ്ടെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ ജിം ട്രെയിനര്‍.

മമ്മൂട്ടിയുടെ പേഴ്സണല്‍ ജിം ട്രെയ്നറാണ് വിപിന്‍ സേവ്യര്‍. ജിമ്മിലാണെങ്കിലും ട്രെന്‍ഡ് നോക്കി ബ്രാന്‍ഡഡായ ഷൂസും സോക്സുമാണ് മമ്മൂട്ടി ധരിക്കാറുള്ളതെന്ന് വിപിന്‍ പറയുന്നുണ്ട്.

Advertisements

ഭാസ്‌കര്‍ ദി റാസ്‌കല്‍ സിനിമയുടെ സമയത്തെ സംഭവവും മൂവിമാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വിപിന്‍ പറയുന്നുണ്ട്. ആ സിനിമ ചെയ്യുന്ന സമയത്ത് കാറിന്റെ ബാക്കില്‍ വന്ന് മമ്മൂട്ടി ഷര്‍ട്ട് മാറുന്ന ഒരു സീനുണ്ട്.

ആ സമയത്ത് മമ്മൂക്ക ഭയങ്കര ഫിറ്റാണ്. നല്ല ബോഡി ഷെയ്പ്പുള്ള ടൈമാണത്. നയന്‍താരയെ തോളത്ത് ഇട്ടുകൊണ്ട് പോകുന്ന സീക്വന്‍സുണ്ട് സിനിമയില്‍, അതൊക്കെ ഒരു തോര്‍ത്തെടുത്ത് ഇടുന്നത് പോലെയാണ് അദ്ദേഹം ചെയ്തതെന്നും വിപിന്‍ പറയുന്നു.

ALSO READ- ആ സിനിമയിലെ എന്റെ അഭിനയം ഒട്ടും നന്നായിരുന്നില്ല; പാക്കപ്പ് ദിവസം ഞാന്‍ ഭ യ ങ്കരമായി കരഞ്ഞു; തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

മമ്മൂട്ടി എല്ലായ്‌പ്പോഴും ട്രെന്‍ഡിങ്ങായ, ബ്രാന്‍ഡഡായ ഡ്രസും ഷൂസുമാണ് ഉപയോഗിക്കുന്നത്. ജിമ്മില്‍ വരുമ്പോള്‍ ബാഗില്‍ ഗ്ലൗസിന്റെയും സോക്സിന്റെയും രണ്ടുമൂന്ന് പെയര്‍ കാണും. പുറത്തൊരു സ്ഥലത്ത് പോകുമ്പോള്‍ ഗെറ്റപ്പില്‍ പോകുന്നതാണെന്ന് നമ്മള്‍ വിചാരിക്കും. അങ്ങനെയല്ല, വീട്ടലെ ജിമ്മിലും പുള്ളി ഇതൊക്കെയാണ് ഇടുന്നതെന്നും വിപിന്‍ വെളിപ്പെടുത്തുന്നു.

താരത്തിന്റെ ജീവിതത്തിലെ സൂക്ഷ്മതെ കുറിച്ചും വിപിന്‍ പറയുന്നുണ്ട്. അദ്ദേഹത്തിന് ഒരു സൂക്ഷ്മതയാണ് എല്ലാ കാര്യത്തിലും. പത്ത് വര്‍ഷം മുമ്പ് ഉപയോഗിച്ച ഷൂസും വാച്ചും മമ്മൂക്കയുടെ കയ്യില്‍ ഇപ്പോഴും കാണും. ചെന്നൈയിലെ വീട്ടില്‍ പണ്ടുപയോഗിച്ച ഷര്‍ട്ടുകള്‍ വരെ ഇരിപ്പുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ടെന്നും വിപിന്‍ വെളിപ്പെടുത്തുന്നു.

ALSO READ- ഈ പാട്ട് ഇത്രയും സൂപ്പർ ആയിരുന്നോ, 25 വർഷം വേണ്ടി വന്നു എനിക്കത് മനസ്സിലാവാൻ, താൻ അഭിനയിച്ച ആ ഗാനത്തെ കുറിച്ച് ശോഭന

എല്ലാം അതുപോലെ മെയ്ന്‍ന്റെയ്ന്‍ ചെയ്യുന്നുണ്ട്. അത് തന്നെയാണ് വീണ്ടും ട്രെന്‍ഡ് ആയി വരുന്നത്. വീട്ടിലാണെങ്കിലും ഇതേ ഗെറ്റപ്പില്‍ തന്നെയാണ് മമ്മൂക്ക നില്‍ക്കുന്നതെന്നും വിപിന്‍ വിശദീകരിക്കുന്നു.

മമ്മൂക്കയുടെ വീട്ടിലെ ജിം വലുതാണ്. പുതിയ വീട്ടിലെ ജിം ഫുള്‍ ദുല്‍ഖറാണ് സെറ്റ് ചെയ്തത്. ഒരു കൊമേഴ്ഷ്യല്‍ ജിം പോലെ എല്ലാ എക്വിപ്മെന്റ്സും ഉണ്ടെന്നും എങ്കിലും അവിടെ ഹെജീനിക്ക് ആയി തോന്നിയില്ല. അവിടെ ക്ലീന്‍ ചെയ്യാന്‍ ആളുണ്ടെങഅകിലും പക്ഷേ ഞാന്‍ തന്നെ ആളെ കൊണ്ടുവന്ന് ക്ലീന്‍ ചെയ്യിച്ചെന്നാണ് വിപിന്‍ സേവ്യര്‍ പറയുന്നത്.

Advertisement