മമ്മൂട്ടി രാജ്യം കണ്ട മികച്ച നടന്മാരിലൊരാൾ; അദ്ദേഹത്തിന്റെ അഭിനയം നിരീക്ഷിച്ച് എന്റെ അഭിനയം മെച്ചപ്പെടുത്താൻ സാധിച്ചു; ഡിനോ മോറിയ പറഞ്ഞത് കേട്ടോ

1128

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സാന്നിധ്യമായി മാറുകയാണ് മലയാളികളുടെ അഭിമാനതാരം മമ്മൂട്ടി. ഇപ്പോഴിതാ താരത്തിന്റെ ഒരു തെലുങ്ക് ചിത്രം നാല് വർഷത്തിന് ശേഷം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്.

അഖിൽ അകികനേനി മുഖ്യ വേഷത്തിലെത്തുന്ന ഏജന്റ് എന്ന ചിത്രത്തിൽ മമ്മൂട്ടിയും പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടി മേജർ മഹാദേവൻ എന്ന വേഷമാണ് ചെയ്യുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഏജന്റ് ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്.

Advertisements

കേരളത്തിലടക്കം മികച്ച പ്രകിരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കു്‌നത്. ഈ ചിത്രത്തിൽ ബോളിവുഡ് താരമായ ഡിനോ മോറിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ മ്മൂട്ടിയെ കുറിച്ച് ഡിനോ മോറിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

ALSO READ- 20 വർഷമായി പൊട്ടിക്കാത്തൊരു മദ്യക്കുപ്പിയുണ്ട് കൈയ്യിൽ; ഏത് ബ്രാൻഡാണ് കഴിച്ചതെന്ന് ഭാര്യ കൃത്യമായി പറയും; മദ്യപാനം നിർത്തിയത് പറഞ്ഞ് സാജു കൊടിയൻ

ഡിനോ മോറിയ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ചത്. ആ ചിത്രത്തിൽ ചെറിയൊരു ഭാഗം മാത്രമായിരുന്നു നടൻ കൈകാര്യം ചെയ്തത്. ഇപ്പോഴിതാ 18-20 വർഷങ്ങൾക്കുശേഷമാണ് മമ്മൂട്ടിക്ക് ഒപ്പം ഒരു മുഴുനീള വേഷം കൈകാര്യം ചെയ്യുന്നതെന്നു ഡിനോ മോറിയ പറയുന്നു.

”ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി,അതിനാൽ അദ്ദേഹത്തെ ലൊക്കേഷനിൽ കാണുന്നതും അദ്ദേഹത്തോടൊപ്പം ഇടപഴകുന്നതും സന്തോഷമുള്ള കാര്യമായിരുന്നു. ചിത്രത്തിൽ അദ്ദേഹത്തോടൊപ്പമുള്ള കോമ്പിനേഷൻ സീനുകൾ ഉള്ളതുകൊണ്ടുതന്നെ ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിരുന്നു, ഒരു വെല്ലുവിളിയോടുകൂടി തന്നെ സ്വയം കഴിവ് തെളിയിക്കാനും അദ്ദേഹത്തിൻറെ മുന്നിൽ അതിശയകരമായി അഭിനയിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയം നിരീക്ഷിക്കുമ്പോഴൊക്കെയും എന്റെ അഭിനയം മെച്ചപ്പെടുത്താനും സാധിച്ചു’,- താരം പറഞ്ഞു.

ALSO READ-ഉക്രൈൻ യു ദ്ധത്തിനും സുഡാനിലെ ആഭ്യന്തര യു ദ്ധത്തിനും ആഗോളതാപനത്തിനും ഉത്തരവാദിയായ മനുഷ്യൻ! ദിലീപിനൊപ്പമുള്ള ചിത്രവുമായി രാഹുൽ ഈശ്വർ

ഏജന്റ് ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. ഇന്ന് പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം തിയറ്ററിൽ എത്തിയിരിക്കുന്നത്. മേജർ മഹാദേവൻ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തിന് മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) തലവൻ ആയാണ് മമ്മൂട്ടി ഏജൻറിൽ എത്തുന്നത്. സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക,

Advertisement