വേറിട്ട കഥാപാത്രങ്ങൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് മമ്മൂട്ടി. ഈ താരം ചെയ്യാത്ത വേഷങ്ങൾ ഇല്ല എന്ന് തന്നെ പറയാം. താരത്തിന്റെ ഏറ്റവും ഒടുവിലത്തെ ജയറാം ചിത്രം ഓസ്‌ലറിലെ അലക്‌സാണ്ടറിലെ കഥാപാത്രവും ചർച്ചയായിരിക്കുകയാണ്.
തന്റെ ആർത്തിയാണ് ഓസ്‌ലറിലും എത്തിച്ചയെന്ന് മമ്മൂട്ടി പറയുന്നു. കഥയുടെ ഔട്ട്‌ലൈൻ പറഞ്ഞപ്പോൾ, ഈ കഥാപാത്രം ഞാൻ അഭിനയിച്ചാൽ എങ്ങനെയാകും എന്ന് ഓർത്തു. കുറേകഴിഞ്ഞാണ് തീരുമാനം ഉണ്ടായത്. ഡെവിൾസ് ഓൾട്ടർനെറ്റീവ് എന്ന ഡയലോഗൊക്കെ ആസ്വദിച്ച് പറഞ്ഞവയാണ്’, എന്ന് മമ്മൂട്ടി പറയുന്നു.
നാൽപത്തി രണ്ട് വർഷമായി ഞാൻ സിനിമയിൽ. ഇതൊരു ഭാരമായിരുന്നുവെങ്കിൽ എവിടെയെങ്കിലും ഇറക്കിവയ്ക്കില്ലേ. ഈ ഭാരം ചുമക്കുന്ന സുഖമാണ് സുഖം. സൂപ്പർ സ്റ്റാറുകൾക്ക് ഈ വേഷമേ ചെയ്യാവൂ എന്നൊന്നില്ലല്ലോ.
ഓരോരുത്തർക്കും അവരവരുടെ താല്പര്യം കാണില്ലേ. ഞാൻ ഈ മെഗാസ്റ്റാർ എന്ന് പറഞ്ഞ് നടക്കുന്ന ആളുമല്ല. എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആർത്തി ഇപ്പോഴും അവസാനിച്ചിട്ടില്ല താരം പറഞ്ഞു.