തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ സൂപ്പര്‍സ്റ്റാര്‍രജനികാന്തിനെ നായകനാക്കി ശങ്കർ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 2.0 ഇന്ന് തിയ്യേറ്ററുകളിലെത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ വിസ്മയമെന്നും, ലോക സിനിമക്ക് ഇന്ത്യൻ സിനിമയുടെ സമ്മാനം എന്നൊക്കെയാണ് പലരും ചിത്രത്തെ വിശേഷിപ്പിക്കുന്നത്. എന്തായാലും റെക്കോർഡുകളെല്ലാം തകർത്ത് ചിത്രം മുന്നേറുകയാണ്.
ഇപ്പോഴിതാ സിനിമ കണ്ട നടൻ മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തന്റെ വീട്ടിൽ നിന്ന് ക്യൂബിൽ അപ്‌ലോഡ് ചെയ്‌താണ് ആ ദൃശ്യ വിസ്മയം മമ്മൂട്ടി കണ്ടത് എന്നാണ് റിപ്പോർട്ടുകൾ. ഹോളിവുഡ്ഡ് ലെവലിലാണ് ചിത്രത്തിന്റെ മേക്കിങ് എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ.
വിശേഷിപ്പിക്കാൻ വാക്കുകളിലെന്നും, അത്ര മികച്ചതാക്കി ഈ സയൻസ് ഫിക്ഷൻ ചിത്രത്തെ ശങ്കർ അണിയിച്ചൊരുക്കിയെന്നും മമ്മൂട്ടി പറഞ്ഞുവത്രേ. ഇത്രയധികം ഗ്രാഫിക്സ് ഇന്ത്യൻ സിനിമയിൽ മുൻപേരും ഉപയോഗിച്ച് കണ്ടിട്ടില്ല എന്നാണ് മമ്മൂട്ടി പറയുന്നത്. ലോക നിലവാരത്തിലുള്ള ഈ സിനിമ പ്രേക്ഷകരിൽ തീർച്ചയായും എത്തണമെന്നും, ഇന്ത്യൻ സിനിമയുടെ വളർച്ചയെ അടയാളപ്പെടുത്തുന്ന സിനിമയാണിതെന്നും മമ്മൂട്ടി പറഞ്ഞു.
അതേ സമയം, ഒരു ഇന്ത്യന്‍ സംവിധായകനാല്‍ ഇത്രേം ചെയ്യാന്‍ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണീ ചിത്രം. 3D യില്‍ തന്നെ കാണേണ്ട പടം. ഇന്ത്യയിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും പൊളിച്ചു അടക്കാന്‍ ഈ ചിത്രത്തിന് സാധിക്കുമെന്നാണ് കരുതുന്നത്.
ചിത്രത്തിന്റെ ട്രെയിലറിലൂടെ തന്നെ കഥാന്തു വ്യക്തമാകുന്നതാണ്. മൊബൈല്‍ ടവറില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്‍ ലോകത്ത് പ്രത്യേകിച്ച് പക്ഷികള്‍ക്ക് എത്രത്തോളം ഭീഷണിയാണെന്നു വിശദീകരിക്കുന്ന ഒരു സന്ദേശം ഉള്‍പ്പെടുത്തി പതിവു പോലെ ഒരു ശങ്കര്‍ ബ്രഹ്മാണ്ട മാജിക് തന്നെയാണ് ചിത്രം.
സിനിമയില്‍ ശരാശരിയായി മാറിയ ആദ്യ പകുതിയുടെ പോരായ്മകള്‍ സെക്കന്റ് ഹാഫിലൂടെ സംവിധായകന്‍ തീര്‍ത്തു തരുന്നുണ്ട്. സ്റ്റൈല്‍മന്നന്‍ രജനികാന്ത് പൊളിച്ചടുക്കിയ ചിത്രം. ഇന്ത്യന്‍ സിനിമ ഇനിമുതല്‍ 2.o യ്യ്ക്ക് മുന്‍പും ശേഷവും എന്ന് അറിയപ്പെട്ടേക്കാം.