മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഉണ്ട.
അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയുടെ വിജയത്തിന് ശേഷം ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു.
ഇപ്പോൾ ഉണ്ടയുടെ രസകരമായ ഫോട്ടോ ഷൂട്ട് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയുടെ ഒരു പ്രത്യേക പോസിന് വേണ്ടി നടത്തുന്ന ഫോട്ടോഷൂട്ടാണിത്.
ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹർഷദ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.
സബ് ഇൻസ്പെക്ടർ മണികണ്ഠൻ പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് എരിയകളിൽ ഇലക്ഷൻ ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് അറിയുന്നു.
ജൂൺ ആറിന് ഈദ് റിലീസായിട്ടാണ് ഉണ്ട പുറത്തിറങ്ങുന്നത്. ഇത്തവണ നിരവധി യുവതാരങ്ങൾക്കൊപ്പമാണ് മമ്മൂക്കയുടെ സിനിമ വരുന്നത്.