എന്റെ സഹോദരൻ സിനിമാ മേഖലയിൽ 50 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കുന്നു! ഇച്ചാക്കയ്ക്ക് ലാലിന്റെ സ്‌നേഹ സമ്മാനം

79

മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സൗഹൃദം ഏറെ പ്രശസ്തമാണ്. ഇരുവരും ഒരുമിച്ചുള്ള വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ വെള്ളിത്തിരയിൽ 50 വർഷം പൂർത്തിയാക്കിയ മമ്മൂട്ടിക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.

‘ഇന്ന്, എന്റെ സഹോദരൻ സിനിമാ മേഖലയിൽ 50 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളിൽ അദ്ദേഹത്തോടൊപ്പം സ്‌ക്രീൻ പങ്കിടാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇനിയും കൂടുതൽ കാര്യങ്ങൾക്കായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ ഇച്ചാക്ക!’ എന്ന കുറിപ്പോടുകൂടി മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ആശംസ നേർന്നത്.

Advertisements

ALSO READ

മാസ്സ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അരവിന്ദ് സ്വാമി ; വണങ്കാമുടി ടീസർ കാണാം

ഇരുവരുടെയും ആരാധകർ തമ്മിൽ പോർവിളികളും മത്സരബുദ്ധിയുമൊക്കെ മുറുകുമ്പോഴും അതിനുമെല്ലാം അപ്പുറം ഇരുവരും പങ്കിടുന്ന ഒരു സൗഹൃദമുണ്ട്. രണ്ട് വ്യക്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ഇവരുടെ സൗഹൃദം. ജന്മദിനങ്ങളും വിവാഹവാർഷികവുമൊക്കെ പരസ്പരം ആശംസിക്കാൻ ഇരുവരും ഒരിയ്ക്കലും മറക്കാറില്ല.

മലയാള സിനിമയുടെ നെടും തൂണുകളായാണ് മമ്മൂട്ടിയേയും മോഹൻലാലിനേയും വിശേഷിപ്പിക്കുന്നത്. പരസ്പര പൂരകങ്ങളായ ഇവരെ മാറ്റിനിർത്തിയുള്ള സിനിമകളെക്കുറിച്ച് ആലോചിക്കാനേ കഴിയില്ല. സൂപ്പർതാരങ്ങളായി മുന്നേറുമ്പോഴും മികച്ച സൗഹൃദം നിലനിർത്തുന്നവരാണ് ഇരുവരും. മമ്മൂട്ടിയും മോഹൻലാലും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങൾകൊണ്ട് പ്രേക്ഷകമനസ്സ് കീഴടക്കിയവരാണ് ഇരുവരും. ഇവർ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയവ തന്നെയാണ്.

ALSO READ

ഒരു ഗായകൻ ആയിരുന്നെങ്കിൽ മമ്മൂട്ടി യേശുദാസ് ആകുമായിരുന്നു, ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നെങ്കിൽ സച്ചിൻ ടെണ്ടുൽക്കർ ആകുമായിരുന്നു: ഷാജി കൈലാസിന്റെ കുറിപ്പ് വൈറൽ

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന വേദികളും ഇരുവരും നിറഞ്ഞു ചിരിക്കുന്ന ചിത്രങ്ങളും എന്നും താരരാജാക്കന്മാരുടെ ആരാധകരെ ഹരം കൊള്ളിയ്ക്കുന്നതാണ്.

ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ എന്നുപറയുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് ട്വന്റി20, നരസിംഹം, ഹരികൃഷ്ണൻസ് , പടയോട്ടം, നാണയം എന്നുതുടങ്ങി ഒട്ടനവധി സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു.

Advertisement