മികച്ച പ്രതികരണം; രണ്ടാം ദിനം കാതല്‍ 25 തിയറ്ററുകളിലേക്കും കൂടി

94

മമ്മൂട്ടി, ജ്യോതിക പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം കാതൽ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. അതേസമയം വലിയ കാത്തിരിപ്പിനൊടുവിൽ ആണ് സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.


കേരളത്തിൽ 150 തിയറ്ററുകളിലായിരുന്നു റിലീസെങ്കിൽ 25 തിയറ്ററുകളിലേക്കുകൂടി എത്തുകയാണ് ചിത്രം. അതായത് ചിത്രത്തിൻറെ കേരളത്തിലെ സ്‌ക്രീൻ കൗണ്ട് ഇപ്പോൾ 175 ആണ്. സ്വവർഗാനുരാഗമാണ് ചിത്രത്തിൻറെ പ്രമേയം. സഹകരണ ബാങ്കിൽ നിന്നും വിരമിച്ച മാത്യു ദേവസിയായി മമ്മൂട്ടി എത്തുമ്പോൾ ഭാര്യ ഓമനയായി എത്തുന്നത് ജ്യോതികയാണ്.

Advertisements

ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, കലാസംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ, വരികൾ അൻവർ അലി, ജാക്വിലിൻ മാത്യു.

അതേസമയം സിനിമ കണ്ട പ്രേക്ഷകരെല്ലാം ഇത് കാണണം എന്ന് തന്നെയാണ് മറ്റുള്ളവരോടും പറയുന്നത്. ഇതിലെ മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ചും ആരാധകർ പറയുന്നു.

also readഇനി കുറച്ച് വണ്ണം വെച്ചിട്ടേ ഞാന്‍ സിനിമയിലേക്ക് പോകുന്നുള്ളു; തുറന്നുപറഞ്ഞ് സ്വാന്തനം താരം

Advertisement