ധൈര്യമായിട്ട് ഇരിക്ക്, ഞാന്‍ പിടിച്ച് തിന്നില്ല; തന്റെ മുന്നില്‍ പേടിച്ച് വിറച്ചിരുന്ന അവതാരകയെ ആശ്വസിപ്പിച്ച് മമ്മൂട്ടി; വീഡിയോ വൈറല്‍

34

മലയാളത്തിലെ താരരാജാക്കന്‍മാരായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഇന്റര്‍വ്യൂ ചെയ്യുക എന്നത് ഏത് അവതാരകരുടേയും ആഗ്രഹമാണ്.

എന്നാല്‍ ആദ്യമായി ഇന്റര്‍വ്യൂ ചെയ്യാന്‍ മമ്മൂട്ടിയെ കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ. ആരായാലും ഒന്ന് പതറും.

Advertisements

തന്റെ മുന്നില്‍ പേടിച്ചിരുന്ന അവതാരകയെ സമാധാനിപ്പിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

അവതാരക പരിഭ്രമിച്ചിരിക്കുകയാണെന്ന് മനസിലായ താരം കൈയില്‍ കെട്ടിയിരിക്കുന്ന കുരിശ് രൂപത്തെക്കുറിച്ചാണ് ആദ്യം ചോദിച്ചത്.

പിന്നീട് പേരും ചോദിച്ച് മനസിലാക്കി. പേടിക്കണ്ട, ധൈര്യമായി ചോദിച്ചോ. ഞാന്‍ പിടിച്ചു തിന്നുകയൊന്നുമില്ല എന്ന് അവതാരകയുടെ കൈയില്‍ തട്ടിക്കൊണ്ട് പറയാനും മമ്മൂട്ടി മറന്നില്ല.

എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അവതാരകയ്ക്ക് മമ്മൂട്ടി നല്‍കിയ കരുതലിനെ പ്രശംസിക്കുകയാണ് ആരാധകര്‍.

മധുരരാജയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ളതായിരുന്നു അഭിമുഖം. അവസാനം അവതാരകയെ വിശദമായി പരിചയപ്പെടാനും താരം മറന്നില്ല.

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമാണിത്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണിത്. ഉദയകൃഷ്ണയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.

പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍. തമിഴ് താരം ജയ്, അനുശ്രീ, മഹിമ നമ്ബ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയരാഘവന്‍, ആര്‍.കെ സുരേഷ്, സലിം കുമാര്‍ തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്.

Advertisement