ഉപ്പും മുളകും എന്ന പരിപാടിയിൽ കൂടി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടൻ ആയിരുന്നു കോട്ടയം രമേശ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം ബിഗ്സ്ക്രീനിലും ശ്രദ്ധിക്കപ്പെട്ട നടനാണ് അദ്ദേഹം. അദ്ദേഹം മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിയ്ക്കപ്പെടുന്നത്.
ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ പവറാണ് മമ്മൂക്കയെന്നും, ഇന്ത്യൻ സിനിമ എന്നല്ല ഒരുപക്ഷെ ഹോളിവുഡിൽ വല്ലതുമായിരുന്നെങ്കിൽ ലോകം കണ്ടതിൽ വെച്ച് വലിയൊരു നടനായി അദ്ദേഹം മാറുമായിരുന്നു എന്നും കോട്ടയം രമേശ് പറയുന്നു.
ALSO READ
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇന്ത്യൻ സിനിമയുടെ തന്നെ ഏറ്റവും വലിയ പവറാണ് മമ്മൂക്ക. ഇന്ത്യൻ സിനിമ എന്നല്ല ഒരുപക്ഷെ അദ്ദേഹം നടനായത് ഹോളിവുഡിൽ വല്ലതുമായിരുന്നെങ്കിൽ ലോകം കണ്ടതിൽ വെച്ച് വലിയൊരു നടനായി മമ്മൂക്ക മാറുമായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ള എന്റെ മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പർവ്വം. അദ്ദേഹം തന്നെയായിരിക്കും എനിക്ക് ഈ സിനിമകളിൽ എല്ലാം അവസരം വാങ്ങി തരുന്നത്. പക്ഷെ ചോദിച്ചാൽ പറയില്ല, ഏയ് ഞാനൊന്നുമല്ലെന്ന് പറയും.
പിന്നെ അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കിൽ, ഒരു സിംഹം നമ്മളെ സ്നേഹിച്ചാൽ എങ്ങനെയുണ്ടായിരിക്കും അതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത് . പക്ഷെ മോഹൻലാൽ അങ്ങനെയല്ല, നമ്മളെ എപ്പോഴും കൂടെ കൊണ്ടുപോകാനായിട്ട് ശ്രമിക്കുന്ന ഒരാളാണ്, നമ്മൾ എന്തെങ്കിലു തെറ്റിച്ചാലും ഒരു ബുദ്ധമുട്ടുമില്ലാതെ വീണ്ടും ടേക്ക് എടുക്കാമെന്ന് പറയും. എന്നെ സാറെ എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. എന്നാൽ ആ വിളി നിർത്തിച്ചത് ഞാൻ തന്നെയാണ്, അവസാനം അങ്ങനെ വിളിക്കരുതെന്ന് പറയുകയായിരുന്നു. മമ്മൂക്ക ഇടക്ക് നമ്മളോട് ചൂടാവും, പക്ഷെ നമുക്ക് അറിയാം അത് വെറുതെയാണ്, എനിക്കറിയാം അദ്ദേഹത്തിന്റെ മനസ്.
ALSO READ
വളരെ പ്രശസ്തനായ നാടക നടനാണ് കോട്ടയം രമേശ്. ‘1989 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഞങ്ങളുടെ കൊച്ചു ഡോക്ടർ’ എന്ന സിനിമയിൽ സുകുമാരൻ അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രത്തെ ചോദ്യം ചെയ്യാൻ വരുന്ന ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തിയ രമേശ് വർഷങ്ങൾക്ക് ശേഷം അതെ ആളുടെ മകന്റെ ഒപ്പം വളരെ ശക്തമായ കഥാപാത്രമായി തിരിച്ചെത്തി.
അയ്യപ്പനും കോശിയും എന്ന ചിത്രമാണ് ഇപ്പോൾ വീണ്ടും അദ്ദേഹത്തിന്റെ കരിയറിൽ ഒരു വലിയ നേട്ടമായി കാണാൻ കഴിയുന്നത് അതിനു ശേഷം അദ്ദേഹം ഇപ്പോൾ അദ്ദേഹം സിനിമകളുടെ തിരക്കിലാണ്.