പ്രിയസഹോദരന്‍ ലാലിന് ആശംസകളുമായി ഇച്ചാക്ക, നേരിന് ഇതിലും വലിയ പ്രൊമോഷന്‍ സ്വപ്‌നങ്ങളില്‍ മാത്രമെന്ന് ആരാധകര്‍

91

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ഇപ്പോഴത്തെ തലമുറക്ക് ചേര്‍ത്ത് നിര്‍ത്താനുള്ള പേരായിരിക്കും സാക്ഷാല്‍ മോഹന്‍ലാല്‍. മലയാള സിനിമയിലെ താരരാജാവ് തന്നെയാണ് എക്കാലവും ലാലേട്ടന്‍.

Advertisements

ഇതിനോടകം നൂറുകണക്കിന് ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. നേര് എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ തിയ്യേറ്ററിലെത്താനിരിക്കുന്ന ചിത്രം. ജീത്തുജോസഫ് ചിത്രം ലാലേട്ടന്റെ ശക്തമായ തിരിച്ചുവരവിന് കാരണമാകുമെന്നാണ് ആരാധകരൊന്നടങ്കം പ്രതീക്ഷിക്കുന്നത്.

Also Read:മറ്റുള്ളവരുടെ സിനിമകള്‍ വിജയിക്കുന്നതിലും സന്തോഷം, ഭയങ്കര സിനിമാപ്രാന്തുള്ള മനുഷ്യനാണ് അദ്ദേഹം, മമ്മൂക്കയെ കുറിച്ച് ജീത്തു ജോസഫ് പറയുന്നു

ഇന്ന് തിയ്യേറ്റില്‍ പ്രദര്‍ശനം ആരംഭിക്കുന്ന മോഹന്‍ലാലിന്റെ നേരിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമയിലെ താരരാജാവും മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുമായ മമ്മൂക്ക. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു ലാലിന് മമ്മൂക്ക ആശംസകള്‍ അറിയിച്ചത്.

പ്രിയ സഹോദരന്‍ ലാലിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് മമ്മൂക്ക സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കുറിപ്പിനൊപ്പം മോഹന്‍ലാലിന്റെ നേര് ലുക്കും മമ്മൂക്ക പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ സോഷ്യല്‍മീഡിയ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Also Read: രഹസ്യ സ്വഭാവം ഉള്ളൊരു ഷോ ആണല്ലോ ഇത്, പ്ലാന്‍ ചെയ്ത് കേറിപ്പോകാന്‍ പറ്റില്ല; അടുത്ത ബിഗ് ബോസില്‍ ആരെക്കെ !

നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഇതിലും വലിയ പ്രൊമോഷന്‍ സ്വപ്‌നങ്ങളില്‍ മാത്രമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇച്ചാക്കാന്റെ ലാലും എന്ന് കുറിച്ചവരുമുണ്ട്.

Advertisement