ബോക്സോഫീസില്‍ മമ്മൂട്ടി മാജിക്: 3 ദിവസം കൊണ്ട് മുടക്കുമുതല്‍ തിരിച്ചുപിടിച്ച്‌ കുട്ടനാടന്‍ ബ്ലോഗ്

37

സമീപകാലത്തെ മമ്മൂട്ടിച്ചിത്രങ്ങളില്‍ ഏറ്റവും മികച്ച ബോക്സോഫീസ് പ്രകടനം കാഴ്ചവച്ച്‌ മുന്നേറുകയാ‍ണ് സേതു സംവിധാനം ചെയ്ത ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ഫാമിലി സിനിമ .

Advertisements

മൂന്ന്‌ ദിവസം കൊണ്ട് ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചതായാണ് വിവരം. ചെറിയ ബജറ്റില്‍ ചിത്രീകരിച്ചു എന്നത് ഈ സിനിമയ്ക്ക് വലിയ നേട്ടമായി മാറുകയാണ്.

കുടുംബപ്രേക്ഷകരുടെ ഇഷ്ടചിത്രമായി മാറിയതോടെ ഒരു കുട്ടനാടന്‍ ബ്ലോഗിന് ഓരോ ദിനവും തിരക്കേറി വരികയാണ്. ആദ്യ ദിനം നേടിയതിന്‍റെ ഇരട്ടിയിലേറെ കളക്ഷനാണ് ശനിയാഴ്ചയും ഞായറാഴ്ചയും കുട്ടനാടന്‍ ബ്ലോഗ് വാരിക്കൂട്ടിയത്.

അനന്ത വിഷന്‍ നിര്‍മ്മിച്ച ചിത്രങ്ങളില്‍ അവര്‍ക്ക് ഏറ്റവും ലാഭം നേടിക്കൊടുക്കുന്ന സിനിമയായി ഒരു കുട്ടനാടന്‍ ബ്ലോഗ് മാറുമെന്നാണ് സൂചന. വലിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഹ്യൂമര്‍ കഥാപാത്രങ്ങളിലേക്ക് മടങ്ങിയെത്തുന്നതിന്‍റെ തുടക്കം കൂടിയാണ് ഈ സിനിമ.

കുടുംബകഥകളില്‍ തന്നെ വെല്ലാന്‍ മറ്റൊരു നായകനില്ല എന്ന് ഈ സിനിമയുടെ വിജയത്തിലൂടെ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി. സേതുവും മമ്മൂട്ടിയും ഉടന്‍ തന്നെ മറ്റൊരു ചിത്രത്തിനായി കൈകോര്‍ക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.

Advertisement