മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും മമ്മൂട്ടി പിന്‍മാറാന്‍ കാരണം ഇതാണ്

15

മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങള്‍ ഒന്നാണ് രാജാവിന്റെ മകന്‍. കൂടെ നില്‍ക്കുന്നവര്‍ക്കായി ജീവന്‍ പോലും കൊടുക്കുന്ന വിന്‍സെന്റ് ഗോമസായി താരം നിറഞ്ഞാടി.

Advertisements

ആരാധകരും കോമഡിക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഡയലോഗ് ആണ് “ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്, ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്… കിരീടവും ചെങ്കോലും സിംഹാസനവുമുള്ളൊരു രാജാവാണെന്ന്…” ചിത്രം പുറത്തിറങ്ങി പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ഈ രാജാവ് ആരെന്ന അന്വേഷണത്തിലാണ് ആരാധകര്‍.

ചിത്രത്തില്‍ വിന്‍സന്റ് ഗോമസ്സിന്റെ അച്ഛനായി എത്തേണ്ടിരുന്നത് മമ്മൂട്ടിയായിരുന്നുവെന്നു സംവിധായകന്‍ തമ്പി കണ്ണന്താനം. ഇതിനായി രണ്ടു സീനുകള്‍ സംവിധായകന്‍ മാറ്റി വെച്ചിരുന്നു. കൂടാതെ ഈ ചിത്രം ആദ്യം മമ്മൂട്ടിയെ നായകനാക്കിയാണ് ഒരുക്കാന്‍ സംവിധായകന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇതിന് മുമ്പുള്ള ചിത്രം പരാജയമായതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ആ സ്ഥാനത്തെത്തുകയായിരുന്നു. എങ്കിലും തന്റെ ആ ചിത്രത്തില്‍ മമ്മൂട്ടിയെ കൂടി ഉള്‍പ്പെടുത്തണമെന്നു സംവിധായകന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട്തന്നെ വിന്‍സന്റ് ഗോമസിന്റെ അച്ഛന്‍ വേഷം മമ്മൂട്ടിക്കായി നീക്കിവെച്ചിരുന്നു.

എന്നാല്‍ മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തില്‍ വെറും രണ്ടു സീന്‍ മാത്രം പ്രത്യക്ഷപ്പെടാന്‍ മമ്മൂട്ടിക്ക് മടിയായിരുന്നു. അതിനാല്‍ ആവേശം ഉപേക്ഷിച്ചു.

ഒരുപക്ഷേ ഇരുവരും ഒന്നിച്ചെത്തിയിരുന്നെങ്കില്‍ ചിത്രത്തിന്‍റെ സ്വീകാര്യത മറ്റൊരു തലത്തില്‍ മാറുകയും ഇരുവരുടെയും മികച്ച ചിത്രങ്ങളിലൊന്നായി രാജാവിന്റെ മകന്‍ മാറുകയും ചെയ്തേനെ.

Advertisement