ലാല്‍ വരുന്നുണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ പരിഗണന വേണം; ജ്യേഷ്ടന്റെ വാല്‍സല്യത്തോടെ മമ്മൂക്ക

55

മലയാളത്തിന്റെ മെഗാതാം മമ്മൂക്കയെ കാണുമ്പോാള്‍ അറുപത്തിയേഴാം വയസിലും ഒടുക്കത്തെ ഗ്ലാമര്‍ ആണല്ലോ എന്ന് മനസില്‍ ഓര്‍ക്കത്തവരായി ആരും കാണില്ല. പ്രായം 60 കഴിഞ്ഞ് നില്‍ക്കുമ്പോഴും നാല്‍പ്പതിന്റെ പ്രസരിപ്പാണ് താരത്തിന്. സൗന്ദര്യം നിലനിറുത്താന്‍ മമ്മൂക്കയ്ക്ക് എങ്ങനെ കഴിയുന്നുവെന്നും അതിന്റെ രഹസ്യം എന്താണെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഇതിനോടകം തന്നെ അനേകം തവണ താരം നേരിട്ടുകഴിഞ്ഞു.

ഭക്ഷണം വാരിവലിച്ച് കഴിക്കാറില്ലെന്നുള്ള കാര്യം നടന്‍ തന്നെ പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാലിപ്പോഴിതാ നടന്റെ ഒരു ദിവസത്തെ ഭക്ഷണ ക്രമത്തിന്റെ രീതികള്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ കുക്കായ ലെനീഷ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് ലെനീഷ് മെഗസ്സ്റ്റ്ാറിന്റെ സൗന്ദര്യത്തിന് പിന്നാലെ രഹസ്യങ്ങളുടെ ചുരുളഴിച്ചത്.

Advertisements

ഓട്‌സിന്റെ കഞ്ഞിയാണ് മമ്മൂക്കയുടെ ഇപ്പോഴത്തെ പ്രഭാത ഭക്ഷണം. ഒപ്പം പപ്പായയുടെ കഷ്ണങ്ങള്‍, മുട്ടയുടെ വെള്ള. തലേദിവസം വെള്ളത്തിലിട്ടുവച്ച് തൊലികളഞ്ഞ പത്ത് ബദാം. വെള്ളം തിളപ്പിച്ചശേഷം ഓട്സിട്ട് കഞ്ഞി കുറുകമ്‌ബോള്‍ ഇത്തിരി ഉപ്പിട്ട് വാങ്ങിവയക്കണം.

ഉച്ചയ്ക്ക് ചോറ് കഴിക്കില്ല. ഓട്സ് പൊടി കൊണ്ടുള്ള അരക്കുറ്റി പുട്ടാണ് പ്രധാന ഭക്ഷണം. കൂടെ തേങ്ങചേര്‍ത്ത മീന്‍കറി നിര്‍ബന്ധമാണ്. പൊരിച്ചതൊന്നും കഴിക്കില്ല. കരിമീന്‍, കണമ്ബ്, തിരുത ഇവയിലേതെങ്കിലുമാണെങ്കില്‍ നല്ലത്. പൊടിമീനോ കൊഴുവയോ തേങ്ങയരച്ച് കറിവച്ചാലും ഇഷ്ടമാണ്.

ഒപ്പം അച്ചിങ്ങ മെഴുക്കുപുരട്ടിയത്, കുരുമുളകുപൊടി വിതറിയ പച്ചക്കറി സാലഡ്. വൈകുന്നേരം കാര്യമായി ഒന്നും കഴിക്കില്ല. ഇടയ്ക്ക് കട്ടന്‍ചായ കുടിച്ചുകൊണ്ടിരിക്കും. രാത്രി ഗോതമ്ബിന്റെയോ ഓട്സിന്റെയോ ദോശ. പരമാവധി മൂന്ന് ദോശ മാത്രമേ കഴിക്കു. ഒപ്പം തേങ്ങാപ്പാല്‍ ചേര്‍ത്ത് അധികം മസാലയിടാത്ത നാടന്‍ ചിക്കന്‍ കറി. അതില്ലെങ്കില്‍ ചമ്മന്തിയായാലും മതി. ശേഷം മഷ്റൂം സൂപ്പ്.

മാത്രമല്ല ഭക്ഷണം ലൊക്കേഷനില്‍ ചെന്ന് കൊടുക്കണമെന്ന് നിര്‍ബന്ധമുള്ളയാളാണ് മമ്മൂട്ടിയെന്നും ലെനീഷ് പറയുന്നു. ഭക്ഷണം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഉടന്‍ തന്നെ മറുപടി നല്‍കുമെന്നും ലിനീഷ് വ്യക്തമാക്കി. തുറപ്പ് ഗുലാന്‍ എന്ന ചിത്രം മുതല്‍ മമ്മൂക്കയ്്ക്ക് ഭക്ഷണം ഉണ്ടാക്കി നല്കുന്ന ആളാണ് ലെനീഷ്. മമ്മൂട്ടിയുടെ ജന്മനാടായ ചെമ്ബ് ഗ്രാമത്തിന് സമീപം തന്നെയാണ് ലെനീഷിന്റെയും സ്വദേശം.

ആദ്യം മമ്മൂക്കയുടെ മുമ്പിലെത്തുമ്പോള്‍ പേടിയുണ്ടായിരുന്നുവെന്നും പ്രൊഫഷണല്‍ കോഴ്സ് കഴിഞ്ഞു എന്നല്ലാതെ ഏതെങ്കിലും വലിയ ഹോട്ടലുകളില്‍ പോയി ഭക്ഷണമുണ്ടാക്കി പരിശീലിച്ചിട്ടൊന്നുമില്ലായിരുന്നുവെന്നും ലെനീഷ് ഓര്‍ക്കുന്നു. തുറുപ്പ് ഗുലാന്റെ ഷൂട്ടിങ് എറണാകുളത്തായിരുന്നുവെന്നും സാധാരണ എറണാകുളത്തോ ചെന്നൈയിലോ ആണ് ഷൂട്ടിങ്ങെങ്കില#ഭക്ഷണമുണ്ടാക്കുന്നത് മമ്മൂക്കയുടെ വീട്ടില്‍നിന്നായിരിക്കും. അന്ന് ലൊക്കേഷനിലെത്തിയ എന്നെ മമ്മൂക്ക വീട്ടിലേക്കയച്ചു. ചേച്ചിയാണ് അദ്ദേഹത്തിന്റെ രുചികളെക്കുറിച്ചു പറഞ്ഞുതന്നതെന്നും ലെനീഷ് പറഞ്ഞു.

മമ്മൂക്കയുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കാന്‍അധികനാള്‍വേണ്ടിവന്നില്ല. ഭക്ഷണം വാരിവലിച്ചുകഴിക്കുന്ന കൂട്ടത്തില്‍പ്പെട്ടയാളല്ല. മീനിനോടാണ് താല്പര്യം. എരിവും പുളിയും കുറച്ച് മസാലകള്‍ അധികം ചേര്‍ക്കാതെയുള്ള കറികളാണ് ഇഷ്ടമെന്നും ലെനീഷ് പറയുന്നു.

‘ഭാസ്‌കര്‍ ദി റാസ്‌കലി’ലായിരുന്നു തുടക്കം. സിനിമയുടെ ചര്‍ച്ച തുടങ്ങുമ്പോള്‍ തന്നെ അദ്ദേഹം എന്റെ കാര്യം പറയും. ‘കായംകുളം കൊച്ചുണ്ണി’യുടെ വര്‍ക്ക് ഏറ്റെടുത്ത സമയത്താണ് മമ്മൂക്ക എന്നെ ‘മാമാങ്ക’ത്തിലേക്ക് വിളിച്ചത്. കൊച്ചുണ്ണിയുടേത് വലിയ സെറ്റായതിനാല്‍ തിരക്കായിരുന്നു. എവിടേക്കും പോകാന്‍ കഴിയാത്ത അവസ്ഥ.

‘മാമാങ്ക’ത്തില്‍ ജോയിന്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ ഭയങ്കര സങ്കടമായിരുന്നു. രണ്ടു സിനിമകളുടെയും ഷൂട്ടിങ് അടുത്തടുത്തുള്ള പ്രദേശങ്ങളിലാണ്. അതെനിക്ക് ഗുണമായി.’ മാമാങ്ക’ത്തിന്റെ ആദ്യഷെഡ്യൂളില്‍ ദിവസവും മമ്മൂക്കയ്ക്കുള്ള ഭക്ഷണംമാത്രം ഞാന്‍ ഉണ്ടാക്കി കൊണ്ടുപോകും. ‘കൊച്ചുണ്ണി’യില്‍ അതിഥിവേഷമായിരുന്നു ലാല്‍ സാറിന്. അദ്ദേഹം ജോയിന്‍ ചെയ്യുന്നതിന്റെ തലേദിവസം മമ്മൂക്ക പറഞ്ഞു, ‘ലാല്‍ വരുന്നുണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ പരിഗണന വേണം.

എല്ലാം കഴിക്കുന്ന കൂട്ടത്തിലാണ് ലാല്‍ സാര്‍. എങ്കിലും ചില പ്രത്യേക വിഭവങ്ങള്‍ അദ്ദേഹത്തിന് വേണ്ടിയും ഉണ്ടാക്കിക്കൊടുത്തു. ഇപ്പോള്‍ മമ്മൂക്ക തെലുങ്ക് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതുകഴിഞ്ഞ് രാജാ-2യില്‍ ജോയിന്‍ ചെയ്യും. അവിടേക്കും എന്നെ വിളിച്ചിട്ടുണ്ട്.”

Advertisement