കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി വിചാരണ നേരിടുന്ന നടന്‍ ദിലീപ് താരസംഘടനയായ അമ്മയില്‍ നിന്നും അടുത്തിടെയാണ് രാജി വെച്ചത്.
ഏറെ വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവിലായിരുന്നു താരത്തിന്റെ രാജി. തുടക്കം മുതല്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് നേര്‍ക്കായിരുന്നു ആരോപണങ്ങള്‍ മുഴുവനും. കുറ്റാരോപിതനൊപ്പമാണ് മോഹന്‍ലാല്‍ എന്ന് തമിഴ് മാധ്യമങ്ങള്‍ വരെ വാര്‍ത്തയിറക്കി.
വിവാദങ്ങള്‍ ആരംഭിച്ചത് മുതല്‍ എന്തിനാണ് എന്നിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് മോഹന്‍ലാല്‍ പലയാവര്‍ത്തി പത്ര സമ്മേളനം നടത്തി ചോദിച്ചു. ഡബ്ല്യുസിസിയിലെ അംഗങ്ങളും മോഹന്‍ലാലിന് നേരെയായിരുന്നു വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഒടുവില്‍ ദിലീപ് രാജിവെച്ചതോടെയാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് അറുതിയായത്.
എന്നാല്‍, ഈ വിഷയത്തില്‍ മോഹന്‍ലാല്‍ കടുത്ത മാനസിക സംഘര്‍ഷം തന്നെ അനുഭവിച്ചിരുന്നു എന്നതാണ് സത്യം. എന്നാല്‍, മോഹന്‍ലാല്‍ വിഷമത്തിലായിരുന്നപ്പോഴൊക്കെ താരത്തിന് കൂട്ടായി താങ്ങായി മെഗാസ്റ്റാര്‍ മമ്മൂട്ടി കൂടെയുണ്ടായിരുന്നു എന്നാണ് സൂചനകള്‍.
എന്തിനാണ് ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്, രാജി വെച്ചൂടെ ?! എന്ന് മമ്മൂട്ടി ദിലീപിനോട് ചോദിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദിലീപും മമ്മൂട്ടിയും തമ്മിലുള്ള അടുപ്പം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതിന്റെയൊക്കെ ഒടുവിലാണ് ദിലീപ് അമ്മയില്‍ നിന്നും രാജി വെച്ചതെന്നാണ് സൂചന.