ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി അനു സിത്താര. സ്‌കൂള്‍ കലോല്‍സവ വേദിയില്‍ നിന്നും സിനിമയില്‍ എത്തിയാണ് അനു സിത്താര മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്. അഭിനയ രംഗത്തേക്ക് ഒരു ശാലീന സുന്ദരിയായി എത്തി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടുക ആയിരുന്നു അനു സിത്താര.
മലയാളത്തിന്റെ സൂപ്പര്‍ നായികാ നടി കാവ്യാ മാധവന് ശേഷം മലയാള സിനിമയില്‍ ശാലീന സുന്ദരികള്‍ ഇല്ലാതിരുന്ന സമയത്താണ് അനു സിത്താരയുടെ കടന്നു വരവ്. ആരാധകര്‍ രണ്ട് കൈയ്യും നീട്ടി അനു സിത്താരയെ സ്വീകരിക്കുക ആയിരുന്നു. 2013 ല്‍ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആണ് അനു സിത്താര അഭിനയ രംഗത്തേക്ക് എത്തിയത്.
പിന്നീട് ഫഹദ് ഫാസില്‍ സത്യന്‍ അന്തിക്കാട് ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥയിലും സച്ചി പൃഥ്വിരാജ് ചിത്രം അനാര്‍ക്കലിയിലും ചെറിയ വേഷങ്ങളില്‍ എത്തി. ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങിലെ തേപ്പുകാരിയുടെ റോളില്‍ എത്തയതോടെയാണ് അനു സിത്താരയെ മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് സൂപ്പര്‍ താരങ്ങളുടെ അടക്കം നായികയായി മാറുകയായിരുന്നു അനു സിത്താര. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം മാമാങ്കം, കുട്ടനാടന്‍ ബ്ലോഗ്, താരരാജാവ് മോഹന്‍ലാലിനൊപ്പം ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങളിലും അനു സിത്താര അഭിനയിച്ചിരുന്നു.
ALSO READ- ക്രഷ് മാത്രമല്ല, ആരാധനയും സ്‌നേഹവും; മഞ്ജു വാര്യരോട് തോന്നിയ ഇഷ്ടം പറഞ്ഞ് സൗബിന്‍ ഷാഹിര്‍
ഇപ്പോഴിതാ താരരാജാവ് മമ്മൂട്ടിയെ ആദ്യമായി കാണാന്‍ പോയ കഥ പറഞ്ഞിരിക്കുകയാണ് അനു സിത്താര. മമ്മൂട്ടി ചെന്നൈയില്‍ ഒരു ഷൂട്ടിങ് സെറ്റിലുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ പോയെന്നാണ് അനു സിത്താര പറയുന്നത്. പേരന്‍പ് സിനിമയുടെ സെറ്റില്‍ മമ്മൂട്ടിയുണ്ടെന്ന് അറിഞ്ഞ് തന്റെ ഭര്‍ത്താവിനെയും കൂട്ടി അദ്ദേഹത്തെ കാണാന്‍ പോയെന്നും, അവിടേക്ക് പോകുന്ന വഴി റോഡില്‍ മുഴുവന്‍ ബ്ലോക്കായിരുന്നു എന്ന് അനു സിത്താര പറയുന്നു. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലാണ് താരം സംസാരിച്ചത്.
വഴി ബ്ലോക്കായതോടെ അവര്‍ നടന്നാണ് അങ്ങോട്ട് പോയെതെന്നും താരം പറഞ്ഞു. മമ്മൂട്ടിയെ നേരില്‍ കണ്ടപ്പോള്‍ തനിക്ക് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും, തന്റെ കണ്ണ് വരെ നിറഞ്ഞുപോയെന്നും അനു പറയുകയാണ്.
മമ്മൂട്ടി ചെന്നൈയില്‍ ഒരു ഷൂട്ടിങ് സെറ്റിലുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ പോയ കഥ പറയുകയാണ് അനു സിത്താര. പേരന്‍പ് സിനിമയുടെ സെറ്റില്‍ മമ്മൂട്ടിയുണ്ടെന്ന് അറിഞ്ഞ് തന്റെ ഭര്‍ത്താവിനെയും കൂട്ടി അദ്ദേഹത്തെ കാണാന്‍ പോയെന്നും, അവിടേക്ക് പോകുന്ന വഴി റോഡില്‍ മുഴുവന്‍ ബ്ലോക്കായിരുന്നു എന്നും അനു സിത്താര പറഞ്ഞു. അതുകൊണ്ട് തന്നെ അവര്‍ നടന്നാണ് അങ്ങോട്ട് പോയെതെന്നും താരം പറഞ്ഞു.
ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അനു സിത്താര ഇക്കാര്യങ്ങള്‍ പറഞ്ഞത്. മമ്മൂട്ടിയെ നേരില്‍ കണ്ടപ്പോള്‍ തനിക്ക് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും, തന്റെ കണ്ണ് വരെ നിറഞ്ഞുപോയെന്നും അനു പറഞ്ഞു.
‘ ഞാന്‍ ഓടിക്കിതച്ച് അവിടെ എത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടുമൊക്കെയിട്ട് മമ്മൂക്ക അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അങ്ങനെ മമ്മൂക്കയെ കാണാന്‍ ഞാന്‍ അകത്ത് കയറി. എന്നാല്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ പോലും എനിക്ക് പറ്റുന്നില്ലായിരുന്നു.’
‘എന്താണ് അദ്ദേഹത്തോട് പറയേണ്ടത് എന്നുപോലും എനിക്കറിയില്ലായിരുന്നു. മമ്മൂക്കയെ കണ്ടപ്പോള്‍ ശരിക്കും പറഞ്ഞാല്‍ എന്റെ കണ്ണ് വരെ നിറഞ്ഞുപോയി’- എന്നാണ് അനു സിത്താര പറയുന്നത്.