മമ്മൂട്ടിയും സുഹാസിനിയും മലയാള സിനിമയില്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട ജോഡികളില്‍ ഒന്നാണ് . ആദ്യ ചിത്രമായ ‘കൂടെവിടെ’ യുടെ ചിത്രീകരണം ഊട്ടിയിലായിരുന്നു. 1983 ലാണ് ഈ ചിത്രം റിലീസ് ചെയ്തത്.
ആ ഒരു ചിത്രം മുതല്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി ഇരുവരും മാറിയെങ്കിലും എല്ലാ സിനിമകളിലും അഭിനയിക്കുന്ന സ്വഭാവക്കാരിയായിരുന്നില്ല സുഹാസിനി.
കമലഹാസന്‍- ചാരുഹാസന്‍ കുടുംബത്തിലെ അഭിനേത്രിയാണെങ്കിലും സുഹാസിനി ക്യാമറ വുമണ്‍ എന്ന നിലയില്‍ അറിയപ്പെടാനാണു ആഗ്രഹിച്ചതും പഠിച്ചതും.
പത്മരാജന്‍, ഐ വി ശശി, ജോഷി, ഭരതന്‍, പ്രിയദര്‍ശന്‍, ഫാസില്‍, കെ എസ് സേതുമാധവന്‍ എന്നീ പ്രശസ്ത സംവിധായകരുടെ സിനിമകളിലാണ് ഇരുവരും ജോഡികളായി അഭിനയിച്ചത്.
1983 മുതല്‍ 1987 വരെ 8 സിനിമകള്‍. എന്നാല്‍, ഇരുവരും 80 സിനിമകളില്‍ അഭിനയിച്ച പ്രതീതിയാണു പ്രേക്ഷകര്‍ക്കുണ്ടായത്.
കൂടെവിടെ, അക്ഷരങ്ങള്‍, ആരോരുമറിയാതെ, എന്‍റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിന്‍ രാഗസദസ്സില്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്നിങ്ങനെ പോകുന്നു ആ 8 സിനിമകള്‍…
31 വര്‍ഷത്തിനുശേഷം ഇരുവരും ഒന്നിക്കുകയാണ്. എന്നാല്‍, മലയാളം സിനിമയ്ക്കു വേണ്ടിയല്ല, തെലുങ്കു സിനിമയ്ക്കു വേണ്ടിയാണ്.
ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന യാത്രാ എന്ന സിനിമയിലാണ് മുന്‍ മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിക്കുന്നത്.
ആന്ധ്രാപ്രദേശിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയുടെ റോളില്‍ സുഹാസിനിയും എത്തുന്നു.
പ്രേക്ഷകര്‍ക്ക് മടുപ്പ് തോന്നാത്ത ഈ ജോഡികള്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത് എന്നാണാവോ എന്നാണ് ആരാധകരുടെ കാത്തിരിപ്പ്.