ഏഴാം തീയതി മമ്മൂട്ടിയുടെ ഉജ്ജ്വല പ്രഖ്യാപനം: രാജമാണിക്യം 2

23

സെപ്റ്റംബര്‍ ഏഴിന് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ത് പ്രഖ്യാപനമാണ് നടത്തുകയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. അതൊരു അടിപൊളി സസ്പെന്‍സായി വച്ചിരിക്കുമ്പോള്‍ തന്നെ ഏഴാം തീയതി മമ്മൂട്ടിയുടേതായി ഒരു വമ്പന്‍ പ്രൊജക്‌ട് അനൌണ്‍സ് ചെയ്യുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.

Advertisements

അത് ഹനീഫ് അദേനിയുടെ പുതിയ പ്രൊജക്ടാണോ സിദ്ദിക്കിന്‍റെ പുതിയ പ്രൊജക്ടാണോ സിബിഐ സീരീസിലെ അഞ്ചാം ചിത്രമാണോ എന്നൊക്കെയുള്ള ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെപ്പോലും അതിശയിപ്പിക്കുംവിധത്തിലുള്ള ഒരു മാസ് പടത്തിന്‍റെ പ്രഖ്യാപനമായിരിക്കും അന്നുണ്ടാവുക എന്നാണ് വിവരം.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ‘രാജമാണിക്യ’ത്തിന്‍റെ രണ്ടാം ഭാഗമായിരിക്കും ആ പ്രൊജക്ടെന്നാണ് ലഭിക്കുന്ന സൂചന. രാജമാണിക്യം 2 വമ്പന്‍ ബജറ്റില്‍ ഒരുക്കാനുള്ള ആലോചനകള്‍ അണിയറയില്‍ സജീവമാണത്രേ.

എന്നാല്‍ അന്‍‌വര്‍ റഷീദ് ആയിരിക്കില്ല രണ്ടാം ഭാഗം സംവിധാനം ചെയ്യുകയെന്നും അത് അജയ് വാസുദേവ് ആയിരിക്കുമെന്നും ചില കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചനകളില്‍ പറയുന്നു. അതുപോലെ, രാജമാണിക്യത്തിന് തിരക്കഥയെഴുതിയത് ടിഎ ഷാഹിദ് ആയിരുന്നു. രണ്ടാം ഭാഗം എഴുതുക ഉദയ്കൃഷ്ണ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisement