ഒരേ പോലുള്ള സിനിമകൾ, തുടർ പരാജയങ്ങൾ, മമ്മൂട്ടി സിനിമ ഉപേക്ഷിച്ച് ഗൾഫിൽ പോകാൻ ഒരുങ്ങി; വെളിപ്പെടുത്തി നിർമ്മാതാവ്

9652

മെഗാതാരം മമ്മൂട്ടി മലയാള സിനിമയുടെ ഇതിഹാസ താരം കൂടിയാണ്. നിരവധി ഹിറ്റ് ചിത്രങ്ങളും കലാമൂല്യമുള്ള സിനിമകളും കുടുംബ ചിത്രങ്ങളുമെല്ലാം മമ്മൂട്ടി ആരാധകർക്കായി സമ്മാനിച്ചിരുന്നു. താരം ഒറ്റദിനം കൊണ്ട് ഉണ്ടാക്കിയെടുത്തതല്ല ഇന്ന് കാണുന്ന ഈ സ്റ്റാർഡം. അതിനായി ഒരുപാട് കഠിനധ്വാനം ചെയ്തിട്ടുണ്ട്.

സിനിമാ ലോകത്ത് മമ്മൂട്ടിക്ക് തുടർ വിജയങ്ങൾ മാത്രമല്ല, തുടർ പരാജയങ്ങളും ഒരു കാലത്ത് സംഭവിച്ചിരുന്നു. ഉർച്ച താഴ്ചകളുടെ ലോകമാണ് സിനിമ എങ്കിലും, തുടർ പരാജജയം മമ്മൂട്ടിയെ വലിയനിരാശയിലാക്കിയിരുന്നു എന്ന് പറയുകയാണ് നിർമ്മാതാവ് ജൂബില് ജോയ്.

Advertisements

ഒരു സമയത്ത് മമ്മൂട്ടി അഭിനയം നിർത്താൻ ആലോചിച്ചിരുന്നെന്നാണ് ജൂബിലി ജോയ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സമയത്താണ് ന്യൂഡൽഹി എന്ന സിനിമ പിറന്നത്. അങ്ങനെ മമ്മൂട്ടി വീണ്ടും ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായെന്ന് നിർമാതാവ് പറയുന്നു.

ALSO READ- ‘ഞെട്ടിപ്പോയ ഞാൻ ഡാൻസ് നിർത്തി; എനിക്ക് ഡാൻസ് ചെയ്യാൻ പറ്റിയില്ല’; വിജയ് കാരണം നടുങ്ങിയ അനുഭവം പങ്കിട്ട് അനുഷ്‌ക ഷെട്ടി

അന്നത്തെ മമ്മൂട്ടിയുടെ മാർക്കറ്റ് വെച്ച് ലൊക്കേഷൻ കണ്ടെങ്കിലും ആളുകൾ പടത്തിന് കയറുമെന്ന പ്രതീക്ഷയിലാണ് ന്യൂഡൽഹി എന്ന സ്ഥലത്തേക്ക് ഷൂട്ടിംഗ് മാറ്റിയതെന്നും ജൂബിലി ജോയ് പറയുന്നുണ്ട്. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ആ സമയത്ത് മമ്മൂട്ടി ഒരേ ടൈപ്പ് സിനിമകളെടുത്ത് വളരെ മോശമായ ഒരു അവസ്ഥയിലായിരുന്നു. അഭിനയം നിർത്തി ഗൾഫിൽ പോകുകയാണെന്ന് പോലും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സിനിമയുടെ പോസ്റ്ററുകളിൽ ചാണകം തേച്ചത് ഞങ്ങൾ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മോശം കാലഘട്ടമായിരുന്നു അതെന്ന് ജോയ് ഓർത്തെടുക്കുന്നു.

ALSO READ-സഹോദരനൊപ്പം ഉള്ളതിനേക്കാൾ അപ്പുവിന് ഒപ്പമുള്ള ചിത്രങ്ങളാണ് കൂടുതൽ; പ്രണവ് മോഹൻലാൽ ശരിക്കും ഫാമിലി തന്നെയാണ്; പ്രണയമാണോ എന്ന് വെളിപ്പെടുത്തി കല്യാണി

എന്നാൽ, മുൻനിര നായകനായ അദ്ദേഹത്തെ പോലൊരു നടൻ സിനിമ ഉപേക്ഷിക്കുന്നു എന്ന് കേട്ടപ്പോൾ വ്യക്തിപരമായി തനിക്കത് വിഷമമുണ്ടാക്കി. അദ്ദേഹത്തെ വെച്ച് സിനിമയെടുത്ത് താൻ കുറേ പണമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇതുപോലൊരു അവസ്ഥ വരുമ്പോൾ അദ്ദേഹത്തെ ഉപേക്ഷിക്കുന്നത് ശരിയല്ല എന്നാണ് തോന്നിയത്.

എന്തായാലും നഷ്ടമുണ്ടായാലും കുഴപ്പമില്ല എന്നുവെച്ച് അദ്ദേഹത്തെ വെച്ച് ഒരു സിനിമകൂടിയെടുക്കാമെന്നാണ് അന്ന് കരുതിയത്. മമ്മൂട്ടിക്ക് പക്ഷെ ഇക്കാര്യം അറിയില്ല. അങ്ങനെയാണ് ന്യൂഡൽഹി പ്ലാൻ ചെയ്തത്.

ആ സിനിമാ കഥ വേണമെങ്കിൽ ബാംഗ്ലൂരിൽ വെച്ചോ, ചെന്നൈയിൽ വെച്ചോ, കൊച്ചിയിൽ വെച്ചോ എടുക്കാമായിരുന്നു. പക്ഷെ തങ്ങളത് ഡൽഹിയിലേക്ക് തന്നെ മാറ്റി. കാരണം മലയാളത്തിൽ കുറച്ച് പാട്ട് സീനുകളല്ലാതെ ഡൽഹിയിൽ വെച്ച് സിനിമ പൂർണമായും അന്നൊന്നും ചിത്രീകരിച്ചിരുന്നില്ല.

ഡൽഹിയിലെ മനോഹാരിത കണ്ടപ്പോഴാണ് അവിടെ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചത്. അന്നത്തെ മമ്മൂട്ടിയുടെ മാർക്കറ്റ് വെച്ച് നോക്കുമ്പോൾ ലൊക്കേഷൻ കണ്ടെങ്കിലും ആളുകൾ സിനിമക്ക് കയറട്ടെ എന്ന് ഞങ്ങൾ മനസിൽ കരുതിയിരുന്നുവെന്ന് ജൂബിലി ജോയ് വെളിപ്പെടുത്തി.

Advertisement