അത്രയും ആത്മാർത്ഥതയോട് കൂടി എന്റെ കൈ പിടിച്ച് അഭിനന്ദിച്ചത് എനിക്ക് വലിയ ഒരു അനുഗ്രഹമായിരുന്നു; മമ്മൂട്ടിയെ കുറിച്ച് വിനീത്

308

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമായിരുന്നു നടൻ വിനീത് രാധാകൃഷ്ണൻ. കൗമാരക്കാരനായി സിനിമയിൽ തിളങ്ങിയ താരം പിന്നീട് സഹതാരമായും വില്ലനായും നായകനായും എല്ലാം എത്തി. ഇപ്പോൾ ഡബ്ബിംഗ് ആർട്ടിസ്റ്റായും വിനീത് കഴിവ് തെളിയിക്കുകയാണ്. താരം ഈയടുത്ത് നൽകിയ അഭിമുഖമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയുടെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിലുകൾ. താൻ ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും ചെയ്ത മൂവീസ് എല്ലാം ക്വാളിറ്റി ഉള്ളതായിരുന്നു. അതിനെല്ലാം അഭിനന്ദനവും അംഗീകാരവും ലഭിച്ചിട്ടുമുണ്ട്. തന്റെ ഓരോ നെഗറ്റീവ് കഥാപാത്രത്തിനും അതിന്റേതായ പുതുമയുണ്ടായിരുന്നെന്നും വിനീത് പറയുകയാണ്.

Advertisements

തന്റെ അരികെ എന്ന സിനിമ കണ്ടിട്ട് മമ്മൂട്ടി തന്നെ അഭിനന്ദിച്ചത് മറക്കാൻ പറ്റാത്ത അനുഭവമാണെന്ന് നടൻ വിനീത് പറഞ്ഞു. കൂടാതെ, മമ്മൂട്ടി കൈപിടിച്ച് അഭിനന്ദിച്ചെന്നും അരികെയിലെ അഭിനയം കണ്ടിട്ടാണ് ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയിലേക്ക് തന്നെ വിളിച്ചത് എന്നും വിനീത് പറയുകയാണ്.

ALSO READ- ‘നമ്മുടെ അയൽപക്കത്തും സുഹൃത്തുക്കളും പറയുന്നത് തന്നെയാണ് ഇതെല്ലാം; ദ കേരളാ സ്റ്റോറി സിനിമ പറയുന്നത് വസ്തുതകളാണ്’: നടി മേനക

‘അദ്ദേഹത്തെ പോലുള്ളൊരു മഹാ നടൻ അത്രയും ആത്മാർത്ഥതയോട് കൂടി എന്റെ കൈ പിടിച്ച് അഭിനന്ദിക്കുക എന്ന് പറയുന്നത് എനിക്ക് വലിയ ഒരു അനുഗ്രഹമായിരുന്നു. ഇതെല്ലാം നമുക്കൊരു ലേണിങ് എക്‌സ്പീരിയൻസ് ആണ്’- എന്നും വിനീത് പ്രതികരിച്ചു.

അരികെ സിനിമ തനിക്ക് ഒരുപാട് അംഗീകാരങ്ങളും അഭിനന്ദനങ്ങളും നേടിത്തന്നു എന്നും താരം പറയുന്നു. ബാവൂട്ടിയുടെ നാമത്തിലെ കഥാപാത്രമാണെങ്കിൽ രഞ്ജിത്തിന്റെയും ജിഎസ് വിജയന്റെയും ഒരു വിഷനിലൂടെ വന്നതാണെന്നും വിനീത് പ്രതികരിച്ചു.

ALSO READ-‘ലഹരി ആരും ബലം പ്രയോഗിച്ച് വായിൽ കുത്തിക്കയറ്റില്ല; ബോധമുണ്ടെങ്കിൽ മകൻ ലഹരി ഉപയോഗിക്കില്ല’; ടിനി ടോമിനോട് മറുപടി പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

ബാവൂട്ടിയുടെ നാമത്തിൽ അത്തരത്തിൽ ഇതുവരെ കാണാത്ത രീതിയിൽ ഒരു ആക്ടറെ ചിത്രീകരിക്കുന്നതിലൂടെ ആ കഥാപാത്രത്തിനൊരു പുതുമയുണ്ടാവുന്നു. അത് ഡയറക്ടറുടെ ഒരു സ്‌കിൽ തന്നെയാണെന്നും വിനീത് പറഞ്ഞു.

ശ്യാമപ്രസാദിന്റെ അരികെ എന്ന സിനിമയിലൂടെയും തനിക്ക് ഒരുപാട് അംഗീകാരം തന്നിട്ടുണ്ട്. താൻ ഇപ്പോഴും ഓർക്കുന്നത് മമ്മൂക്ക തന്റെ പെർഫോർമൻസിനെ അഭിനന്ദിച്ചതാണെന്നും വിനീത് പറഞ്ഞു

Advertisement