മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് തെലുങ്ക് ചിത്രം ‘യാത്ര’ വന്നത്. വൈ എസ് ആര്‍ റെഡ്ഡിയായി മമ്മൂട്ടി എത്തിയ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.
തെലുങ്ക് ജനതയുടെ നേതാവായിരുന്ന വൈ എസ് ആറിനെയാണ് ചിത്രത്തിലുടനീളം കണ്ടതെന്ന് അവര്‍ സംശയമില്ലാതെ പറയുന്നു.
ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍ അറിയാനാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ചിത്രം റെക്കോര്‍ഡുകള്‍ പലതും മാറ്റിക്കുറിക്കുമെന്ന് പ്രേക്ഷകപ്രതികരണത്തില്‍ നിന്നും വ്യക്തമാണ്.
ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവടങ്ങളില്‍ നിന്നും മാത്രമായി ആദ്യദിനം ചിത്രം വാരിയത് 4 കോടിക്ക് മുകളിലാണ്.
ഇന്ത്യയില്‍ എത്തിയത് പോലെ തന്നെ യുഎസിലും യാത്രയ്ക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. സിനിമയുടെ റിലീസ് ദിവസം 1 ലക്ഷം ഡോളറിന് (71) ലക്ഷം രൂപയാണ് യു എസില്‍ നിന്നും ലഭിച്ചിരിക്കുന്നത്.
അതേസമയം, തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമായി 2 കോടിയിലധികം ചിത്രത്തിനു ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അങ്ങനെയെങ്കില്‍ 6.70 കോടിയാണ് യാത്ര റിലീസ് ദിവസം സ്വന്തമാക്കിയത്. ഔദ്യോഗിക റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.